സഖാക്കള്‍ ബി.ജെ.പിയോട് അടുക്കുന്നത് തടയാന്‍ പ്രായോഗിക സമീപനം വേണം. നഷ്ടമായ വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ സജീവ ഇടപെടലുണ്ടാകണമെന്നും സംസ്ഥാന സമിതി നിര്‍ദ്ദേശിച്ചു.
തിരുവനന്തപുരം: ശബരിമല വിഷയത്തിലെ ജാഗ്രതക്കുറവ് നഷ്ടമുണ്ടാക്കിയെന്ന് സി.പി.എം സംസ്ഥാന സമിതിയുടെ വിലയിരുത്തല്‍. പാര്‍ട്ടി വോട്ടുകള്‍ ബി.ജെ.പിയിലേക്ക് പോയെന്നന്നും ബിജെപി വളര്‍ച്ച തടയാന്‍ അടിയന്തര നടപടി വേണമെന്നും സംസ്ഥാന സമിതി നിര്‍ദ്ദേശിച്ചു.
ശബരിമലയില്‍ പാര്‍ട്ടി നിലപാട് ശരിയെങ്കിലും ജാഗ്രതക്കുറവുണ്ടായെന്നാണ് പാര്‍ട്ടിയുടെ വിലയിരിത്തല്‍. സി.പി.എമ്മിനുണ്ടായ ജാഗ്രതക്കുറവ് ബി.ജെ.പി മുതലെടുത്തു. സഖാക്കള്‍ ബി.ജെ.പിയോട് അടുക്കുന്നത് തടയാന്‍ പ്രായോഗിക സമീപനം വേണം. നഷ്ടമായ വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ സജീവ ഇടപെടലുണ്ടാകണമെന്നും സംസ്ഥാന സമിതി നിര്‍ദ്ദേശിച്ചു.
അതേസമയം തോല്‍വി സംബന്ധിച്ച് സംസ്ഥാന സെക്രട്ടറി കോടിയേര് ബാലകൃഷ്ണന് അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ശബരിമല എന്ന പദം ഉപയോഗിച്ചിരുന്നില്ല. വിശ്വാസികള്‍ എതിരായതാണ് തിരിച്ചടിക്കു കാരണമെന്നായിരുന്നു കോടിയേരിയുടെ വിശദീകരണം. ന്യൂനപക്ഷ ഏകീകരണം തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജില്ലാ കമ്മിറ്റികള്‍ നല്കിയ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തുള്ള റിപ്പോര്‍ട്ടാണ് സംസ്ഥാന സമിതിയില്‍ കോടിയേര് അവതരിപ്പിച്ചത്.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ പാര്‍ട്ടിയെ വിശ്വാസികളില്‍ നിന്നും അകറ്റിയെന്ന് ചില ജില്ലാ കമ്മിറ്റികള്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ശബരിമല എന്ന പദം ഒഴിവാക്കിയുള്ള റിപ്പോര്‍ട്ടാണ് സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.