• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നവരെ പിടിക്കുന്ന സമീപനം പാടില്ല; എസ്എഫ്‌ഐയെ ഒറ്റപ്പെടുത്താനാണ് ശ്രമമെന്ന് കോടിയേരി

കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നവരെ പിടിക്കുന്ന സമീപനം പാടില്ല; എസ്എഫ്‌ഐയെ ഒറ്റപ്പെടുത്താനാണ് ശ്രമമെന്ന് കോടിയേരി

ഇടതു വിരുദ്ധ മുന്നണി രൂപീകരിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന് കോടിയേരി ആരോപിച്ചു

Kodiyeri_Balakrishnan

Kodiyeri_Balakrishnan

  • Last Updated :
  • Share this:
    തിരുവനന്തപുരം: രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ചത് അത്യന്തം അപലപനീയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി അംഗങ്ങള്‍ ആക്രമിച്ചവരില്‍ ഉണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. വിഷയത്തില്‍ സര്‍ക്കാരും ഉചിതമായി ഇടപെട്ടിരുന്നു. സര്‍ക്കാരിന്റെ നടപടി മാതൃകാപരമാണെന്നും കോടിയേരി വ്യക്തമാക്കി.

    കോണ്‍ഗ്രസുകാര്‍ ചൂണ്ടിക്കാട്ടുന്നവരെ പിടിക്കുന്ന സമീപനം ഉണ്ടാകരുത്. അക്രമങ്ങളില്‍നിന്ന് മാറിനില്‍ക്കാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിന്റെ പേരില്‍ എസ്എഫ്‌ഐയെ ഒറ്റപ്പെടുത്താനാണ് ശ്രമമെന്ന് കോടിയേരി പറഞ്ഞു.

    Also Read-'ഇടയ്ക്കിടെ വാഹനം മാറ്റുന്ന നമ്മുടെ സൂപ്പര്‍ താരങ്ങള്‍ CMന്റെ മുന്നില്‍ തോറ്റു പോകുമല്ലോ'; പരിഹസിച്ച് ശബരീനാഥന്‍

    പറയുന്നവരെ അറസ്റ്റ് ചെയ്യണമെന്നാണ് കോണ്‍ഗ്രസുകാരുടെ ആവശ്യമെന്നും കോടിയേരി ആരോപിച്ചു.സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ഓരോ ദിവസവും കഥകള്‍ മെനയുകയാണ്. പ്രതിപക്ഷ നീക്കത്തിനെതിരെ ജനങ്ങളെ അണിനിരത്തി പ്രചാരണം നടത്തും. ഇടതു വിരുദ്ധ മുന്നണി രൂപീകരിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന് കോടിയേരി ആരോപിച്ചു.

    VD Satheesan | 'സിപിഎമ്മിന് കിളി പറന്നോയെന്ന് സംശയം'; ഇന്നത്തെ പ്രതിഷേധം എന്തിനാണെന്ന് വി ഡി സതീശൻ

    കൊച്ചി: വയനാട്ടിൽ ഇന്ന് സിപിഎം പ്രതിഷേധം നടത്തുന്നത് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു. അവർക്ക് കിളി പറന്നോയെന്ന് സംശയം ഉണ്ടെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിന് മറുപടിയുമായാണ് ഇന്ന് കൽപ്പറ്റയിൽ സിപിഎം പ്രകടനത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി ഡി സതീശൻ.

    Also Read-KSEB| സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വർദ്ധന പ്രാബല്യത്തിൽ; 6.6 ശതമാനം വർധനവ്; 50 യൂണിറ്റ് വരെയുള്ളവർക്ക് കൂടില്ല

    KSEB ചാർജ് വർധനവ് ഗുരുതരമായ വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ചാർജ് വർധനവിനുള്ള സാഹചര്യം കേരളത്തിലില്ല. ഭാരം ജനങ്ങൾക്ക് മേൽ കെട്ടിവെക്കുന്നു. ഇടിവെട്ട് കൊണ്ടതുപോലെയാണ് ബിൽ വരുന്നത്. ദുരിത ഘട്ടത്തിലാണ് ജനങ്ങളെന്നും വി ഡി സതീശൻ പറഞ്ഞു. മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്യാത്ത എം.പിയാണെന്ന് രാഹുലിനെ കുറിച്ച് ആരും പറയില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. മണ്ഡലം വ്യത്തിക്ക് നോക്കുന്ന ആളാണ് രാഹുൽ ഗാന്ധി. സംസ്ഥാനത്തിന്‍റെ ധനസ്ഥിതിയിൽ ധവളപത്രം പുറത്തിറക്കണം. മുഖ്യമന്ത്രി പുതിയ കാറ് വാങ്ങുന്നത് ദുർ ചെലവാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
    Published by:Jayesh Krishnan
    First published: