തിരുവനന്തപുരം: സ്വപ്ന സുരേഷ് പുറത്തുവിട്ട ശബ്ദരേഖയിലെ ഫണ്ട് ആരോപണത്തോട് പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സ്വപ്ന സുരേഷിന്റെ ശബ്ദരേഖയിലുള്ള ഷാജ് കിരണന്‍ എന്ന വ്യക്തിയെ അറിയില്ലെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ചികിത്സയ്ക്കായി മൂന്നു തവണ അമേരിക്കയില്‍ പോയിട്ടുണ്ടെന്ന് കോടിയേരി വശദീകരിച്ചു.
ഷാജ് കിരണ്‍ എന്ന പേര് തന്നെ ആദ്യമായാണ് കേള്‍ക്കുന്നത്. സ്വപ്നയെ നേരിട്ട് കണ്ടിട്ടില്ലെന്നും കോടിയേരി പറഞ്ഞു. പിണറായിയുടെയും കോടിയേരിയുടെയും പണം യുഎസിലേക്ക് പോകുന്നത് ബിലീവേഴ്സ് ചര്‍ച്ച് വഴിയാണെന്ന് ഷാജ് കിരണ്‍ പറയുന്നതും ശബ്ദരേഖയിലുണ്ട്. ഇതേത്തുടര്‍ന്നാണ് ബിലീവേഴ്സ് ചര്‍ച്ചിന്റെ എഫ്.സി.ആര്.എ റദ്ദായതെന്നും സ്വപ്ന പറയുന്നുണ്ട്. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരുടെ ബിനാമിയാണ് ഷാജ് കിരണെന്നും സ്വപ്ന ആരോപിക്കുന്നു.
സ്വപ്ന സുരേഷ് 164 സ്റ്റേറ്റ്മെന്റ് നല്കിയ ശേഷമുള്ളതാണ് ശബ്ദരേഖ. എന്നാല്‍ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളുകയാണ് കോടിയേരി. ഇപ്പോള്‍ ഉയരുന്ന ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്കെതിരായ പ്രചരണത്തിനെതിരെ ജനങ്ങളെ അണിനിരത്തും. ഇടതുമുന്നണി ഇത് ചര്‍ച്ച ചെയ്യും. ഗൂഢ പദ്ധതിയെ തുറന്നുകാട്ടുമെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
സ്വര്‍ണ്ണ കടത്ത് കേസില്‍ ഒന്നും കണ്ടെത്താന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടിയേരി പറഞ്ഞു. സ്വപ്ന സുരേഷ് കേസില്‍ ഇപ്പോള്‍ പ്രതിയാണോയെന്ന് പോലും സംശയം. കേസ് തെളിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് താല്പര്യമില്ല. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലാണ് ഇതിന് കാരണമെന്നും കോടിയേരി ആരോപിച്ചു. ബി ജെ പിയുമായി ബന്ധമുള്ളവരിലേക്ക് അന്വേഷണം എത്തുമെന്നായപ്പോള്‍ സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നിലച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിക്കെതിരെ നേരത്തെ ആരോപണം ഉയര്‍ന്നു വന്നു. അന്വേഷണം നടത്തിയിട്ട് ഒന്നും കണ്ടെത്താനായില്ല. സര്‍ക്കാര്‍ വിരുദ്ധ പ്രചാരവേല നില നില്‍ക്കില്ലെന്ന് നിയമസഭ തെരഞ്ഞെടുപ്പില്‍ തെളിഞ്ഞതാണ്. വിവാദമുയര്‍ത്തി ഭരണം അസ്ഥിരപ്പെടുത്താനാണ് ശ്രമം.
രഹസ്യമൊഴി അന്വേഷണ ഏജന്‍സി പരിശോധിക്കണം. എന്നാല്‍ രഹസ്യമൊഴി എന്ന പേരില്‍ പ്രചരണം നടത്താനാണ് താല്പര്യമെന്നും കോടിയേരി പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.