നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • മാധ്യമങ്ങളുടെ അജണ്ട തിരിച്ചറിയാന്‍ സാധിച്ചാല്‍ ഇടതുപക്ഷം കേരളത്തില്‍ വിജയിക്കും: കോടിയേരി

    മാധ്യമങ്ങളുടെ അജണ്ട തിരിച്ചറിയാന്‍ സാധിച്ചാല്‍ ഇടതുപക്ഷം കേരളത്തില്‍ വിജയിക്കും: കോടിയേരി

    'ആന്തൂര്‍ ഒരു സിംഗൂര്‍ ആക്കി മാറ്റാനാണ് ശ്രമം നടന്നത്. ഗൃഹ സമ്പര്‍ക്കം പോലെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കാന്‍ പാര്‍ട്ടി ഒരുക്കമാണ്.'

    കോടിയേരി ബാലകൃഷ്ണൻ(ഫയൽ ചിത്രം)

    കോടിയേരി ബാലകൃഷ്ണൻ(ഫയൽ ചിത്രം)

    • News18
    • Last Updated :
    • Share this:
      കാസര്‍കോട്: മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ദൃശ്യമാധ്യമങ്ങളെ ഉള്‍ക്കൊള്ളിച്ച് ഇടതുപക്ഷത്തിനെതിരെ ശൃംഖല രൂപപ്പെട്ടിട്ടുണ്ട്. സി.പി.എം വിരുദ്ധ വികാരം സൃഷ്ടിക്കുകയാണ് മാധ്യമ ശൃംഖലയുടെ ലക്ഷ്യമെന്നും കോടിയേരി കുറ്റപ്പെടുത്തി.

      കേരളത്തിലെ ചെറുതും വലുതുമായ വാര്‍ത്തകള്‍ സംസ്ഥാന വാര്‍ത്തയാക്കി ഇടതുപക്ഷത്തിനെതിരായി മാധ്യമങ്ങള്‍ ഉപയോഗിക്കുന്നു. ഏഷ്യാനെറ്റ് ചെയര്‍മാന്റെ നേതൃത്വത്തിലണ് ഈ ശൃംഖല പ്രവര്‍ത്തിക്കുന്നത്. മാധ്യമങ്ങളുടെ അജണ്ട തിരിച്ചറിയാന്‍ സാധിച്ചാല്‍ ഇടതുപക്ഷം കേരളത്തില്‍ വിജയിക്കുമെന്നും കോടിയേരി പറഞ്ഞു.

      ആന്തൂര്‍ ഒരു സിംഗൂര്‍ ആക്കി മാറ്റാനാണ് ശ്രമം നടന്നത്. ആന്തൂര്‍ മൊറാഴയുടെ നാടാണന്ന് ഓര്‍ക്കണം. ഗൃഹ സമ്പര്‍ക്കം പോലെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കാന്‍ പാര്‍ട്ടി ഒരുക്കമാണെന്നും കോടിയേരി പറഞ്ഞു.

      Also Read  'സവർണ ഹിന്ദുവിഭാഗങ്ങളിൽ നല്ലൊരു പങ്കും ദരിദ്രർ; ജോലി കിട്ടാനുള്ള സാധ്യത വിരളം': കോടിയേരി

      First published: