HOME » NEWS » Kerala » CPM SECRETARIAT ANALYSIS ON DEFEAT IN AROOR BY ELECTION AA

അരൂരിൽ 'പൂതന' തിരിച്ചടിയായെന്ന് സിപിഎം; തോൽവിയുടെ കാരണം പറയിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ജി സുധാകരൻ

അരൂരിലെ പരാജയത്തില്‍ പൊട്ടിത്തെറിച്ച് മന്ത്രി ജി സുധാകരൻ.

News18 Malayalam | news18-malayalam
Updated: October 25, 2019, 3:53 PM IST
അരൂരിൽ 'പൂതന' തിരിച്ചടിയായെന്ന് സിപിഎം; തോൽവിയുടെ കാരണം പറയിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ജി സുധാകരൻ
news18
  • Share this:
തിരുവനന്തപുരം: അരൂരിലെ പൂതന പരാമര്‍ശം തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തല്‍. യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോള്‍ക്കെതിരായ കേസും അനവസരത്തിലായി.  തോല്‍വിയുടെ കാരണങ്ങള്‍പരിശോധിക്കാന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന സെക്രട്ടേറിയേറ്റ് നിര്‍ദ്ദേശം നല്‍കി.

അതേസമയം പൂതന പരാമര്‍ശം ബാധിച്ചില്ലെന്നായിരുന്നു മന്ത്രി ജി സുധാകരന്റെ നിലപാട്. അരൂരിലെ പരാജയത്തില്‍ ജി സുധാകരന്‍ പൊട്ടിത്തെറിച്ചു. തോല്‍വിയുടെ കാരണം എന്താണെന്ന് തനിക്കും സജി ചെറിയാന്‍ എംഎല്‍എയ്ക്കും വ്യക്തമായി അറിയാം. കായലോരങ്ങളില്‍ നിന്നും കടല്‍ത്തീരങ്ങളില്‍ നിന്നും വോട്ട് കുറഞ്ഞതിന്റെ കാരണം പരിശോധിക്കണം. തോല്‍വിയുടെ കാരണം എന്താണെന്നു പറയിപ്പിക്കാതിരിക്കുകയാണ് നല്ലതെന്നും സുധാകരന്‍ പറഞ്ഞു.

Also Read 'പൂതനമാർക്ക് ജയിക്കാനുള്ള ഇടമല്ല അരൂർ' മന്ത്രി ജി. സുധാകരന്‍റെ പരാമർശം വിവാദമായി

അരൂരിലെ പരാജയത്തില്‍ സൂക്ഷ്മമായ പരിശോധന നടത്തേണ്ടതുണ്ടെന്ന് എ.എം ആരിഫ് എംപി വ്യക്തമാക്കി. തിരുത്തപ്പെടേണ്ട ഒരു പാട് കാര്യങ്ങള്‍ സംഘടനാതലത്തില്‍ ഉണ്ടായിട്ടുണ്ട്. മത്സ്യതൊഴിലാളി മേഖലയില്‍ നിന്ന് വോട്ടുകള്‍ നഷ്ടപ്പെട്ടുവെന്ന ജി സുധാകരന്റെ വിലയിരുത്തല്‍ ശരിയാണെന്നും ആരിഫ് പറഞ്ഞു.

Also Read അരൂർ എൽ.ഡി.എഫിന് നഷ്ടമായതെങ്ങനെ? 10 കാരണങ്ങൾ

First published: October 25, 2019, 3:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories