തിരുവനന്തപുരം: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഭരണം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപണം ആവർത്തിച്ച് സി.പി.എം എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നു പറയുമ്പോൾ അതിന്റെ നേതൃത്വം വഹിക്കുന്ന മുഖ്യമന്ത്രിയെയാണ് ലക്ഷ്യമിടുന്നത്. അന്വേഷണ രീതികൾ നോക്കിയാൽ മുഖ്യമന്ത്രിയെ കുടുക്കാനാകുമോ എന്നുള്ള നിലയിലേക്ക് അന്വേഷണം വഴിതിരിച്ചു വിടാൻ ശ്രമിച്ചെന്ന് വ്യക്തമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ താൽക്കാലിക ചുമതലയുള്ള എ.വിജയരാഘവൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശരിയായ അന്വേഷണം നടക്കണമെന്നാണ് മുഖ്യമന്ത്രി ആഗ്രഹിച്ചത്. വളഞ്ഞവഴി സ്വീകരിക്കാത്ത രാഷ്ട്രീയ നേതൃത്വ ശൈലിയാണ് മുഖ്യമന്ത്രിയുടേത്. ആ നിലയിലാണ് ഏത് അന്വേഷണ ഏജന്‍സിയേയും കേരളത്തിലേക്ക് സ്വാഗതം ചെയ്തത്. എന്നാല്‍ അന്വേഷണ ഏജന്‍സികള്‍ സത്യം കണ്ടെത്തുന്നതിന് പകരം രാഷ്ട്രീയ ലക്ഷ്യവുമായി മുന്നോട്ടുപോയാല്‍ എതിര്‍ക്കേണ്ടിവരും. അന്വേഷണ ഏജന്‍സികള്‍ തെറ്റായ രീതിയില്‍ മൊഴികളുണ്ടാക്കാന്‍ ശ്രമം നടത്തുന്നുവെന്ന് കോടതിതന്നെ വ്യക്തമാക്കി.
ഏജന്സികള്അധികാര ദുര്‍വിനിയോഗം നടത്തുന്നു എന്നകാര്യം വ്യക്തമാണെന്നും സ്വപ്നയുടെ പേരിലുള്ള ശബ്ദരേഖ പുറത്തുവന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. സ്വപ്നയുടേതെന്ന പേരിൽ പുറത്തുവന്ന സംഭാഷണം ഏജൻസികൾ പരിശോധിക്കട്ടെയെന്നും വിജയരാഘവൻ പറഞ്ഞു.
കേന്ദ്ര ഏജൻസികൾ കേരളത്തിൽ അധികാര ദുർവിനിയോഗം നടത്താൻ വട്ടമിട്ടു പറക്കുകയാണ്. രാഷ്ട്രീയ എതിരാളികൾക്കെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കള്ളത്തെളിവുണ്ടാക്കാൻ ശ്രമിക്കുന്നു. തെറ്റായ മാർഗം ഉപയോഗിച്ച് മൊഴികൾ ഉണ്ടാക്കാൻ അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നു എന്ന് കോടതിയിൽ ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.