ഹർത്താലിൽ വലഞ്ഞ അയ്യപ്പഭക്തന്മാർക്ക് സി.പി.എമ്മിന്‍റെ വക സ്വാദിഷ്ടമായ അന്നദാനം

പാർട്ടി കളമശേരി ഏരിയ കമ്മിറ്റിയും ഡി.വൈ.എഫ്.ഐയും ചേർന്നാണ് അയ്യപ്പന്മാർക്ക് ഉച്ചയൂണ് നൽകിയത്.

News18 Malayalam | news18
Updated: December 17, 2019, 2:48 PM IST
ഹർത്താലിൽ വലഞ്ഞ അയ്യപ്പഭക്തന്മാർക്ക് സി.പി.എമ്മിന്‍റെ വക സ്വാദിഷ്ടമായ അന്നദാനം
സി പി എം നടത്തിയ അന്നദാനത്തിൽ നിന്ന്
  • News18
  • Last Updated: December 17, 2019, 2:48 PM IST
  • Share this:
കൊച്ചി: കണ്ണൂരിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ച സി.പി.എം കൊച്ചിയിൽ അയ്യപ്പന്മാർക്ക് അന്നദാനം നൽകി. ഉച്ചയൂണ് കിട്ടാതെ വലഞ്ഞ അയ്യപ്പന്മാർക്ക് ആശ്വാസമായിട്ട് ആയിരുന്നു ഹർത്താൽ ദിനത്തിൽ സി.പി.എമ്മിന്‍റെ അന്നദാനം. എറണാകുളത്തു നിന്ന് ശബരിമല ഭാഗത്തേക്ക് തിരിഞ്ഞുപോകുന്ന കളമശേരി എച്ച്.എം.ടി ജംഗ്ഷനിലാണ് ഭക്തർക്കായി അന്നദാനം ഒരുക്കിയത്.

സാമ്പാർ ഉൾപ്പെടെ അഞ്ചു കൂട്ടം കറികളും പപ്പടവുമായി വിഭവസമൃദ്ധമായ സദ്യയാണ് വിളമ്പിയത്. ഏരിയ സെക്രട്ടറി സക്കീർ ഹുസൈന്‍റെ നേതൃത്വത്തിലുള്ള  സംഘമാണ് സദ്യ ഒരുക്കിയത്. പാർട്ടി കൊടിയുടെ താഴെ അയ്യപ്പന്‍റെ ചിത്രവും വെച്ച് അന്നദാനമെന്ന ബോർഡും ജംഗ്ഷനിൽ സ്ഥാപിച്ചിരുന്നു.

സി.പി.എം എക്കാലത്തും മാനവികതയ്ക്ക് ഒപ്പമാണെന്നാണ് അയ്യപ്പന്മാർക്ക് അന്നദാനം നടത്തിയതിന് നേതാക്കളുടെ വിശദീകരണം. കേരളം ഒറ്റക്കെട്ടായി നിൽക്കുമ്പോൾ ചിലർ ഹർത്താൽ നടത്തി അയ്യപ്പന്മാർ അടക്കമുള്ളവരെ വലച്ചെന്നും അവർ കുറ്റപ്പെടുത്തുന്നു. ശബരിമലയുടെ പ്രാധാന്യം പാർട്ടി തിരിച്ചറിയുന്നതായി സദ്യയ്ക്ക് നേതൃത്വം കൊടുക്കാനെത്തിയ മുൻ എം.എൽ.എ എ.എം.യൂസഫും പറഞ്ഞു.

ഹർത്താൽ: കടകൾ തുറക്കുമെന്ന് പ്രഖ്യാപിച്ച വ്യാപാരി വ്യവസായി എകോപന സമിതി സംസ്ഥാന പ്രസിഡന്‍റിന്‍റെ കടയും അടഞ്ഞു തന്നെ

അന്യസംസ്ഥാനക്കളിൽ നിന്നുള്ള അയ്യപ്പഭക്തന്മാർ അടക്കം നൂറോളം പേർ സി.പി.എമ്മിന്‍റെ അന്നദാനത്തിൽ പങ്കെടുത്തു. നേതാക്കൾക്ക് നന്ദിയും പറഞ്ഞ് ഒപ്പം ഫോട്ടോയുമെടുത്താണ് അയ്യപ്പഭക്തന്മാർ യാത്ര തുടർന്നത്.
Published by: Joys Joy
First published: December 17, 2019, 2:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading