നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കോടിയേരി ബാലകൃഷ്ണൻ മാറില്ല, മാറേണ്ട കാര്യമില്ല'; കേന്ദ്ര ഏജൻസികൾക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി CPM

  'കോടിയേരി ബാലകൃഷ്ണൻ മാറില്ല, മാറേണ്ട കാര്യമില്ല'; കേന്ദ്ര ഏജൻസികൾക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി CPM

  കേന്ദ്ര ഏജൻസികളുടെ ഇരട്ടത്താപ്പിനും കടന്നു കയറ്റത്തിനുമെതിരേ പ്രക്ഷോഭത്തിനാണ് സിപിഎം തീരുമാനം.

  News18 malayalam

  News18 malayalam

  • Last Updated :
  • Share this:
  തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണൻ മാറില്ല. അത്തരം സാഹചര്യം ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. കേന്ദ്ര ഏജൻസികളുടെ ഇരട്ടത്താപ്പിനും കടന്നു കയറ്റത്തിനുമെതിരേ പ്രക്ഷോഭത്തിനാണ് സിപിഎം തീരുമാനം.

  കേന്ദ്ര ഏജൻസികളുടെ ലക്ഷ്യം മുഖ്യമന്ത്രിയും സർക്കാരുമാണെന്നും സിപിഎം സെക്രട്ടേറിയറ്റിൽ അഭിപ്രായമുയർന്നു. കോടിയേരിയുടെ രാജിക്കായി പാർട്ടിക്ക് പുറത്തുള്ള സമ്മർദ്ദങ്ങളെ സിപിഎം അവഗണിക്കും. അത്തരം ആവശ്യങ്ങൾ സെക്രട്ടേറിയേറ്റിൽ ചർച്ചയ്ക്ക് വന്നില്ല. കോടിയേരിയുടേയും ബിനീഷ് കോടിയേരിയുടേയും കാര്യത്തിൽ നിലപാടിൽ സിപിഎം ഉറച്ചു നിൽക്കാനും തീരുമാനിച്ചു

  Also Read 'ബിനീഷിനെ പരിചയമില്ലാത്തത് സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് മാത്രം': വി.ടി ബൽറാം

  ബിനീഷുമായി ബന്ധപ്പെട്ട വിവാദങ്ങൾ കോടിയേരി യോഗത്തിൽ വിശദീകരിച്ചു . ബിനീഷിനെ താൻ സഹായിക്കില്ല. പാർട്ടി സഹായിക്കേണ്ട ആവശ്യമില്ലെന്നും കോടിയേരി ആവർത്തിച്ചു. ബിനീഷിൻറെ വീട്ടിലെ ഇഡി പരിശോധനയിൽ മനുഷ്യാവകാശലംഘനം ഉണ്ടായി എന്ന അഭിപ്രായമുണ്ട്. എന്നാൽ ഔദ്യോഗികമായി ഇക്കാര്യം പാർട്ടി പറയില്ല. കേന്ദ്ര അന്വേഷണ ഏജൻസികളുടെ ലക്ഷ്യം മുഖ്യമന്ത്രിയും സർക്കാരുമാണെന്ന് സിപിഎം വിലയിരുത്തി.

  സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാനുള്ള നീക്കം അതിൻറെ തുടക്കമാണ്. ഇത് തുറന്നുകാട്ടാനും പ്രതിരോധിക്കാനും നടപടി വേണമെന്നു ആവശ്യമുയർന്നു. ഇടതുമുന്നണിയുടെ നേതൃത്വത്തിൽ കേന്ദ്ര ഏജൻസികൾക്കെതിരെ പ്രക്ഷോഭത്തിനാണ് തീരുമാനം. അന്വേഷണം രാഷ്ട്രീയപ്രേരിതമാണ്. കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു.അന്വേഷണ ഏജൻസികൾ അതിരുകടക്കുന്നെന്നും സിപിഎം വിലയിരുത്തി.
  Published by:user_49
  First published:
  )}