DYFI പ്രവർത്തകർക്ക് മർദ്ദനം; പൊലീസിനെ സംരക്ഷിക്കുന്ന നിലപാടുമായി CPM നേതൃത്വം

ചൊവ്വാഴ്ച രാത്രി പതിനൊന്നു മണിയോടെ ആയിരുന്നു യുവാക്കൾക്ക് നേരെയുള്ള പൊലീസ് മർദ്ദനം.

news18
Updated: May 30, 2019, 1:31 PM IST
DYFI പ്രവർത്തകർക്ക് മർദ്ദനം; പൊലീസിനെ സംരക്ഷിക്കുന്ന നിലപാടുമായി CPM നേതൃത്വം
കേരള പൊലീസ്
  • News18
  • Last Updated: May 30, 2019, 1:31 PM IST
  • Share this:
തിരുവനന്തപുരം: അതിക്രൂരമായ ആക്രമണമാണ് കടയ്ക്കൽ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അഴിച്ചുവിട്ടതെന്ന് മർദ്ദനമേറ്റ യുവാക്കൾ. മർദ്ദിക്കരുത് എന്ന് കാലുപിടിച്ച് അപേക്ഷിച്ചിട്ടും പൊലീസ് പരിഗണിച്ചില്ലെന്നും യുവാക്കൾ പറയുന്നു. ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൂടിയായ യുവാക്കൾക്ക് നേരേയുള്ള അക്രമത്തിൽ പൊലീസിനെ സംരക്ഷിക്കുന്ന നിലപാടാണ് പ്രാദേശിക സിപിഎം നേതൃത്വം സ്വീകരിക്കുന്നത്.

ചൊവ്വാഴ്ച രാത്രി പതിനൊന്നു മണിയോടെ ആയിരുന്നു യുവാക്കൾക്ക് നേരെയുള്ള പൊലീസ് മർദ്ദനം. കടയ്ക്കൽ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അതിക്രൂരമായി ആക്രമിച്ചെന്ന് മർദ്ദനമേറ്റ ബിനോയ് പറഞ്ഞു. സി.ഐയുടെ ഇടിയേറ്റ് മുൻനിരയിലെ നാല് പല്ലുകൾ തകർന്നു. കടയ്ക്കൽ ജംഗ്ഷനിലും സ്റ്റേഷനിലെ ലോക്കപ്പിലും വെച്ച് പൊലീസ് മർദ്ദിച്ചെന്നും ഇവർ പറയുന്നു.

ഇവർക്കെതിരെ പോലിസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. എന്നാൽ, ചടയമംഗലം കോടതി ഇവർക്ക് തൊട്ടടുത്ത ദിവസം തന്നെ ജാമ്യം നൽകി. തുടർന്നാണ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവാക്കളെ ആക്രമിച്ച സിഐ ഉൾപ്പടെയുള്ള പൊലീസ് സംഘത്തെ സഹായിക്കുന്ന നിലപാടാണ് കടയ്‌ക്കലിലെ പ്രാദേശിക സിപിഎം നേതൃത്വം സ്വീകരിക്കുന്നത്.

മന്ത്രിസഭ രൂപീകരണം: മോദിയും ഷായും അവസാനവട്ട കൂടിക്കാഴ്ച നടത്തി

എന്നാൽ കുറ്റക്കാരായ പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണം എന്നാണ് ഡിവൈഎഫ്ഐ നിലപാട്. ഇതോടെ ഡിവൈഎഫ്ഐ പ്രവർത്തകരെ അനുനയിപ്പിക്കാൻ സി.പി.എം ഡിവൈഎഫ്ഐ നേതാക്കളുടെ യോഗം വിളിച്ചു. എന്നാൽ സിഐ ഉൾപ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കർശന നിലപാട് സ്വീകരിക്കണമെന്നാണ് യുവാക്കളുടെ ആവശ്യം. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന് ഉൾപ്പടെ പരാതി നൽകാനാണ് ഇവരുടെ തീരുമാനം.

First published: May 30, 2019, 1:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading