പത്തനംതിട്ട: പന്തളം നഗരസഭാ ഭരണം നഷ്ടപ്പെട്ട സംഭവത്തിൽ കടുത്ത നടപടികളുമായി സിപിഎം. ഏരിയ സെക്രട്ടറി ഇ. ഫസലിനെ സ്ഥാനത്ത് നിന്ന് മാറ്റി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ബി. ഹര്‍ഷ കുമാറിന് പകരം ചുമതല നല്‍കി. സിപിഎം സംസ്ഥാന സമിതി നിര്‍ദേശത്തെ തുടര്‍ന്നാണ് ജില്ലാ നേതൃയോഗത്തിന്റെ തീരുമാനം.
പന്തളം നഗരസഭാ ഭരണം ഇത്തവണ ബിജെപി പിടിച്ചെടുത്തിരുന്നു.
Related News-
ശക്തികേന്ദ്രങ്ങളിൽ പിന്നോട്ട് പോയതെങ്ങനെയെന്ന പരിശോധന തുടങ്ങി; 98 നിയമസഭാ സീറ്റുകളിൽ മുന്നേറ്റമെന്ന് സിപിഎംനഗരസഭയുടെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.ഡി.ബൈജുവിനേയും നീക്കി. 2015ല്‍ 15 സീറ്റുകളോടെ പന്തളം നഗരസഭയില്‍ ഭരണം നേടിയ സിപിഎമ്മിന് ഇത്തവണ ഒമ്പത് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഏഴ് സീറ്റുകളുണ്ടായിരുന്ന
ബിജെപി 18 സീറ്റുകളോടെയാണ് ഇത്തവണ അധികാരം നേടിയത്. പാലാക്കാടിന് ശേഷം ബിജെപി അധികാരം നേടിയ സംസ്ഥാനത്തെ രണ്ടാമത്തെ നഗരസഭയാണ് പന്തളം. ബിജെപിയുടെ ജയം സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടതോടെയാണ് കടുത്ത നടപടികളിലേക്ക് സിപിഎം കടന്നത്.
Related News-
നാമം ജപിച്ച് ബിജെപി പിടിച്ചെടുത്തത് പന്തളം നഗരസഭാ ഭരണം; മധ്യകേരളത്തിലെ ബിജെപി ശക്തികേന്ദ്രംസംഘടനാപരമായ ഗുരുതര വീഴ്ചകൾ തെരഞ്ഞെടുപ്പ് തോൽവിക്കും ബിജെപിയുടെ മുന്നേറ്റത്തിനും വഴിയൊരുക്കിയെന്നാണ് പാർട്ടി വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പോരായ്മകളുണ്ടായി. ഭൂരിപക്ഷ സമുദായ ധ്രുവീകരണം മൂൻകൂട്ടി കണ്ട് പരിഹാരം കാണുന്നതില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും വിലയിരുത്തി.
പന്തളം നഗരസഭയില്‍ പലയിടത്തും
സിപിഎം വോട്ടുമറിച്ചെന്ന ആരോപണം നേരത്തെ ഘടകക്ഷിയായ സിപിഐ തന്നെ ഉയർത്തിയിരുന്നു. പന്തളം നഗരസഭയില്‍ 7 വാർഡുകളിൽ മത്സരിച്ച സിപിഐക്ക് ജയിക്കാനായത് ഒരു സീറ്റില്‍ മാത്രമായിരുന്നു. നഗരസഭയിലെ കനത്ത തോല്‍വിയെക്കുറിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ സിപിഐ ജില്ലാ കമ്മിറ്റി മണ്ഡലം കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.