ഇന്റർഫേസ് /വാർത്ത /Kerala / Jose K Mani | ജോസ് കെ. മാണിയുടെ കാര്യത്തില്‍ എല്‍ഡിഎഫ് നിലപാടെടുക്കാന്‍ സമയമായില്ല; കോടിയേരി ബാലകൃഷ്ണൻ

Jose K Mani | ജോസ് കെ. മാണിയുടെ കാര്യത്തില്‍ എല്‍ഡിഎഫ് നിലപാടെടുക്കാന്‍ സമയമായില്ല; കോടിയേരി ബാലകൃഷ്ണൻ

കോടിയേരി ബാലകൃഷ്ണൻ

കോടിയേരി ബാലകൃഷ്ണൻ

യു.ഡി.എഫിൽ പ്രതിസന്ധി രൂപപ്പെടുകയാണെന്നും എന്നാൽ അതിനപ്പുറമുള്ള കാര്യങ്ങൾ തീരുമാനിക്കാനായിട്ടില്ലെന്നും ഇടതു മുന്നണി കൺവീനർ എ വിജയരാഘവൻ

  • Share this:

തിരുവനന്തപുരം: യു.ഡി.എഫിൽന നിന്നും പുറത്താക്കപ്പെട്ട ജോസ് കെ. മാണി പക്ഷത്തിന്റെ കാര്യത്തിൽ ഇ‌ടതു മുന്നണി നിലപാടെടുക്കാന്‍ സമയമായില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പുറത്താക്കിയെന്നല്ല, യു.ഡി.എഫില്‍ നില്‍ക്കാന്‍ അവകാശമില്ലെന്നാണ് കണ്‍വീനര്‍ പറഞ്ഞത്. ചര്‍ച്ച തുടരാന്‍ പഴുതിട്ടുള്ള നിലപാടാണ് യുഡിഎഫിന്റേതെന്നും കോടിയേരി പറഞ്ഞു.

യു.ഡി.എഫിൽ പ്രതിസന്ധി രൂപപ്പെടുകയാണെന്നും എന്നാൽ അതിനപ്പുറമുള്ള കാര്യങ്ങൾ തീരുമാനിക്കാനായിട്ടില്ലെന്നും ഇടതു മുന്നണി കൺവീനർ എ വിജയരാഘവൻ പറഞ്ഞു. ഇതു സംബന്ധിച്ച് യു.ഡി.എഫിൽ നിന്നുള്ള മറ്റു പ്രതികരണങ്ങൾ വരേണ്ടതുണ്ട്. ഇ‌തു മുന്നണിയിലേക്ക് ക്ഷണിക്കുന്ന കാര്യങ്ങളെല്ലാം പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

You may also like:ജോസ് കെ മാണി വിഭാഗത്തെ യു.ഡി.എഫ് മുന്നണിയിൽ നിന്നും പുറത്താക്കി [NEWS]'കേന്ദ്രത്തിൽ കൂടുതൽ പദവികൾ ലഭിക്കും'; ജോസ് കെ മാണിയെ എൻ.ഡിഎയിലേക്ക് സ്വാഗതം ചെയ്ത് പി.സി തോമസ് [NEWS] ഭീഷണിക്കു വഴങ്ങാതെ ജോസിനെ പുറത്താക്കി; ജില്ലയുടെ മൂന്നു സീറ്റുകളിൽ ലക്ഷ്യമിട്ട് കോൺഗ്രസ് [NEWS]

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

അതേസമയം  ജോസ് കെ മാണി വിഭാഗത്തെ എൻ.ഡി.എയിലേക്ക് സ്വാഗതം ചെയ്ത് പി.സി തോമസ്. ജോസ് കെ. മാണിക്ക് 'കേന്ദ്രത്തിൽ കൂടുതൽ പദവികൾ ലഭിക്കുമെന്നും പി.സി തോമസ് പറഞ്ഞു. എൻ.ഡി.എ പ്രവേശനം സംബന്ധിച്ച് അനൗപചാരിക ചർച്ച നടന്നിരുന്നെന്നും പി.സി തോമസ് വെളിപ്പെടുത്തി.

ജോസ് വിഭാഗത്തെ പുറത്താക്കിയ യു.ഡി.എഫ് നടപടി ചതിയും പാതകവുമാണെന്നായിരുന്നു റോഷി അഗസ്റ്റിൻ എം.എൽ.എയുടെ പ്രതികരണം. കേരള കോൺഗ്രസ് ജോസ് വിഭാഗം ഒരു അപരാധവും ചെയ്തിട്ടില്ല. ജോസ് പക്ഷം വഴിയാധാരമാകില്ല. യുഡിഎഫ് തീരുമാനം ദുഖകരമാണ്. യുഡിഎഫ് യോഗത്തിൽ ഞങ്ങളും പങ്കെടുക്കേണ്ടതാണ്. ഏത് യോഗത്തിലാണ് തീരുമാനമുണ്ടായതെന്ന് അറിയില്ലെന്നും റോഷി പറഞ്ഞു.

First published:

Tags: Jose K Mani, Kerala congress, Ldf, Udf