• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊലപാതകം പാര്‍ട്ടിയുടെ അറിവോടെയല്ല; കൊലയാളികളെ സംരക്ഷിക്കില്ല: കോടിയേരി

കൊലപാതകം പാര്‍ട്ടിയുടെ അറിവോടെയല്ല; കൊലയാളികളെ സംരക്ഷിക്കില്ല: കോടിയേരി

ഇരട്ടക്കൊലയ്ക്കുശേഷമുണ്ടായ സംഘര്‍ഷങ്ങളില്‍ തിരിച്ചടിക്ക് മുതിരരുത്. ഇക്കാര്യം ഉറപ്പാക്കാന്‍ എല്ലാ പാര്‍ട്ടിഘടകങ്ങള്‍ക്കും നിര്‍ദേശം നല്‍കി.

കോടിയേരി ബാലകൃഷ്ണൻ

കോടിയേരി ബാലകൃഷ്ണൻ

  • News18
  • Last Updated :
  • Share this:
    കൊല്ലം: പെരിയ ഇരട്ടകൊലപാതകം പാര്‍ട്ടിയുടെ അറിവോടെയല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊലപാതകങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. സര്‍ക്കാര്‍ ശക്തമായ നിലപാടടെുക്കുക്കും. കൊലപാതകങ്ങള്‍ പാര്‍ട്ടി നയമല്ലെന്നും കോടിയേരി വ്യക്തമാക്കി.

    കേസില്‍ പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് സംരക്ഷണം നല്‍കില്ലെന്നും കോടിയേരി വ്യക്തമാക്കി. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സിപിഎം തയാറാണെന്നും അതിന് വേണ്ടിയുള്ള സമീപനമാണ് പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഇരട്ടക്കൊലയ്ക്കുശേഷമുണ്ടായ സംഘര്‍ഷങ്ങളില്‍ തിരിച്ചടിക്ക് മുതിരരുത്. ഇക്കാര്യം ഉറപ്പാക്കാന്‍ എല്ലാ പാര്‍ട്ടിഘടകങ്ങള്‍ക്കും നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ നടത്തുന്ന സമാധാനശ്രമങ്ങള്‍ക്ക് സിപിഎം പൂര്‍ണപിന്തുണ നല്‍കും. ഹര്‍ത്താലിന്റെ മറവില്‍ കോണ്‍ഗ്രസ് വ്യാപക അക്രമം അഴിച്ചുവിട്ടെന്നും കോടിയേരി കുറ്റപ്പെടുത്തി.

    Also Read പെരിയ ഇരട്ടക്കൊലപാതകം: സിപിഎം നേതാവ് കസ്റ്റഡിയില്‍

    സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ കസ്റ്റഡിയിലായവരെ പുറത്താക്കിയത്. പ്രതികള്‍ ഏതു മാളത്തില്‍ ചെന്നൊളിച്ചാലും പൊലീസ് പിടികൂടും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ചര്‍ച്ച നടത്തണം. ഹര്‍ത്താലിനെതിരെ നിലപാടെടുക്കാന്‍ മുഖ്യമന്ത്രി സര്‍വ്വകക്ഷി യോഗം വിളിക്കണം. പെരിയയില്‍ സിപിഎമ്മിന്റെ 25 ഓഫീസുകള്‍ തകര്‍ത്തു. ഇത് കെ സുധാകരന്റെ ആഹ്വാനപ്രകാരമാണെന്നും കോടിയേരി ആരോപിച്ചു.

    First published: