തിരുവനന്തപുരം: പാർട്ടി അംഗങ്ങളായ രണ്ട് വിദ്യാർഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ മുൻനിലപാട് മാറ്റി സിപിഎം. യുഎപിഎ ചുമത്തിയ നടപടിയിൽ പാർട്ടി ഇടപെടേണ്ടതില്ലെന്നാണ്പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. അതേസമയം വിദ്യാര്‍ഥികളെ പാര്‍ട്ടിയില്‍നിന്ന് ഉടന്‍ പുറത്താക്കില്ല. ഇക്കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കണമെന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കോഴിക്കോട് ജില്ലാ കമ്മറ്റിയെ സംസ്ഥാന സെക്രട്ടേറിയറ്റ് ചുമതലപ്പെടുത്തി.
മാവോയിസ്റ്റുകളുമായി വിദ്യാർഥികൾക്ക് ബന്ധമുണ്ടെന്ന റിപ്പോർട്ടാണ് കോഴിക്കോട് ജില്ലാ കമ്മറ്റി നൽകിയത്. ഇത്തരം സംഘടനകളുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് നേതൃത്വം മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഇരുവരും അത് മുഖവിലയ്‌ക്കെടുത്തില്ലെന്നും ജില്ലാ കമ്മറ്റിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതോടെ യുഎപിഎ ചുമത്തിയ നടപടിയെക്കുറിച്ച് യുഎപിഎ സമിതി പരിശോധിക്കട്ടെയെന്നും സെക്രട്ടേറിയറ്റ് നിലപാടെടുത്തു.
യുഎപിഎ പോലുള്ള കരിനിയമങ്ങൾക്ക് എതിരാണ് പാർട്ടിയെങ്കിലും ഇത്തരം കേസുകളിൽ ദേശീയ അന്വേഷണ ഏജന്‍സിക്ക് ഇടപെടാൻ സാധിക്കും. അത്തരമൊരു ഇടപെടലുണ്ടായാൽ സംസ്ഥാന സർക്കാർ മാവോവാദികൾക്ക് പിന്തുണ നൽകുനെന്ന പ്രാചാരണമുണ്ടാകുമെന്നും നേതാക്കൾ വിലയിരുത്തി.
Also Read
പിണറായി സർക്കാരിന്റെ അവകാശവാദങ്ങൾ തള്ളി യുഎപിഎ ഇരകൾകോഴിക്കോട് തിരുവണ്ണൂര്‍ പാലാട്ട് നഗര്‍ മണിപ്പുരി വീട്ടില്‍ അലന്‍ ശുഹൈബ്(19), മൂര്‍ക്കനാട് പാനങ്ങാട്ടുപറമ്പ് കോട്ടുമ്മല്‍ വീട്ടില്‍ താഹ ഫസല്‍(24) എന്നിവരാണ് അരസ്റ്റിലായത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമ വിദ്യാര്‍ഥിയായ അലൻ സിപിഎം പാലാട്ട് നഗര്‍ ബ്രാഞ്ച് കമ്മറ്റി അംഗമാണ്. ജേണലിസം വിദ്യാർഥിയായ താഹ പാറമ്മല്‍ ബ്രാഞ്ച് കമ്മറ്റി അംഗവും.
അതേസമയം യുഎപിഎ ചുമത്തിയതിനെ നിശിതമായി വിമർശിച്ച് എൽഡിഎഫ് ഘടകകക്ഷിയായ സിപിഐ രംഗത്തെത്തിയിരുന്നു. സിപിഎം പിബി അംഗങ്ങളായ എംഎ ബേബിയും പ്രകാശ് കാരാട്ടും യുഎപിഎ ചുമത്തിയതിനെ പരസ്യമായി വിമർശിക്കുകയും ചെയ്തു. എന്നാൽ വിഷയത്തിൽ പൊലീസ് നടപടിയെ ന്യായീകരിക്കുന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം മുതൽക്കേ സ്വീകരിച്ചത്. അപശബ്ദങ്ങളുണ്ടായെങ്കിലും ഒടുവിൽ പിണറായിയുടെ നിലപാടിലേക്ക് എത്തിയിരിക്കുകയാണ് സിപിഎം സംസ്ഥാന നേതൃത്വവും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.