യുഡിഎഫിന്റെ തകര്‍ച്ചയുടെ വേഗത വര്‍ധിച്ചിരിക്കുന്നു; കൂടുതല്‍ നേതാക്കള്‍ സിപിഎമ്മില്‍ എത്തും; എ വിജയരാഘവന്
യുഡിഎഫിന്റെ തകര്‍ച്ചയുടെ വേഗത വര്‍ധിച്ചിരിക്കുന്നു; കൂടുതല്‍ നേതാക്കള്‍ സിപിഎമ്മില്‍ എത്തും; എ വിജയരാഘവന്
കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ നേതാക്കള്‍ പറഞ്ഞത് രാഷ്ടീയമാണെന്നും കോണ്‍ഗ്രസില്‍ ഒരു സാധരണ പ്രവര്ത്തകന് പറയുന്നതിന് യാതൊരു വിലയും ഇല്ലേയെന്നും വിജയരാഘവന് ചോദിച്ചു
തിരുവനന്തപുരം: കോണ്‍ഗ്രസും യുഡിഎഫും തകര്‍ച്ചയുടെ വക്കിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. യുഡിഎഫിന്റെ തകര്‍ച്ചയുടെ വേഗത വര്‍ധിച്ചിരിക്കുന്നെന്നും കോണ്‍ഗ്രസ് വലിയ തകര്‍ച്ചയാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും വിജയരാഘവന് പറഞ്ഞു. കൂടുതല്‍ നേതാക്കള്‍ സിപിഎമ്മിലേക്ക് എത്തുമെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലീം ലീഗിനകത്തും വലിയ തര്‍ക്കങ്ങളാണ് ഉണ്ടാകുന്നത്. ഇനിയും യുഡിഎഫ് വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ നേതാക്കള്‍ പറഞ്ഞത് രാഷ്ടീയമാണെന്നും കോണ്‍ഗ്രസില്‍ ഒരു സാധരണ പ്രവര്ത്തകന് പറയുന്നതിന് യാതൊരു വിലയും ഇല്ലേയെന്നും വിജയരാഘവന് ചോദിച്ചു.
കോണ്‍ഗ്രസില്‍ നിലപാടുള്ള ആളുകള്‍ക്ക് നിലനില്‍പ്പില്ലാത്ത സാഹചര്യമാണ്. അതിനാലാണ് കോണ്‍ഗ്രസിലെ നല്ല ആളുകള്‍ ഉന്നതമായ പൊതു ജീവിതമുള്ളവര്‍ ഇടതുപക്ഷത്തോട് അടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെ പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ എത്തുന്നത് ഇടതുപക്ഷത്തിന്റെ നയങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈരാറ്റുപേട്ടയില്‍ അവിശ്വാസം പാസായിട്ടുണ്ടെങ്കിലും അധികാരത്തിലെത്തുമ്പോള്‍ സിപഎമ്മിന്റെ പ്രഖ്യാപിത നിലപാടിനനുസരിച്ചുള്ള നടപടി ഉണ്ടാകു എന്ന് വിജയരാഘവന് വ്യക്തമാക്കി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.