ശിവശങ്കര്‍ വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി

മുഖ്യമന്ത്രിക്ക് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനും വീഴ്ച പറ്റിയിട്ടില്ല. ശിവശങ്കര്‍ വിഷയത്തില്‍ പ്രതിപക്ഷം ആശയകുഴപ്പം ഉണ്ടാക്കുന്നു. സ്വര്‍ണ്ണക്കടത്തില്‍ സ്വപ്നക്ക് ബന്ധമുണ്ടെന്ന് ശിവശങ്കര്‍ അറിഞ്ഞിരിക്കാൻ സാധ്യതയില്ലെന്നും ബേബി പറഞ്ഞു.

News18 Malayalam | news18
Updated: October 29, 2020, 6:09 PM IST
ശിവശങ്കര്‍ വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി
എം.എ ബേബി
  • News18
  • Last Updated: October 29, 2020, 6:09 PM IST
  • Share this:
കൊച്ചി: ശിവശങ്കര്‍ വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് സി പി എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും പാര്‍ട്ടി വിലയിരുത്താറുണ്ട്. ഇക്കൂട്ടത്തില്‍ ശിവശങ്കര്‍ വിഷയവും ഉണ്ടാകും. മുഖ്യമന്ത്രിക്കോ മുഖ്യമന്ത്രിയുടെ ഓഫീസിനോ ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും എം എ ബേബി ന്യൂസ് 18-നോട് പറഞ്ഞു.

ശിവശങ്കറിന് പാളിച്ചയും തെറ്റും പറ്റിയെന്നും എം എ ബേബി പറഞ്ഞു. ഇരിക്കുന്ന സ്ഥാനത്തിന്റെ ഗൗരവം ശിവശങ്കര്‍ മനസിലാക്കിയില്ല. സ്വർണ കള്ളക്കടത്തില്‍ ശിവശങ്കറിന് ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും എം എ ബേബി കൂട്ടിചേര്‍ത്തു.

You may also like:ചൊറിച്ചിൽ ഭയങ്കരം; അറുപതുകാരന്റെ കണ്ണിൽ നിന്ന് ഡോക്ടർ നീക്കം ചെയ്തത് 20 പുഴുക്കളെ [NEWS]നടി മൃദുല മുരളി വിവാഹിതയായി; ആശംസകൾ നേർന്ന് ഭാവന [NEWS] ഓർഡർ ചെയ്തത് കബാബ്; വീട്ടിലേക്ക് കബാബുമായി എത്തിയത് പൊലീസ്, ഇടയ്ക്ക് നടന്നത് വമ്പൻ ട്വിസ്റ്റ് [NEWS]

മുഖ്യമന്ത്രിക്ക് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനും വീഴ്ച പറ്റിയിട്ടില്ല. ശിവശങ്കര്‍ വിഷയത്തില്‍ പ്രതിപക്ഷം ആശയകുഴപ്പം ഉണ്ടാക്കുന്നു. സ്വര്‍ണ്ണക്കടത്തില്‍ സ്വപ്നക്ക് ബന്ധമുണ്ടെന്ന് ശിവശങ്കര്‍ അറിഞ്ഞിരിക്കാൻ സാധ്യതയില്ലെന്നും ബേബി പറഞ്ഞു.പാര്‍ട്ടി നേതാക്കളുടെ മക്കള്‍ തെറ്റ് ചെയ്താല്‍ അതിന്റെ ഉത്തരവാദിത്തം അവര്‍ക്ക് തന്നെയാണ്. എന്ന് വച്ച് നേതാക്കളുടെ മക്കള്‍ക്ക് എന്തും ചെയ്യാം എന്നതല്ല. ശിവശങ്കര്‍ അദ്ധ്യായം നല്‍കുന്ന പാഠം കൂടുതല്‍ കരുതലും സൂഷ്മതയും വേണമെന്നതാണ്. പിണറായി സര്‍ക്കാര്‍ നിരവധി ജനക്ഷേമ പദ്ധതികള്‍ നടത്തിയിട്ടുണ്ട്. അതെല്ലാം ജനങ്ങള്‍ക്കറിയാം. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ എല്ലാം ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
Published by: Joys Joy
First published: October 29, 2020, 6:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading