നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Sandeep Murder | സന്ദീപിന്റേത് ബിജെപി-ആര്‍എസ്എസ് ആസൂത്രിത കൊലപാതകം; പാര്‍ട്ടി സന്ദീപിന്റെ കുടുംബത്തിനൊപ്പം; കോടിയേരി

    Sandeep Murder | സന്ദീപിന്റേത് ബിജെപി-ആര്‍എസ്എസ് ആസൂത്രിത കൊലപാതകം; പാര്‍ട്ടി സന്ദീപിന്റെ കുടുംബത്തിനൊപ്പം; കോടിയേരി

    സന്ദീപിന്റെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കും. കുട്ടികളുടെ വിദ്യാഭ്യാസ ചുമതല ഏറ്റെടുക്കുമെന്നും സന്ദീപിന്റെ ഭാര്യയ്ക്ക് ജോലി നല്‍കുമെന്നും കോടിയേരി പറഞ്ഞു.

    കോടിയേരി ബാലകൃഷ്ണൻ

    കോടിയേരി ബാലകൃഷ്ണൻ

    • Share this:
      തിരുവനന്തപുരം: കൊല്ലപ്പെട്ട സിപിഎം(CPM) പ്രവര്‍ത്തകന്‍ സന്ദീപിന്റെ കുടുംബത്തിനൊപ്പം പാര്‍ട്ടി ഉണ്ടാവുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍(Kodiyeri Balakrishnan). സന്ദീപിന്റെ കൊലപാതകം ബിജെപി-ആര്‍എസ്എസ് ആസൂത്രിതമായി നടത്തിയതാണെന്ന് അദ്ദേഹം ആരോപിച്ചു. സന്ദീപിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം പാര്‍ട്ടി നല്‍കും.

      ഭാര്യ വിനോദിനി, മന്ത്രി സജി ചെറിയാന്‍, ജില്ലാ നേതാക്കള്‍ക്കൊപ്പമായിരുന്നു കോടിയേരി സന്ദീപിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചത്. സന്ദീപിന്റെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കും. കുട്ടികളുടെ വിദ്യാഭ്യാസ ചുമതല ഏറ്റെടുക്കുമെന്നും സന്ദീപിന്റെ ഭാര്യയ്ക്ക് ജോലി നല്‍കുമെന്നും കോടിയേരി പറഞ്ഞു.

      അക്രമികള്‍ക്കെതിരേ ജനങ്ങളെ അണിനിരത്തും. അക്രമികളെ പൊതുജനം ഒറ്റപ്പെടുത്തണം. പ്രവര്‍ത്തകരെ കൊന്നുതള്ളി സിപിഎമ്മിനെ ഇല്ലാതാക്കാമെന്ന് ആര്‍എസ്എസ്-ബിജെപി കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആക്രമ പാതയില്‍ നിന്ന് ആര്‍എസ്എസ് പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

      സമാധാനപാതയിലാണ് സിപിഎം. സമാധാന നിലപാട് ഞങ്ങളുടെ ദൗര്‍ബല്യമായി കാണേണ്ടതില്ലേന്നും കോടിയേരി പറഞ്ഞു. കൊലയ്ക്ക് പിന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ ഉണ്ടെന്ന നട്ടാല്‍ കുരുക്കാത്ത നുണയാണ് ബിജെപി-ആര്‍എസ്എസ് പറയുന്നത്. അല്ലെങ്കിലും ഏതെങ്കിലും കൊലപാതകം ബിജെപി ഏറ്റെടുത്തിട്ടുണ്ടോയെന്നും അദ്ദേഹം പറഞ്ഞു.

      Also Read-MA Yousafali | അപകടത്തില്‍ സഹായിച്ചവരോട് നന്ദി; കൈനിറയെ സമ്മാനങ്ങളുമായി എം.എ.യൂസഫലിയെത്തി

      Sandeep Murder |സന്ദീപിന്റെ കൊലപാതകം; സിപിഎം ആസൂത്രണമെന്ന് കെ സുരേന്ദ്രൻ

      തിരവല്ലയിലെ സിപിഎം(CPM) നേതാവ് സന്ദീപിന്റെ(sandeep) കൊലപാതകത്തിൽ(Murder) വലിയ ദുരൂഹതയുണ്ട്. ആസൂത്രിത കൊലപാതകമെന്ന് വ്യക്തമാണ്. സിപിഎമ്മിലെ ഒരു വിഭാഗം ആസൂത്രണം നടത്തിയതാണെന്ന് സംശയമെന്നും കെ സുരേന്ദ്രൻ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.

      പല സിപിഎം നേതാക്കൾക്കും മുൻ കൂട്ടി അറിയാമായിരുന്നു. ഡി വൈ എഫ് ഐ പ്രാദേശിക നേതാവിന്റെ ആദ്യ പ്രതികരണം കൃത്യം നടത്തിയത് ഗുണ്ടാ സംഘമെന്നായിരുന്നു. പിന്നീട് പാർട്ടി ഇടപെട്ട് പോസ്റ്റ് പിൻവലിപ്പിച്ചു. കൊലപാതകം നടന്നയുടൻ പോസ്റ്ററുകളും ഫ്ലക്സും നിറഞ്ഞു. എ.വിജയരാഘവന്റെ പ്രതികരണവും സംശയത്തിന് കാരണമായി.

      പോലീസിന്റെ ആദ്യ പ്രതികരണം രാഷ്ട്രീയ കൊലയല്ലെന്നായിരുന്നു. പ്രതിയായ കണ്ണൂർ സ്വദേശി ഫൈസലിന്റെ ഇടപെടൽ സംശയം. മുഹമ്മദ് ഫൈസൽ സി പി എമ്മിന്റെ കൊലപാതക സംഘത്തിലെ അംഗം. സിപിഎം ലോക്കൽ സമ്മേളനങ്ങളിലെ വിഭാഗീയത ഇതിന് പിന്നിലുണ്ട്. സി പി എം അറിഞ്ഞു നടന്ന കൊലപാതകമാണെന്ന് സംശയിക്കാൻ കാരണം ഇത് കൂടിയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കണ്ണൂരുകാരൻ പത്തനംതിട്ട വന്ന് എങ്ങനെ കൊല നടത്തിയെന്നും കെ സുരേന്ദ്രൻ ചോദിച്ചു.

      റെഡ് വളന്‍റിയർ യൂണിഫോമിൽ സി.പി.എം പരിപാടിയിൽ പങ്കെടുക്കാറുള്ള നന്ദുകുമാർ, സജീവ സി.പി.എം പ്രവർത്തകനായ വിഷ്ണുകുമാർ എന്ന അഭി, പായിപ്പാട് സ്വദേശിയായ പ്രമോദ് പ്രസന്നൻ എന്നിവരെല്ലാം സി.പി.എം പ്രവർത്തകരാണെന്ന് വ്യക്തമായിട്ടും ബി.ജെ.പിയുടെ പേര് അനാവശ്യമായി വലിച്ചിഴക്കുന്നു.

      പോലീസ് കൃത്യമായി അന്വേഷിച്ച് എല്ലാ പ്രതികളെയും പിടിച്ചതാണ്.  ആർ നിശാന്തിനിക്കെതിരായ സൈബർ ആക്രമം ഇതിന് തെളിവ്.  പോലീസിന്റെ മനോവീര്യം തകർക്കാൻ ശ്രമം നടക്കുന്നു. സൈബർ ആക്രമം നടത്തുന്നത് സി പി എം ഉന്നതരെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
      ആർഎസ്എസ് കൊലപാതകമെന്ന് മുഖ്യമന്ത്രി പോലും പറഞ്ഞിട്ടില്ല. പോലീസ് അന്വേഷണത്തിൽ സിപിഎം ഇടപെടൽ ഉണ്ടായി. ആഭ്യന്തര വകുപ്പിനെതിരെ പാർട്ടിക്കകത്ത് പ്രശ്നമുണ്ട്. മുഖ്യമന്ത്രിക്ക് സത്യമറിയാമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. പ്രത്യേക വിദഗ്ധ സംഘത്തെ കൊണ്ടു ഗൂഢാലോചന അന്വേഷിപ്പിക്കണം. ആർ എസ് എസിന്റെ തലയിൽ കൊണ്ടു വക്കാൻ ശ്രമിച്ചാൽ അത് ശക്തമായി എതിർക്കും. പ്രത്യേക വിദഗ്ധ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി ഡിജിപിയ്ക്ക് പരാതി നൽകി. ഇന്നലെയാണ് ഡിജിപിയെ കണ്ട് പരാതി നൽകിയത്.
      Published by:Jayesh Krishnan
      First published: