• HOME
  • »
  • NEWS
  • »
  • kerala
  • »
  • Swapna Suresh | 'ഇതിലും വലിയ വെല്ലുവിളികൾ കടന്നു വന്ന ആളാണ് പിണറായി'; ഇപ്പോഴത്തെ ആരോപണത്തിന് പിന്നിൽ രാഷ്ട്രീയമെന്ന് കോടിയേരി

Swapna Suresh | 'ഇതിലും വലിയ വെല്ലുവിളികൾ കടന്നു വന്ന ആളാണ് പിണറായി'; ഇപ്പോഴത്തെ ആരോപണത്തിന് പിന്നിൽ രാഷ്ട്രീയമെന്ന് കോടിയേരി

മുഖ്യമന്ത്രിക്കെതിരായ പ്രചരണത്തിനെതിരെ ജനങ്ങളെ അണിനിരത്തും. ഇടതുമുന്നണി ഇത് ചർച്ച ചെയ്യും. ഗൂഢ പദ്ധതിയെ തുറന്നുകാട്ടുമെന്നും കോടിയേരി ബാലകൃഷ്ണൻ

Kodiyeri_Balakrishnan

Kodiyeri_Balakrishnan

  • Share this:
    തിരുവനന്തപുരം: ഇതിലും വലിയ വെല്ലുവിളികൾ കടന്നു വന്ന ആളാണ് പിണറായിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇപ്പോൾ ഉയരുന്ന ആരോപണത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്കെതിരായ പ്രചരണത്തിനെതിരെ ജനങ്ങളെ അണിനിരത്തും. ഇടതുമുന്നണി ഇത് ചർച്ച ചെയ്യും. ഗൂഢ പദ്ധതിയെ തുറന്നുകാട്ടുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

    സ്വർണ്ണ കടത്ത് കേസിൽ ഒന്നും കണ്ടെത്താൻ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടിയേരി പറഞ്ഞു. സ്വപ്ന സുരേഷ് കേസിൽ ഇപ്പോൾ പ്രതിയാണോയെന്ന് പോലും സംശയം. കേസ് തെളിയിക്കാൻ കേന്ദ്ര സർക്കാരിന് താൽപര്യമില്ല. വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഇടപെടലാണ് ഇതിന് കാരണമെന്നും കോടിയേരി ആരോപിച്ചു. ബി ജെ പിയുമായി ബന്ധമുള്ളവരിലേക്ക് അന്വേഷണം എത്തുമെന്നായപ്പോൾ സ്വർണക്കടത്ത് കേസിൽ അന്വേഷണം നിലച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

    മുഖ്യമന്ത്രിക്കെതിരെ നേരത്തെ ആരോപണം ഉയർന്നു വന്നു. അന്വേഷണം നടത്തിയിട്ട് ഒന്നും കണ്ടെത്താനായില്ല. സർക്കാർ വിരുദ്ധ പ്രചാരവേല നില നിൽക്കില്ലെന്ന് നിയമസഭ തെരഞ്ഞെടുപ്പിൽ തെളിഞ്ഞതാണ്. വിവാദമുയർത്തി ഭരണം അസ്ഥിരപ്പെടുത്താനാണ് ശ്രമം. രഹസ്യമൊഴി
    അന്വേഷണ ഏജൻസി പരിശോധിക്കണം. എന്നാൽ രഹസ്യമൊഴി എന്ന പേരിൽ പ്രചരണം നടത്താനാണ് താൽപര്യമെന്നും കോടിയേരി പറഞ്ഞു.

    സ്വപ്നയുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്ന് കോടിയേരി പറഞ്ഞു. മുഖ്യമന്ത്രിയുടെ പങ്കാളിത്തം സംബന്ധിച്ചും വ്യത്യസ്ത നിലപാടാണുള്ളത്. പുതിയ വെളിപ്പെടുത്തൽ വിശ്വസനീയമല്ല. ഇക്കാര്യം കോടതി പരിശോധിക്കണം. ബിരിയാണി ചെമ്പിൽ സ്വർണ്ണം കടത്തിയെന്ന് പ്രചരണം. ഈത്തപ്പഴത്തിൽ കടത്തിയെന്നതിന് വിശ്വസനീയതയില്ലെന്ന് തോന്നിയപ്പോൾ പുതിയ പ്രചാരണം മുഖ്യമന്ത്രിയേയും കുടുംബാംഗങ്ങളേയും അപകീർത്തിപ്പെടുത്താൻ ബോധപൂർവ്വ നീക്കം. മൊഴി കൊടുത്ത്
    നിയമനടപടിക്കല്ല ശ്രമിച്ചത്. മറിച്ച്, പ്രചരണം നടത്തി അപകീർത്തി പ്പെടുത്താൻ മുഖ്യമന്ത്രിക്കെതിരെ മുമ്പും പ്രചരണങ്ങൾ. 'കമല ഇൻറർനാഷണൽ എന്തായിയെന്നും കോടിയേരി ചോദിച്ചു.

    'പിണറായിയുടെയും കോടിയേരിയുടെയും പണം യുഎസിലേക്ക്'; ഷാജ് കിരൺ പറഞ്ഞത് പുറത്ത് വിട്ട് സ്വപ്ന സുരേഷ്

    പാലക്കാട്: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മൊഴി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഷാജ് കിരൺ സമീപിച്ച ശബ്ദ സന്ദേശം സ്വപ്ന സുരേഷ് പുറത്തുവിട്ടു. പിണറായിയുടെയും കോടിയേരിയുടെയും പണം യുഎസിലേക്ക് പോകുന്നത് ബിലീവേഴ്സ് ചർച്ച് വഴിയാണെന്ന് ഷാജ് കിരൺ പറയുന്നതും ശബ്ദരേഖയിലുണ്ട്. ഇതേത്തുടർന്നാണ് ബിലീവേഴ്സ് ചർച്ചിന്‍റെ എഫ്സിആർഐ റദ്ദായതെന്നും സ്വപ്ന പറയുന്നുണ്ട്. മുഖ്യമന്ത്രി ഉൾപ്പടെയുള്ളവരുടെ ബിനാമിയാണ് ഷാജ് കിരണെന്നും സ്വപ്ന ആരോപിക്കുന്നു. ഷാജ് കിരൺ ഡയറക്ടറായിട്ടുള്ള നിരവധി കമ്പനികളെ സംബന്ധിച്ചുള്ള രേഖകളും സ്വപ്ന സുരേഷ് മാധ്യമങ്ങൾക്ക് കൈമാറിയിട്ടുണ്ട്.

    Also Read- 'മകളുടെ പേര് പറഞ്ഞാൽ അദ്ദേഹത്തിന് സഹിക്കില്ല': ഷാജ് കിരണുമൊത്തുള്ള ശബ്ദരേഖ പുറത്തുവിട്ട് സ്വപ്ന സുരേഷ്

    ആരോടാണ് കളിക്കുന്നതെന്ന് അറിയാമോയെന്നും മകളുടെ പേര് പറഞ്ഞാൽ അദ്ദേഹത്തിന് സഹിക്കില്ലെന്നും ഷാജ് കിരൺ പറയുന്നത് ശബ്ദരേഖയിലുണ്ട്. 'സിനിമയിൽ കാണിക്കുന്ന പോലെ ഹീറോയിസം കാണിക്കാൻ ആണെങ്കിൽ അതൊന്നും നടക്കുന്ന കാര്യമല്ല. സത്യമിതാണ്, ഇവരൊന്നും റിയാലിറ്റിയിലേക്ക് വന്നിട്ടില്ല. ഈ ശിവശങ്കറിന് ശിക്ഷിക്കണം എന്നുണ്ടെങ്കിൽ നിങ്ങളേൽക്കുന്ന പീഡനം കൊണ്ട് എന്താണ് ഗുണം? നിങ്ങൾ അകത്ത് പോയി കിടന്നാൽ നിങ്ങളുടെ മക്കൾക്ക്, ഫാമിലിക്ക് എല്ലാം പ്രശ്നങ്ങളല്ലേ. എന്താണ് ഇതിന്റെ നേട്ടം?- ഷാജ് കിരൺ ചോദിക്കുന്നു.

    'അയാളെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യട്ടെ. നിങ്ങൾ സ്ട്രഗിൾ ചെയ്യുന്നതിൽ നേട്ടമെന്താണ്. അല്ലെങ്കിൽ കീഴടങ്ങണം. കീഴടങ്ങണം എന്ന് പറഞ്ഞാൽ ഒരു എമൗണ്ട് വാങ്ങിക്കീഴടങ്ങണം'- ഷാജ് കിരൺ ശബ്ദരേഖയിൽ പറയുന്നു. 'എല്ലാവരും പേടിച്ചു ഓടുകയാണ്.

    മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മൊഴി പിൻവലിച്ചില്ലെങ്കിൽ വീണ്ടും തടവറയിലാക്കുമെന്നും മകനെ കാണാൻ കഴിയാതെയാകുമെന്നും ഭീഷണിപ്പെടുത്തിയതായി സ്വപ്ന സുരേഷ് ആരോപിച്ചു. പാലക്കാട് എച്ച്ആർഡിഎസ് ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് സ്വപ്ന സുരേഷ് ശബ്ദരേഖ പുറത്തുവിട്ടത്.

    ഷാജ് കിരണിനെ നേരത്തെ അറിയാമെന്നും ശിവശങ്കറാണ് പരിചയപ്പെടുത്തിയതെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ശിവശങ്കറിന്‍റെ പുസ്തകം പുറത്തിറങ്ങിയ വേളയിലാണ് പരിചയം പുതുക്കിയതെന്നും സ്വപ്ന പറഞ്ഞു. സരിത്തിനെ പൊക്കുമെന്ന് ഷാജ് കിരൺ പറഞ്ഞതിന്‍റെ പിറ്റേദിവസമാണ് സരിത്തിനെ തട്ടിക്കൊണ്ട് പോയത്. കളിക്കുന്നത് ആരോടാണെന്ന് അറിയാമോയെന്ന് ഷാജ് കിരൺ ഭീഷണിപ്പെടുത്തിയതായി സ്വപ്ന സുരേഷ് പറഞ്ഞു. വാടക ഗർഭധാരണത്തിന് തയ്യാറായത് പണത്തിന് വേണ്ടി ആയിരുന്നില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
    Published by:Anuraj GR
    First published: