HOME » NEWS » Kerala » CPM SECRETARY KODIYERI BALAKRISHNANS AGAINST RAMESH CHENNITHALA AA TV

'ചെന്നിത്തലയുടെ സെക്യൂരിറ്റി ഓഫീസര്‍ മുൻ ആര്‍എസ്എസ് ശാരീരീക് പ്രമുഖ്'; കോടിയേരി ബാലകൃഷ്ണൻ

കേരളത്തിന് വഴികാട്ടുന്നവരാണ് ഇടതു സര്‍ക്കാര്‍. വികസനം നടത്തുന്നവരും വികസനം മുടക്കികളുമായുള്ള പോരാട്ടമാണ് കേരളത്തില്‍ നടക്കുന്നതെന്നും കോടിയേരി

News18 Malayalam | news18-malayalam
Updated: August 9, 2020, 1:40 PM IST
'ചെന്നിത്തലയുടെ സെക്യൂരിറ്റി ഓഫീസര്‍ മുൻ ആര്‍എസ്എസ്  ശാരീരീക് പ്രമുഖ്'; കോടിയേരി ബാലകൃഷ്ണൻ
കോടിയേരി ബാലകൃഷ്ണൻ
  • Share this:
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രമേശിന്റെ പഴ്സണല്‍ സെക്യൂരിറ്റി ഓഫിസര്‍ മുമ്പ് ആര്‍എസ്എസില്‍ ശാരീരീക് പ്രമുഖ് ആയിരുന്നു. ആ വ്യക്തിയെ തന്നെ സെക്യൂരിറ്റി ഓഫിസറാക്കിയത് യാദൃച്ഛികമല്ല. പ്രതിപക്ഷം കേരളത്തിൻ്റെ വികസന വഴി മുടക്കികളാണെന്നും കോടിയേരി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് കണ്ണൂരില്‍ ആര്‍എസ്എസുകാരന്‍ കൊലചെയ്യപ്പെട്ട കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തി. സിപിഎം പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ട കേസുകളില്‍ ചുമത്തിയ യുഎപിഎ ആര്‍എസ്എസ് സമ്മര്‍ദ്ദത്തിന് വിധേയനായി ഒഴിവാക്കി. രമേശിന്റെ പഴ്സണല്‍ സെക്യൂരിറ്റി ഓഫിസര്‍ മുമ്പ് ആര്‍എസ്എസില്‍ ശാരീരീക് പ്രമുഖ് ആയിരുന്നു. ആ വ്യക്തിയെ തന്നെ സെക്യൂരിറ്റി ഓഫിസറാക്കിയത് യാദൃച്ഛികമല്ല. കോണ്‍ഗ്രസ് അനുകൂലികളായ എത്രയോ പേര്‍ ഈ സ്ഥാനത്തിനുണ്ട്. ആര്‍എസ്എസുമായി ഒത്തുകളിക്കുന്നത് രമേശിന് നേരത്തെയുള്ളനിലപാടാണ്. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ആര്‍എസ്എസിന് അനുകൂലമായ നിലപാടെടുക്കാന്‍ പാടില്ല. തന്റേത് രമേശ് ചെന്നിത്തലയോടുള്ള എതിര്‍പ്പല്ല രാഷ്ട്രീയ നിലപാടാണെന്നും കോടിയേരി വ്യക്തമാക്കി.

TRENDING:Kerala Rain| കോട്ടയത്ത് മഴയിൽ കാർ ഒഴുകിപ്പോയി; ഏഴ് പ്രധാന റോഡുകളിൽ ഗതാഗത തടസം ; പകരം പോകാവുന്ന റൂട്ടുകൾ [NEWS]Disha Salian| 'എന്റെ മകൾ ഗർഭിണിയായിരുന്നില്ല; പീഡിപ്പിക്കപ്പെട്ടിട്ടില്ല'; ദിഷയുടെ കുടുംബം[PHOTO]Yuzvendra Chahal|'കുടുംബത്തോടൊപ്പം ഞങ്ങളിരുവരും യെസ് പറഞ്ഞു'; വിവാഹ നിശ്ചയ വാർത്തകൾ പുറത്തുവിട്ട് ഇന്ത്യൻ താരം യുസ് വേന്ദ്ര ചാഹൽ [PHOTO]
കേരളത്തിന് വഴികാട്ടുന്നവരാണ് ഇടതു സര്‍ക്കാര്‍. വികസനം നടത്തുന്നവരും വികസനം മുടക്കികളുമായുള്ള പോരാട്ടമാണ് കേരളത്തില്‍ നടക്കുന്നതെന്നും കോടിയേരി പറഞ്ഞു. സര്‍ക്കാരിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസും ബിജെപിയും നീങ്ങുന്നു. ഇതിനെ തുറന്നുകാണിക്കാന്‍ സംസ്ഥാനസമിതി തീരുമാനിച്ചു. വിവാദങ്ങള്‍ മൂലം പദ്ധതികളില്‍ നിന്ന് പിന്‍മാറാന്‍ പാടില്ല. വിവാദങ്ങള്‍ക്ക് പുറമെ പോയി ഒരു പദ്ധതിയും നിര്‍ത്തിവയ്ക്കാന്‍ പാടില്ല. നേട്ടങ്ങളില്ലാതാക്കാനാണ് വിവാദങ്ങള്‍ കൊണ്ടുവരുന്നതെന്നും കോടിയേരി ആരോപിച്ചു.

സിപിഎമ്മും ആര്‍എസ്എസും യോജിക്കുന്നെന്ന വിഡ്ഢിത്തം മുല്ലപ്പള്ളിയല്ലാതെ ആരെങ്കിലും പറയുമോയെന്നു കോടിയേരി ചോദിച്ചു. നട്ടാല്‍ മുളയ്ക്കാത്ത നുണ കെപിസിസി അധ്യക്ഷൻ പറയുന്നത് ശരിയല്ല. മുല്ലപ്പള്ളിക്കെതിരെ 1984ല്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ല. ബിജെപി സഹായം സ്വീകരിച്ചത് മുല്ലപ്പള്ളിയാണ്. 1977ല്‍ ആര്‍എസ്എസ് വോട്ടുവേണ്ട എന്ന് ഇഎംഎസ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
Published by: Aneesh Anirudhan
First published: August 9, 2020, 1:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories