ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ വിശ്വാസ സമൂഹം പാര്‍ട്ടിയില്‍ നിന്ന് അകന്നെന്ന് സിപിഎം പൊളിറ്റ് ബ്യൂറോയുടെ വിലയിരുത്തല്‍. ശബരിമല തിരിച്ചടിയായോ എന്ന് പരിശോധിക്കാനും പിബി തീരുമാനിച്ചു. കേരള ഘടകത്തിനെതിരെ കടുത്ത വിമര്‍ശനമാണ് പിബിയില്‍ ഉണ്ടായത്. യോഗം നാളെയും തുടരും.
തെരഞ്ഞെടുപ്പില്‍ വോട്ടു ചോര്‍ച്ച മനസ്സിലാക്കുന്നതില്‍ സംസ്ഥാന ഘടകം പരാജയപ്പെട്ടെന്ന വിമര്‍ശനമാണ് കേരളത്തിനെതിരെ ഉയര്‍ന്നത്. വിശ്വാസ സമൂഹം പാര്‍ട്ടിയില്‍ നിന്ന് അകന്നതാണ് കനത്ത തോല്‍വിക്ക് കാരണമെന്ന് യോഗം വിലയിരുത്തി. വിശ്വാസ സമൂഹമാകെ പാര്‍ട്ടിയുടെ അടിത്തറയില്‍ നിന്നകന്നുപോയി. മത ന്യൂനപക്ഷങ്ങള്‍ അകന്നതും തിരിച്ചടിക്ക് കാരണമായെന്നും കേരള ഘടകം വിലയിരുത്തി.
Also Read: 'മാണിയുടെ കസേര ജോസഫിന് നല്‍കരുത്'; മോന്സിന്റെ ആവശ്യം തള്ളി സ്പീക്കര്‍ക്ക് റോഷിയുടെ കത്ത്പശ്ചിമ ബംഗാളിലും ത്രിപുരയിലും നേരിട്ട തിരിച്ചടിയും പൊളിറ്റ്ബ്യൂറോയില്‍ ചര്‍ച്ച ചെയ്തു. ഓരോ സംസ്ഥാനങ്ങളിലേയും തോല്‍വി സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് പാര്‍ട്ടി തീരുമാനം. പശ്ചിമ ബംഗാളില്‍ സിറ്റിംഗ് സീറ്റുകള്‍ നഷ്ടമായതിനൊപ്പം പാര്‍ട്ടി നാലാം സ്ഥാനത്തുമായിരുന്നു.
ത്രിപുരയില്‍ സിപിഎം മൂന്നാം സ്ഥാനത്തുമായി. ഇരു സംസ്ഥാനത്തും പാര്‍ട്ടി നേടിയ വോട്ട് വിഹിതം 10 ശതമാനത്തില്‍ താഴെയായതും പരിശോധിക്കും. റിപ്പോര്‍ട്ടുകള്‍ വിലയിരുത്താനായി ജൂണ്‍ 7, 8 തിയ്യതികളില്‍ കേന്ദ്ര കമ്മറ്റി യോഗം ചേരുന്നുണ്ട്. നിയമസഭാ സമ്മേളനം ചേരുന്നതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തിലേക്ക് തിരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.