തിരുവനന്തപുരം: പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്സണെ പുറത്താക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മകന് ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്നുവന്ന ലൈംഗിക ആരോപണത്തെക്കുറിച്ച് പ്രതികരിക്കുന്നതിനിടെയാണ് കോടിയേരി ആന്തൂര്‍ വിവാദത്തിലും നിലപാട് വ്യക്തമാക്കിയത്.
ആന്തൂര്‍ വിഷയം സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്തിട്ടില്ല. വിഷയം ജില്ലാ കമ്മിറ്റി പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും കോടിയേരി വ്യക്തമാക്കി.
ലൈസന്‍സ് നല്‍കണമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ നിര്‍ദ്ദേശിച്ചിട്ടും നഗരസഭാ സെക്രട്ടറി അതിന് തയാറായില്ല.
ജനപ്രതിനിധികള്‍ക്ക് മുകളില്‍ സെക്രട്ടറിമാര്‍ വാഴുന്ന അവസ്ഥയുണ്ട്. അത് സര്‍ക്കാര്‍ പരിശോധിക്കണം. ഇക്കാര്യത്തില്‍ എന്ത് നിയമപരമായ നടപടി വേണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും കോടിയേരി പറഞ്ഞു. അതേസമയം ചെയര്‍പേഴ്സണ്‍ പി.കെ ശ്യാമളയ്ക്കെതിരായ പൊലീസ് പരിശോധിക്കുകയാണെന്നും അക്കാര്യത്തില്‍ അഭിപ്രായം പറയാനില്ലെന്നും കോടിയേരി വ്യക്തമാക്കി.
Also Read മക്കൾ ചെയ്യുന്ന തെറ്റ് ഏറ്റെടുക്കാനാകില്ല; ബിനോയ് എവിടെയെന്ന് കണ്ടെത്തേണ്ടത് പൊലീസെന്ന് കോടിയേരി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Allegation against binoy kodiyeri, Binoy kodiyeri, Cpm, Kodiyeri balakrishnan, Sexual assault case, കോടിയേരി ബാലകൃഷ്ണൻ, ബിനോയ് കോടിയേരി, ലൈംഗികാരോപണം, സി.പി.എം, സിപിഎം