നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'അസത്യം പ്രചരിപ്പിച്ച് മസ്തിഷ്ക പ്രക്ഷാളനം നടത്താൻ ശ്രമം'; മാധ്യമങ്ങൾക്കെതിരെ കോടിയേരി ബാലകൃഷ്ണൻ

  'അസത്യം പ്രചരിപ്പിച്ച് മസ്തിഷ്ക പ്രക്ഷാളനം നടത്താൻ ശ്രമം'; മാധ്യമങ്ങൾക്കെതിരെ കോടിയേരി ബാലകൃഷ്ണൻ

  "സി.പി.എം ജീർണതയിൽപ്പെട്ടിരിക്കുകയാണെന്ന് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നു. ആയിരം നുണങ്ങൾ ഓരേരീതിയിൽ പ്രചരിപ്പിക്കുകയാണ്. അതിൽ ചിലരെങ്കിലും വിശ്വസിക്കും''

  കോടിയേരി ബാലകൃഷ്ണൻ

  കോടിയേരി ബാലകൃഷ്ണൻ

  • Share this:
   തിരുവനന്തപുരം: കേന്ദ്ര ഏജൻസികളുടെ അന്വേഷത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളെ വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തെ മഹത്വവൽക്കരിക്കുകയും കൂടെനിൽക്കുകയുമാണ് കോൺഗ്രസും കുത്തക മാധ്യമങ്ങളും ചെയ്യുന്നത്. ആസന്നമായ തെരഞ്ഞെടുപ്പുകളെ ലക്ഷ്യം വച്ച് ഇടതുപക്ഷത്തിനെതിരായ യുദ്ധമാണ് മാധ്യമങ്ങൾ നടത്തുന്നത്. ഈ യുദ്ധം ആരംഭിച്ചു. യുദ്ധത്തിൽ ആദ്യം മരിക്കുന്നത് സത്യമാണ്. അസത്യം പ്രചരിപ്പിച്ച് മസ്തിഷ്ക പ്രക്ഷാളനം നടത്താനാണു ശ്രമമെന്നും കോടിയേരി ആരോപിച്ചു.

   ഡി.വൈ.എഫ്.ഐ പ്രസിദ്ധീകരണമായ യുവധാര ഓൺലൈൻ വിഭാഗത്തിന്റെ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കോടിയേരി.

   സി.പി.എം ജീർണതയിൽപ്പെട്ടിരിക്കുകയാണെന്ന് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നു.  ആയിരം നുണങ്ങൾ ഓരേരീതിയിൽ പ്രചരിപ്പിക്കുകയാണ്. അതിൽ ചിലരെങ്കിലും വിശ്വസിക്കും. ധനമൂലധന ശക്തികളുടെ താൽപര്യം സംരക്ഷിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്. സോഷ്യൽ മീഡിയ സംവിധാനങ്ങൾ സ്വതന്ത്ര ആശയവിനിമയം നടത്താൻ കിട്ടിയ സംവിധാനമാണെന്നും കോടിയേരി പറഞ്ഞു.

   സത്യം എന്താണെന്ന ജനങ്ങൾക്ക് വിവേചിച്ച് അറിയാൻ ജനങ്ങളുടെ രാഷ്ട്രീയ ബോധം ഉയരണം. കേരളത്തിൽ മാധ്യമങ്ങളുടെ പിന്തുണയിൽ ഒരു ഇടതു സർക്കാരും അധികാരത്തിൽ എത്തിയിട്ടില്ല. ഇടതു സർക്കാർ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തുമെന്ന് മാധ്യമങ്ങൾ കരുതിയില്ല. യു.ഡി.എഫ് തുടർഭരണം എന്നാണ് പ്രചരിപ്പിച്ചത്. അന്ന് യു.ഡി.എഫ് ചെയ്ത അഴിമതികൾ മൂടിവയ്ക്കാൻ ശ്രമിച്ചു. എന്നാൽ ജനങ്ങൾ ഒന്നും മറന്നില്ല. അന്ന് യു.ഡിഎഫിന് സഹായകമായ സമീപനമാണ് മാധ്യമങ്ങൾ സ്വീകരിച്ചത്.- കോടിയേരി പറഞ്ഞു.

   Also Read അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമി; വൻതോതിൽ കള്ളപ്പണം അക്കൗണ്ടിൽ നിക്ഷേപിച്ചെന്ന് ഇഡി

   എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തെ മഹത്വവൽക്കരിക്കുകയും കൂടെനിൽക്കുകയുമാണ് കോൺഗ്രസും കുത്തക മാധ്യമങ്ങളും ചെയ്യുന്നത്. എന്നാൽ മുസ്ലിം ലീഗ് നേതാക്കളെ ഇ.ഡി ചോദ്യം ചെയ്തത് വാർത്തയാകുന്നില്ല. തങ്ങൾക്ക് താല്പര്യമുള്ളതുമാത്രം വാർത്തകളാക്കുന്നു. സർക്കാരിനെ അട്ടിമറിക്കുക എന്ന നീക്കത്തിൽ മാധ്യമങ്ങൾ കൂട്ടുനിൽക്കുകയാണെന്നും കോടിയേരി ആരോപിച്ചു.
   Published by:Aneesh Anirudhan
   First published:
   )}