നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'വിവാദങ്ങള്‍ക്ക് നടുവില്‍'; സെക്രട്ടറിയുടെ മകനെതിരായ പരാതിയും ആന്തൂര്‍ വിവാദവും കത്തിനില്‍ക്കെ സിപിഎം നേതൃയോഗങ്ങള്‍ക്ക് തുടക്കമാകുന്നു

    'വിവാദങ്ങള്‍ക്ക് നടുവില്‍'; സെക്രട്ടറിയുടെ മകനെതിരായ പരാതിയും ആന്തൂര്‍ വിവാദവും കത്തിനില്‍ക്കെ സിപിഎം നേതൃയോഗങ്ങള്‍ക്ക് തുടക്കമാകുന്നു

    തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് അന്തിമമാക്കല്‍ ആണ് യോഗത്തിന്റെ അജന്‍ഡ

    സിപിഎം

    സിപിഎം

    • Last Updated :
    • Share this:
      തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയുടെ മകന് എതിരായ ലൈംഗിക പീഡന പരാതിയും ആന്തൂര്‍ ആത്മഹത്യാ വിവാദവും കത്തിനില്‍ക്കെ സിപിഎം നേതൃയോഗങ്ങള്‍ക്കു നാളെ തുടക്കം. തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് അന്തിമമാക്കല്‍ ആണ് യോഗത്തിന്റെ അജന്‍ഡ. എന്നാല്‍ രണ്ടു വിവാദ വിഷയങ്ങളും ചര്‍ച്ചയാകാന്‍ ആണ് സാധ്യത.

      തെരഞ്ഞെടുപ്പില്‍ അടിതെറ്റിയ സിപിഎം നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. ഇതിനിടെയാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരേയുള്ള ഗുരുതര ആരോപണം. പാര്‍ട്ടി അധികാരത്തിലിരിക്കുമ്പോള്‍, സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഒളിവില്‍. വ്യക്തിപരമായ ആരോപണമായി മാത്രം കണ്ട് എത്രനാള്‍ മൗനം പാലിക്കും എന്ന ചോദ്യമാണ് പാര്‍ട്ടിക്കു മുന്നില്‍.

      Also Read: 'വിവാഹ രജിസ്‌ട്രേഷനും ഇല്ല' പ്രവാസി വ്യവസായിയോട് ആന്തൂര്‍ നഗരസഭ ശത്രുതാമനോഭാവം പുലര്‍ത്തിയതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്

      കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ തുടര്‍ച്ചയായി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നതില്‍ അമര്‍ഷമുള്ള വലിയൊരു വിഭാഗം സിപിഎം നേതൃത്വത്തിലുണ്ട്. നേതൃയോഗങ്ങളില്‍ അവര്‍ ഈ വികാരം പങ്കുവയ്ക്കുമോയെന്നതും നിര്‍ണായകമാകും. മകനെതിരേയുള്ള ആരോപണത്തിന്റെ വസ്തുത പാര്‍ട്ടിയെ ബോധ്യപ്പെടുത്താന്‍ കോടിയേരി നിര്‍ബന്ധിതമാകും. പ്രത്യേകിച്ചു, ബിനോയിക്കെതിരേ യുവതി പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനും പരാതി നല്‍കിയ സാഹചര്യത്തില്‍.

      ആന്തൂരില്‍ പ്രവാസി വ്യവസായിയുടെ ആത്മഹത്യയും സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാന്‍ ശ്രമമുണ്ടെങ്കിലും നഗരസഭാ അധ്യക്ഷ പികെ ശ്യാമളയ്ക്കെതിരേയുള്ള പരാതിയില്‍ വ്യവസായിയുടെ ഭാര്യ ഉറച്ചു നില്‍ക്കുകയാണ്. ഇതും സിപിഎമ്മില്‍ ചര്‍ച്ചയാകും. നാളെ സംസ്ഥാന സെക്രട്ടേറിയറ്റും അടുത്ത രണ്ടു ദിവസങ്ങളില്‍ സംസ്ഥാന സമിതിയുമാണ് ചേരാനിരിക്കുന്നത്.

      First published:
      )}