മരട്; കണ്ണില്‍ച്ചോരയില്ലാത്ത വിധിയെന്ന് കോടിയേരി

സുപ്രീംകോടതിവിധി ആയതുകൊണ്ട് ഇടപെടുന്നതിൽ സര്‍ക്കാറിന് പരിമിതിയുണ്ട്. പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ടെന്നും കോടിയേരി.

news18-malayalam
Updated: September 12, 2019, 3:54 PM IST
മരട്; കണ്ണില്‍ച്ചോരയില്ലാത്ത വിധിയെന്ന് കോടിയേരി
കോടിയേരി ബാലകൃഷ്ണൻ
  • Share this:
കോട്ടയം: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവ് പ്രായോഗികമായി ബുദ്ധിമുട്ട് ഉണ്ടാക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. താമസക്കാര്‍ അവരുടേതല്ലാത്ത കാരണത്താലാണ് ഒഴിഞ്ഞുമാറേണ്ടിവരുന്നത്. കണ്ണില്‍ ചോരയില്ലാത്ത വിധി ന്യായമാണിതെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

താമസക്കാര്‍ നിയമലംഘനം നടത്തിയിട്ടില്ല. നിയമം ലംഘിച്ചവര്‍ക്കെതിരെ യാതൊരു സുരക്ഷയുമില്ല. താമസക്കാരെ എങ്ങനെ സഹായിക്കാന്‍ കഴിയുമെന്ന് എല്ലാതരത്തിലും ചര്‍ച്ച നടത്തണം. നിയമപരമായി എന്ത് ചെയ്യാന്‍ കഴിയുമെന്നും പരിശോധിക്കണം. വിധി നടപ്പാക്കാനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്. പക്ഷേ നടപ്പാക്കുമ്പോള്‍ അത് ബാധിക്കുന്നവരുടെ അവസ്ഥ മനസിലാക്കണമെന്നും കോടിയേരി പറഞ്ഞു.

സര്‍ക്കാര്‍ പലപ്പോഴും ഈ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. സുപ്രീംകോടതിവിധി ആയതുകൊണ്ട് ഇടപെടുന്നതിൽ സര്‍ക്കാറിന് പരിമിതിയുണ്ട്. പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

Also Read ഫ്‌ളാറ്റ് പൊളിക്കണമെന്ന ഉത്തരവിനെതിരെ ജയറാം രമേഷ്

First published: September 12, 2019, 3:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading