നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'അനുഭവിക്കുമോ?'; വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്റെ വിവാദപരാമർശം പരിശോധിക്കാൻ സിപിഎം സെക്രട്ടറിയേറ്റ്

    'അനുഭവിക്കുമോ?'; വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്റെ വിവാദപരാമർശം പരിശോധിക്കാൻ സിപിഎം സെക്രട്ടറിയേറ്റ്

    കാലാവധി തീരാൻ ഒരു വർഷം ബാക്കി നിൽക്കെ സിപിഎം ജോസഫൈനെതിരെ കടുത്ത തീരുമാനത്തിലേക്ക് പോകുമോ എന്നതാണ് നിർണ്ണായകം.

    എം.സി ജോസഫൈൻ

    എം.സി ജോസഫൈൻ

    • Share this:
      തിരുവനന്തപുരം: വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്‍റെ വിവാദ പരാമര്‍ശം ഇന്ന് ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. പരാമർശം വലിയ വിവാദമായ പശ്ചാത്തലത്തിലാണ് ഇത്. വിവാദമുണ്ടാകാനിടയായ സാഹചര്യം ജോസഫൈന്‍ സെക്രട്ടറിയേറ്റില്‍ വിശദീകരിക്കുമെന്നാണ് വിവരം. സർക്കാരിന്റെ പ്രതിച്ഛായയെ തന്നെ ദോഷകരമായി ബാധിച്ച വിവാദത്തിൽ സി പി എം നേതൃത്വം കടുത്ത അതൃപ്‌തിയിലാണ്.

      വിഷയത്തിൽ ജോസഫൈൻ ഖേദപ്രകടനം നടത്തിയെങ്കിലും സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്. സിപിഎമ്മും ജോസഫൈനെ ന്യായീകരിക്കാൻ തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഇടത് ആഭിമുഖ്യമുള്ളവരിൽ നിന്നുപോലും വിമർശനം നേരിട്ട വിഷയത്തില്‍ ജോസഫൈനെതിരെ നടപടി വേണമെന്നാണ് ചില സി പി എം നേതാക്കളുടെയടക്കം ആവശ്യം. തത്സമയ ഫോണ്‍ ഇന്‍ പ്രോഗ്രാമില്‍ അധ്യക്ഷ പങ്കെടുത്തതിലും പാർട്ടിക്കുള്ളില്‍ എതിരഭിപ്രായമുണ്ട്. ജോസഫൈന് പറയാനുള്ളത് കേട്ടശേഷമാകാം പാര്‍ട്ടി നിലപാട് പരസ്യമാക്കുന്നത് എന്നാണ് നേതാക്കള്‍ ഇന്നലെ പറഞ്ഞത്.

      Also Read- 'എം സി ജോസഫൈൻ വനിതാ കമ്മീഷന്റെ വിശ്വാസ്യത തകർത്തു; അവരോട് സഹതാപം മാത്രം': പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

      കാലാവധി തീരാൻ ഒരു വർഷം ബാക്കി നിൽക്കെ സിപിഎം ജോസഫൈനെതിരെ കടുത്ത തീരുമാനത്തിലേക്ക് പോകുമോ എന്നതാണ് നിർണ്ണായകം. അടുത്ത വർഷം മെയ് വരെയാണ് വനിതാ കമ്മീഷൻ അധ്യക്ഷയുടെ കാലാവധി. മുൻപുണ്ടായ വിവാദങ്ങളെ തുടർന്ന് പ്രതികരണങ്ങളിൽ കരുതൽ വേണമെന്ന ശക്തമായ നിർദ്ദേശം നിലനിൽക്കെ സിപിഎം കേന്ദ്രക്കമ്മിറ്റിയംഗം വീണ്ടും പരിധി വിട്ടതോടെ പാർട്ടിയും വെട്ടിലായിരിക്കുകയാണ്.

      Also Read- 'വയോധികയെ അധിക്ഷേപിച്ചെന്ന സംഭവത്തിൽ മാധ്യമങ്ങൾ അധിക്ഷേപിക്കുന്നു' വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ

      ജോസഫൈന്‍ ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ സംഭവം കൂടുതൽ ചർച്ചയാക്കേണ്ടയെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്. മുതിര്‍ന്ന വനിതാ നേതാവ് കൂടിയായ ജോസഫൈന്‍ വനിത കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് നിരന്തരമായി നടത്തുന്ന പല പരാമർശങ്ങളും മുന്നണിക്കാകെ തലവേദനയാകുന്നുവെന്നാണ് ഘടകക്ഷി നേതാക്കളും പറയുന്നത്. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ പാര്‍ട്ടിയും സര്‍ക്കാരും സ്വീകരിക്കുന്ന പുരോഗമന നിലപാടുകളെ ചോദ്യം ചെയ്യുന്നതിന് അവസരമുണ്ടാക്കുന്ന പ്രതികരണങ്ങള്‍ മുമ്പും ജോസഫൈന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്.

      വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ കാലാവധി അവസാനിക്കാറായതിനാലും അർധ ജുഡീഷ്യല്‍ അധികാരമുള്ളതിനാലും കടുത്ത തീരുമാനങ്ങളിലേക്ക് പാര്‍ട്ടിയും സര്‍ക്കാരും പോവില്ലെന്നാണ് വിവരം. എന്നാല്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് രണ്ടാമൂഴം എം സി ജോസഫൈന് ഇനി ലഭിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

      Also Read- 'ജോസഫൈൻ കേരളത്തിന് അപമാനം'; വനിതാ കമ്മീഷൻ അദ്ധ്യക്ഷയെ പുറത്താക്കണമെന്ന് AISF

      അതേസമയം വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈനെതിരെ കോൺഗ്രസ് വഴി തടയൽ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ കെ സുധാകരന്‍റെ ആദ്യ സമരപ്രഖ്യാപനം ആണിത്. ഇതാദ്യമായല്ല ജോസഫൈനിൽ നിന്നും ഇത്തരം പരാമർശങ്ങൾ ഉണ്ടാവുന്നതെന്നും ഇനിയും വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനത്ത് അവരെ തുടരാൻ അനുവദിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സമരം പ്രഖ്യാപിച്ചു കൊണ്ട് സുധാകരൻ പറഞ്ഞിരുന്നു.

      Also Read- 'സ്ഥാനത്ത് നിന്ന് നീക്കണം'; വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെതിരെ കേരളം ഒന്നടങ്കം

      സമൂഹ മാധ്യമങ്ങളിൽ ഇടത് സഹയാത്രികരും കടുത്ത വിമർശനമാണ് ജോസഫൈനെതിരെ ഉയർത്തുന്നത്. പി കെ ശശിക്ക് എതിരെ ഉയർന്ന പീഡന പരാതിയിൽ പാർട്ടി കോടതിയും പൊലീസ് സ്റ്റേഷനുമാണെന്ന ജോസഫൈന്‍റെ പരാമർശവും വിവാദമായിരുന്നു. 89വയസ്സുള്ള സ്ത്രീക്ക് മർദ്ദനമേറ്റ സംഭവത്തിൽ പരാതിയറിച്ചവരോട് മോശമായി പെരുമാറിയതിലും ജോസഫൈൻ ആക്ഷേപം നേരിട്ടിട്ടുണ്ട്.
      Published by:Rajesh V
      First published:
      )}