K Rail | 'പകല്‍ക്കിനാവ് കണ്ട് അവതരിപ്പിക്കുന്ന പദ്ധതിയല്ല സില്‍വര്‍ലൈന്‍'; പ്രതിപക്ഷം ഗൂഢപ്രവര്‍ത്തനം നടത്തുന്നു'; കോടിയേരി
K Rail | 'പകല്‍ക്കിനാവ് കണ്ട് അവതരിപ്പിക്കുന്ന പദ്ധതിയല്ല സില്‍വര്‍ലൈന്‍'; പ്രതിപക്ഷം ഗൂഢപ്രവര്‍ത്തനം നടത്തുന്നു'; കോടിയേരി
ഇടതുപക്ഷം ഭരിക്കുമ്പോള്‍ കേരളം അത്രമേല്‍ വളരേണ്ട എന്ന മനോഭാവത്തിലാണ് മോദി ഭരണം.
കോടിയേരി ബാലകൃഷ്ണൻ
Last Updated :
Share this:
തിരുവനന്തപുരം: സില്‍വര്‍ലൈന്‍(Silver Line) പദ്ധതിയെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിനെതിരെ സിപിഎം(CPM) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്(Kodiyeri Balakrishnan). സില്‍വര്‍ ലൈനെതിരെ പ്രതിപക്ഷം ഗൂഢപ്രവര്‍ത്തനം നടത്തുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഉച്ചയുറക്കത്തില്‍ പകല്‍ക്കിനാവ് കണ്ട് അവതരിപ്പിക്കുന്ന പദ്ധതിയല്ലെന്നും അദ്ദേഹം പറയുന്നു. പാര്‍ട്ടി മുഖപത്രത്തില്‍ കോടിയേരി ബാലകൃഷ്ണന് എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം.
ലൈഫ് പദ്ധതിയെ പൊളിക്കാനും സൗജന്യ കിറ്റ് വിതരണത്തെ അവഹേളിക്കാനും ഇറങ്ങി കൈപൊള്ളിയ പ്രതിപക്ഷം സില്‍വര്‍ലൈന്‍ പദ്ധതിയുടെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെ ഒറ്റപ്പെടുത്താനും പ്രതിസന്ധിയിലാക്കാനും വന്‍ ഗൂഢപ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും നടത്തുകയാണ്. ഇംഎംഎസ് സര്‍ക്കാരിനെ വീഴ്ത്താന്‍ വിമോചനസമരം നടത്തിയ മാതൃകയില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വിമോചനസമരം നടത്താന്‍ കോണ്‍ഗ്രസ് മുതല്‍ ബിജെപി വരെയും ആര്‍എസ്എസ് മുതല്‍ ജമാഅത്തെ ഇസ്ലാമി വരെയും കൈകോര്‍ക്കുകയാണ്.
അര്‍ധ അതിവേഗപാത വന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് ജനങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ ഒരറ്റത്തുനിന്ന് മറ്റൊരു അറ്റത്തേക്ക് എത്താന്‍ സാധിക്കും. അത് ഭാവിയില്‍ യുഡിഎഫ് - ബിജെപി ബഹുജനാടിത്തറയില്‍ ചോര്‍ച്ചയുണ്ടാക്കുമെന്ന ആശങ്കയാണ് വി. ഡി. സതീശന് ഉള്‍പ്പെടെയുള്ളവരെ സര്‍ക്കാര്‍വിരുദ്ധ സമരത്തിന് പ്രേരിപ്പിക്കുന്നത്.
വിശദ പദ്ധതിരേഖ ആവശ്യപ്പെടുന്ന പ്രതിപക്ഷം അങ്ങനെയെങ്കില്‍ ആ രേഖ വരുംമുമ്പേ എന്തിനാണ് കാര്യമറിയാതെ പദ്ധതിയെ തള്ളിപ്പറയുന്നത്. ഇടതുപക്ഷം ഭരിക്കുമ്പോള്‍ കേരളം അത്രമേല്‍ വളരേണ്ട എന്ന മനോഭാവത്തിലാണ് മോദി ഭരണം. അതുകൊണ്ടാണ്, സില്‍വര്‍ലൈന്‍ പദ്ധതിയെ ആദ്യം പിന്തുണച്ച കേന്ദ്രം ഇപ്പോള്‍ ചുവടുമാറ്റിയിരിക്കുന്നത്. കേന്ദ്രം യുപിയില്‍ ഉള്‍പ്പെടെ നടപ്പാക്കുന്ന അതിവേഗ റെയില്‍ പദ്ധതികള്‍ക്കെതിരെ രാഹുലോ പ്രിയങ്കയോ കോണ്‍ഗ്രസ് നേതാക്കളോ ഒരു സത്യഗ്രഹവും നടത്തുന്നില്ലെന്നും കോടിയേരി വിമര്‍ശിക്കുന്നു.
പ്രതിപക്ഷ ചേരിയില്‍ത്തന്നെയുള്ള ചിലര്‍ ആരോഗ്യകരമായ ചില സംശയങ്ങളും ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം ആശയവിനിമയം നടത്തി കേരളത്തെ ഒന്നിച്ചു കൊണ്ടുപോയി വികസനപദ്ധതി നടപ്പാക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാരിന് താല്‍പ്പര്യം. അതിനുവേണ്ടിയാണ് മുഖ്യമന്ത്രി നേതൃത്വംനല്കി വ്യത്യസ്ത ജനവിഭാഗങ്ങളുടെ പ്രതിനിധികളുമായി
ആശയവിനിമയ സംഗമങ്ങള്‍ നടത്താന്‍ പോകുന്നതെന്നും കോടിയേരി പറയുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.