HOME » NEWS » Kerala » CPM PROTEST ON TRIVANDRUM RAILWAY

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെ സംസ്ഥാന സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കം ചെയ്തു; പ്രതിഷേധവുമായി സമ്പത്ത് എംപി

കേന്ദ്ര സര്‍ക്കാരിന്റേത് നിലനിര്‍ത്തി സംസ്ഥാന സര്‍ക്കാരിന്റെ പരസ്യ ബോര്‍ഡുകള്‍ മാത്രമാണ് റെയില്‍വേ നീക്കം ചെയ്തിരിക്കുന്നത്

news18
Updated: February 22, 2019, 7:09 PM IST
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെ സംസ്ഥാന സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കം ചെയ്തു; പ്രതിഷേധവുമായി സമ്പത്ത് എംപി
trivandrum railway station
  • News18
  • Last Updated: February 22, 2019, 7:09 PM IST
  • Share this:
തിരുവനന്തപുരം: തലസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനില്‍ സംസ്ഥാനസര്‍ക്കാരിന്റെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്തതിനെതിരെ എ സമ്പത്ത് എംപിയുടെ പ്രതിഷേധം. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്തതെന്നാണ് റെയില്‍വേയുടെ വിശദീകരണം. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റേത് നിലനിര്‍ത്തി സംസ്ഥാന സര്‍ക്കാരിന്റെ പരസ്യ ബോര്‍ഡുകള്‍ മാത്രമാണ് റെയില്‍വേ നീക്കം ചെയ്തിരിക്കുന്നത്.

ഇതേതുടര്‍ന്ന് സ്റ്റേഷനിലെത്തിയ സിപിഎം നേതാക്കളും സ്റ്റേഷന്‍ ഡയറക്ടര്‍ എസ് അജയ് കൗശിക്കും തമ്മില്‍ വാക്കേറ്റം ഉണ്ടായി. പരസ്യക്കമ്പനിയാണ് ബോര്‍ഡുകള്‍ നീക്കം ചെയ്തതെന്നും കമ്പനി യുടെ ഭാഗത്താണ് വീഴ്ചയെന്നും റെയില്‍വേയുടെ വിശദീകരണം.

Also Read:  കുപ്രചാരണങ്ങള്‍ കൊണ്ട് തകര്‍ക്കാനാവില്ല; അങ്ങനെയെങ്കില്‍ എന്നേ CPM അറബിക്കടലില്‍ അലിഞ്ഞു പോയേനെ: പിണറായി 

 

എല്‍ഡിഎഫ് സര്‍ക്കാരിന്റെ 1000 ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍ വളപ്പില്‍ സ്ഥാപിച്ചിരുന്ന പരസ്യ ബോര്‍ഡുകളാണ് നീക്കം ചെയ്തത്. സ്വകാര്യ പരസ്യ കമ്പനി മുഖേനയാണ് സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പ് പരസ്യ കരാര്‍ നല്‍കിയത്. പരസ്യ കമ്പനി 55 ലക്ഷം രൂപ കുടിശ്ശിക വരുത്തിയിരുന്നു. പരസ്യ ബോര്‍ഡുകള്‍ നീക്കിയത് അന്വേഷിക്കാന്‍ എത്തിയ എ സമ്പത്ത് എം പി യും ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജരും തമ്മിലുള്ള ചര്‍ച്ചയാണ് വാക്കേറ്റത്തില്‍ കലാശിച്ചത്

കരാര്‍ കാലാവധി അവസാനിക്കും മുന്‍പ് സര്‍ക്കാര്‍ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്തതെന്ന് ആരോപിച്ച് സിപിഎം നേതാക്കള്‍ ഉദ്യോഗസ്ഥരെ 2 മണിക്കൂറോളം ഉപരോധിച്ചു. പണം അടച്ചാല്‍ മുഖ്യമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തിയ പരസ്യം പുനസ്ഥാപിക്കാമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്

റെയില്‍വേയുടെ അനുമതിയില്ലാതെയാണ് ഏജന്‍സി ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്ന് ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ അറിയിച്ചു. തെരഞ്ഞെടുപ്പായതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പരസ്യത്തിന് വിലക്കുണ്ട്. റെയില്‍വേയുടെ നിര്‍ദ്ദേശാനുസരണം കരാറുകാരനാണ് പരസ്യ ബോര്‍ഡുകള്‍ നീക്കിയത്. കുടിശ്ശിക വരുത്തിയ കമ്പനി സ്ഥാപിച്ച മുഴുവന്‍ പരസ്യ ബോര്‍ഡുകളും നീക്കം ചെയ്യുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

 

First published: February 22, 2019, 5:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories