നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'അയ്യപ്പനും വാവർക്കും ഇഷ്ടം ഇടതുമുന്നണി ഭരണം; ശബരിമല പറഞ്ഞ് ജനത്തെ പറ്റിക്കാമെന്നത് യു.ഡി.എഫിൻ്റെ അബദ്ധ വിശ്വാസം': എം.എ ബേബി

  'അയ്യപ്പനും വാവർക്കും ഇഷ്ടം ഇടതുമുന്നണി ഭരണം; ശബരിമല പറഞ്ഞ് ജനത്തെ പറ്റിക്കാമെന്നത് യു.ഡി.എഫിൻ്റെ അബദ്ധ വിശ്വാസം': എം.എ ബേബി

  വിശ്വാസം സംരക്ഷിക്കാൻ കമ്യൂണിസ്റ്റുകാർ എന്നും ഉണ്ടാകും. എം.വി.ഗോവിന്ദൻ പറഞ്ഞതിൽ അദ്ദേഹത്തിനും പാർട്ടിക്കും സംശയമില്ല.

  എം.എ ബേബി

  എം.എ ബേബി

  • Share this:
   തിരുവനന്തപുരം: അയ്യപ്പനും വാവർക്കും ഇഷ്ടം ഇടതു ഭരണം വരുന്നതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. അയ്യപ്പനും വാവരും ഇഷ്ടപ്പെടുന്നത് ഇടതു മുന്നണിയുടെ ഭരണം വരുന്നതാണ്. കാരണം അഴിമതിയില്ലാതെ ക്ഷേത്രങ്ങളും പള്ളിക്കമ്മറ്റികളും നല്ല രീതിയിൽ നടക്കുന്നത് ഇടതുഭരണത്തിലാണ്.  അയ്യപ്പനെയും വാവര് സ്വാമിയേയും രക്ഷിക്കാൻ അവർക്കു തന്നെ കഴിയും. ഈ പറയുന്ന ആരും അതിനു പോകില്ല. ഇനി അമ്പലങ്ങൾക്കും പള്ളികൾക്കും സാമ്പത്തികമായി എന്തെങ്കിലും സഹായം വേണമെങ്കിൽ സർക്കാർ ചെയ്യുമെന്നും എം.എ ബേബി ന്യൂസ് 18 നോടു പറഞ്ഞു.

   ശബരിമലയല്ല വിജയ കാരണം

   ലോക്സഭാ തെരഞ്ഞെടുപ്പിൽ ശബരിമല യു ഡി എഫിന് എത്രത്തോളം ഗുണം ചെയ്തെന്നതു സംബന്ധിച്ച് കൂടുതൽ പരിശോധന വേണമെന്ന് എം.എ.ബേബി. രാഹുൽ ഗാന്ധിയുടെ വരവ്, ബിജെപിക്കു ബദൽ തുടങ്ങി പല കാരണങ്ങൾ വേറെയുണ്ട്
   ശബരിമലയൊക്കെ അനുബന്ധ ഘടകമായിരിക്കാം. അതു സംബന്ധിച്ച് കൂടുതൽ ചർച്ചകൾ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

   Also Read 'ശബരിമലയിൽ പുതിയ സത്യവാങ്മൂലം നൽകുമെന്ന് പറഞ്ഞിട്ടില്ല'; എം.എ.ബേബി

   ശബരിമല നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിന് ഗുണം ചെയ്യില്ല. മറ്റൊന്നും പറയാനില്ലാത്ത രാഷ്ട്രീയ ശൂന്യതയിൽ നിന്നാണ് യു ഡി എഫ് ശബരിമല ഇപ്പോഴും പറയുന്നത്.
   ജനങ്ങളെ പറ്റിക്കാൻ പറയുന്നതാണിത്. ശബരിമല പറഞ്ഞാൽ വോട്ടു കിട്ടുമെന്ന അബദ്ധ വിശ്വാസമാണ് അവർക്ക് . സുപ്രീം കോടതി വിധി വന്നാൽ ചർച്ച ചെയ്ത ശേഷമേ നടപ്പാക്കൂവെന്നും എം.എ.ബേബി.

   വിശ്വാസം സംരക്ഷിക്കാൻ എന്നും കമ്യൂണിസ്റ്റുകാരുണ്ടാകും

   വിശ്വാസത്തിൻ്റെ കാര്യത്തിൽ പാർട്ടി നിലപാട് വ്യക്തമാണ്.
   സമൂഹത്തിന് ഹാനികരമല്ലാത്ത എല്ലാത്തരം മത വിശ്വാസങ്ങൾക്കും സ്വാതന്ത്ര്യമുണ്ട്. ദൈവ വിശ്വാസത്തിന് കമ്യൂണിസ്റ്റുകാർ എതിരല്ല. വിശ്വാസം സംരക്ഷിക്കാൻ കമ്യൂണിസ്റ്റുകാർ എന്നും ഉണ്ടാകും. എം.വി.ഗോവിന്ദൻ പറഞ്ഞതിൽ അദ്ദേഹത്തിനും പാർട്ടിക്കും സംശയമില്ല. തെറ്റായി ആരോപിക്കുകയായിരുന്നെന്നും എം.എ. ബേബി പറഞ്ഞു.
   Published by:Aneesh Anirudhan
   First published: