HOME » NEWS » Kerala » CPM PROTESTS IN FRONT OF LAKSHADWEEP OFFICES ON MAY 31

'എംപിമാരുടെ പ്രതിനിധി സംഘത്തെ ദ്വീപിലേക്ക് അയക്കും'; മെയ് 31ന് ലക്ഷദ്വീപ് ഓഫീസുകള്‍ക്ക് മുന്നില്‍ സിപിഎം പ്രതിഷേധം

എളമരം കരീം, വി ശിവദാസന്‍ എംപി, എ എം ആരിഫ് എന്നിവര്‍ ലക്ഷദ്വീപ് സന്ദര്‍ശിച്ച് വിശദാംശങ്ങള്‍ നേരിട്ട് വിലയിരുത്തും.

News18 Malayalam | news18-malayalam
Updated: May 28, 2021, 5:43 PM IST
'എംപിമാരുടെ പ്രതിനിധി സംഘത്തെ ദ്വീപിലേക്ക് അയക്കും'; മെയ് 31ന് ലക്ഷദ്വീപ് ഓഫീസുകള്‍ക്ക് മുന്നില്‍ സിപിഎം പ്രതിഷേധം
cpm
  • Share this:
തിരുവനന്തപുരം: ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഎം. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് മെയ് 31ന് ബേപ്പൂരിലേയും കൊച്ചിയിലേയും ലക്ഷദ്വീപ് ഓഫീസുകള്‍ക്ക് മുന്നില്‍ പാര്‍ട്ടി നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും.

എംപിമാരുടെ പ്രതിനിധി സംഘത്തെ ലക്ഷദ്വീപിലേക്ക് അയക്കാനും സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. എളമരം കരീം, വി ശിവദാസന്‍ എംപി, എ എം ആരിഫ് എന്നിവര്‍ ലക്ഷദ്വീപ് സന്ദര്‍ശിച്ച് വിശദാംശങ്ങള്‍ നേരിട്ട് വിലയിരുത്തും.



അതേസമയം, ലക്ഷദ്വീപിൽ പ്രതിഷേധം ഉയർത്തിയവരെ അറസ്റ്റു ചെയ്തതിനെതിരെ വിവിധ ദ്വീപുകളിൽ സമാധാനപരമായ പ്രതിഷേധം നടക്കുകയാണ്. പ്ലക്കാർഡുകൾ ഉയർത്തി അവരവരുടെ വീടിനു വാതിൽക്കൽ നിന്നാണ് പ്രതിഷേധിക്കുന്നത്. കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ ജില്ലാ കളക്ടർ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞതെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്വിൽത്താൻ ദ്വീപിൽ കളക്ടറുടെ കോലം കത്തിച്ചിരുന്നു. തുടർന്ന് പ്രതിഷേധക്കാരെ ഗുരുതരമായ വകുപ്പുകൾ ചുമത്തി അറസ്റ്റു ചെയ്തെങ്കിലും പ്രതിഷേധം ഉയർന്നതോടെ പകർച്ചവ്യാധി നിരോധന നിയമപ്രകാരം കൂട്ടം കൂടിയത് ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തുകയായിരുന്നു. ഇതിനെതിരെയാണ് വൈകുന്നരം മൂന്നുമണിയോടെ ജനങ്ങൾ വീട്ടുമുറ്റത്തു പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചത്. ദ്വീപുകൾക്കു പുറത്തും പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നുണ്ട്.

Also Read- 'മോദി ശ്രമിക്കുന്നത് ലക്ഷദ്വീപില്‍ വികസനം കൊണ്ടുവരാൻ; പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർ രാജ്യദ്രോഹത്തിന് കൂട്ടുനിൽക്കുന്നു': നടൻ ദേവൻ

'ലക്ഷദ്വീപിനെ രക്ഷിക്കുക’, ‘പുതിയ പരിഷ്കാരങ്ങൾ പിൻവലിക്കുക’ ‘മദ്യം ഞങ്ങൾക്കു വേണ്ട’ തുടങ്ങിയ വരികൾ എഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രതിഷേധം. ഏതാണ്ട് എല്ലാ ദ്വീപുകളിലും സമാനമായ പ്രതിഷേധ സമരം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായവരെ റിമാൻഡ് ചെയ്യുമെന്നാണ‌ു വിവരം. അവരെ മോചിപ്പിക്കണമെന്നാണ് സമരക്കാർ ഉയർത്തുന്ന പ്രധാന ആവശ്യം. അറസ്റ്റിലായവർ നടപടിക്കെതിരെ നിരാഹാര സമരത്തിലാണ്. ഇതിനിടെ കോൺഗ്രസ് നേതാക്കളും എംപിമാരും ദ്വീപിലേക്കു പോകുന്നതിനു ശ്രമിക്കുന്നുണ്ടെങ്കിലും അനുമതി ലഭിച്ചിട്ടില്ല. ഇതു കാണിച്ച് രാഷ്ട്രപതിക്ക് ഉൾപ്പെടെ കത്തു നൽകിയിട്ടുണ്ട്.

Also Read- ലക്ഷദ്വീപിലെ 'വിവാദ' പരിഷ്കാരങ്ങൾക്ക് അടിയന്തര സ്റ്റേ ഇല്ല; വിശദീകരണം തേടി ഹൈക്കോടതി

ലക്ഷദ്വീപിൽ ആർഎസ്എസ്, ബിജെപി അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്ന അഡ്മിനിസ്ട്രേറെ തിരിച്ചു വിളിക്കുംവരെ സമര പരമ്പര തീർക്കുമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ പറഞ്ഞു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിന് മുൻപിൽ എൻസിപി യുവജന വിഭാഗം എൻവൈസി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Published by: Rajesh V
First published: May 28, 2021, 5:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories