നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കോൺഗ്രസ് പിന്തുണ: ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിൽ സി.പി.എം പ്രസിഡന്റ് രാജിവച്ചു

    കോൺഗ്രസ് പിന്തുണ: ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിൽ സി.പി.എം പ്രസിഡന്റ് രാജിവച്ചു

    പ്രതിപക്ഷ നേതാവിൻ്റെ പഞ്ചായത്തിലെ കോൺഗ്രസ് സിപിഎം കൂട്ടുകെട്ട് സംസ്ഥാന തലത്തിൽ തന്നെ സിപിഎമ്മിന് നാണക്കേടായ പശ്ചാത്തലത്തിലായിരുന്നു രാജി നിർദ്ദേശവുമായി ജില്ലാ കമ്മറ്റി മുന്നോട്ടുവന്നത്.

    വിജയമ്മ ഫിലേന്ദ്രൻ

    വിജയമ്മ ഫിലേന്ദ്രൻ

    • Share this:
      ആലപ്പുഴ: ചെന്നിത്തല–തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ രാജിവച്ചു. കോൺഗ്രസ് പിന്തുണയോടെ ഭരണം വേണ്ടെന്ന സിപിഎം തീരുമാനത്തെ തുടർന്നാണ് രാജി. രാജിവച്ചില്ലെങ്കിൽ വിജയമ്മയ്ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് സി.പി.എം മുന്നറിയിപ്പ് നൽകിയിരുന്നു. രാജിവയ്ക്കണമെന്ന സി.പി.എം നിർദ്ദേശം പാലിക്കാൻ ആദ്യഘട്ടത്തിൽ വിജയമ്മ തയാറായിരുന്നില്ല.

      ചെന്നിത്തല പഞ്ചായത്തിൽ  പ്രസിഡന്‍റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്. 18 അംഗ ഭരണസമിതിയില്‍ യുഡിഎഫിനും ബിജെപിക്കും ആറു വീതവും എല്‍ഡിഎഫിന് അ‍ഞ്ചും അംഗങ്ങളാണുള്ളത്. ഒരു സ്വതന്ത്രനുമുണ്ട്. ബിജെപിക്കും എല്‍ഡിഎഫിനുമാണ് പട്ടികജാതി വനിത പ്രതിനിധികളുള്ളത്. ബിജെപി അധികാരത്തിൽ എത്താതിരിക്കാനാണ് കോണ്‍ഗ്രസ് എല്‍ഡിഎഫിന് പിന്തുണ നല്‍കിയത്.

      Also Read ചെന്നിത്തല തൃപ്പെരുംതുറയിലെ പഞ്ചായത്ത് ഭരണം രാജിവെച്ചില്ലെങ്കിൽ നടപടിയെന്ന് CPM; താക്കീത് തള്ളി പ്രാദേശിക നേതൃത്വം

      ചെന്നിത്തല തൃപ്പെരുംതുറയിലെ പഞ്ചായത്ത് ഭരണം രാജിവെച്ചില്ലെങ്കിൽ നടപടിയെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ താക്കീതിനെ നേരത്തെ  പ്രാദേശിക നേതൃത്വം തള്ളിയിരുന്നു. നോട്ടീസ് കൈപ്പറ്റിയെങ്കിലും ഉടൻ രാജിയില്ലെന്ന പ്രതികരണമാണ് പ്രസിഡൻറ് വിജയമ്മ ഫിലേന്ദ്രൻ്റതും. ലോക്കൽ കമ്മറ്റികളുടെ പിന്തുണയോട് കൂടിയുള്ള നീക്കത്തിൽ സി.പി.എം ജില്ലാ നേതൃത്വും പ്രതിസന്ധിയിലായിരുന്നു.

      പ്രതിപക്ഷ നേതാവിൻ്റെ പഞ്ചായത്തിലെ കോൺഗ്രസ് സിപിഎം കൂട്ടുകെട്ട് സംസ്ഥാന തലത്തിൽ തന്നെ സിപിഎമ്മിന് നാണക്കേടായ പശ്ചാത്തലത്തിലായിരുന്നു രാജി നിർദ്ദേശവുമായി ജില്ലാ കമ്മറ്റി മുന്നോട്ടുവന്നത്. രണ്ട് പഞ്ചായത്തുകളിലാണ് കോൺഗ്രസ് പിന്തുണയിൽ ജില്ലയിൽ സിപിഎം അധികാരത്തിലേറിയത്. ഭരണം കിട്ടിയ തിരുവൻവണ്ടൂരിൽ അന്നു തന്നെ സിപിഎം ഭരണ സമതി രാജിവെച്ചു. എന്നാൽ ചെന്നിത്തലയിൽ മൗനാനുവാദത്തിൽ ഭരണം തുടർന്നു.

      വിഷയം ചർച്ചകളിൽ ഇടംപിടിച്ചതോടെ ജില്ലാ നേതൃത്വത്തിൻ്റെ രാജി പ്രഖ്യാപനവും ഉണ്ടായി. സംസ്ഥാന നയത്തിന് വിരുദ്ധമായ ഈ കൂട്ടുകെട്ടിൽ പുറത്താക്കൽ ഉൾപ്പടെയുള്ള അന്ത്യശാസനത്തെ വെല്ലുവിളിച്ച് ഭരണത്തിൽ തുടരുമെന്ന നിലപാട് ആവർത്തിക്കുകയായിരുന്നു.

      ചെന്നിത്തല, തൃപ്പെരുന്തുറ ലോക്കൽ കമ്മറ്റികളുടെ കൂടെ പിന്തുണയോടെയാണ് വിജയമ്മ ഫിലേന്ദ്രൻ പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ തീരുമാനിച്ചത്.
      Published by:Aneesh Anirudhan
      First published:
      )}