എൻഎസ്എസിനോട് കോടിയേരി: നിഴൽയുദ്ധം വേണ്ട; രാഷ്ട്രീയ നിലപാട് തുറന്നുപറയണം

'വിരട്ടലുകള്‍ക്ക് മുന്നില്‍ സി പി എം ഭയപ്പെടാന്‍ പോകുന്നില്ല'

news18
Updated: February 4, 2019, 1:25 PM IST
എൻഎസ്എസിനോട് കോടിയേരി: നിഴൽയുദ്ധം വേണ്ട; രാഷ്ട്രീയ നിലപാട് തുറന്നുപറയണം
കോടിയേരി ബാലകൃഷ്ണൻ
  • News18
  • Last Updated: February 4, 2019, 1:25 PM IST
  • Share this:
കോഴിക്കോട്: രാഷ്ട്രീയത്തില്‍ ഇറങ്ങുന്നുണ്ടെങ്കില്‍ രാഷ്ട്രീയ നിലപാട് വ്യക്തമാക്കണമെന്നും നിഴല്‍ യുദ്ധം വേണ്ടെന്നും എന്‍ എസ് എസിനോട് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍ എസ് എസ് നേരത്തേയും സി പി എം വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടുണ്ട്. 'അവര്‍ക്ക് രാഷ്ട്രീയത്തില്‍ ഇറങ്ങണമെങ്കില്‍ രാഷ്ട്രീയ നിലപാട് എടുത്ത് വരട്ടെ. എന്‍ എസ് എസ് അണികളെ മുന്‍നിര്‍ത്തി എന്‍ എസ് എസ് നേതൃത്വത്തെ നേരിടാന്‍ സി.പിഎമ്മിന് സാധിക്കും'- കോടിയേരി വ്യക്തമാക്കി.

രാഷ്ട്രീയത്തില്‍ ഇടപെടാതിരിക്കുന്നതാണ് എന്‍ എസ് എസിന് നല്ലത്. അല്ലങ്കില്‍ അവര്‍ രാഷ്ട്രീയ നിലപാട് തുറന്ന് പറയണം. യു.ഡി.എഫിനൊപ്പമാണോ അതോ ബി.ജെ.പിക്കൊപ്പമാണോ എന്ന് തുറന്നു പറയണം. അല്ലാതെ നിഴല്‍ യുദ്ധം വേണ്ടെന്നാണ് സുകുമാരന്‍ നായരോട് പറയാനുള്ളത്. എന്‍ എസ് എസ് സമുദായ അംഗങ്ങളുടെ പുരോഗതിക്കുവേണ്ടിയുള്ള പദ്ധതികളാണ് നടപ്പാക്കേണ്ടത്. അല്ലാതെ രാഷ്ട്രീയ നിലപാട് എടുക്കാന്‍ പാടില്ല. അത് അവരുടെ അണികള്‍ തന്നെ എതിര്‍ക്കുന്നുണ്ട്. എന്‍ എസ് എസിന് വേണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാം.

1982ൽ എന്‍ എസ് എസ് അത് ചെയ്തിട്ടുണ്ട്. എന്‍ ഡി പി എന്നായിരുന്നു ആ പാര്‍ട്ടിയുടെ പേര്. കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതി കാട്ടിയ പാര്‍ട്ടിയായിരുന്നു അത്. അവരെക്കൂടാതെ ധീവരസഭയുടെ ഡി എല്‍ പി എന്ന പാര്‍ട്ടിയും എസ് എന്‍ ഡി പിയുടെ എസ് ആര്‍ പി എന്ന പാര്‍ട്ടിയും എല്ലാം ചേര്‍ന്ന മുന്നണിയായിരുന്നു യു ഡി എഫ്. ആ മുന്നണിയെ പരാജയപ്പെടുത്തിയാണ് 1987 ല്‍ ഇടതുമുന്നണി അധികാരത്തില്‍ വന്നത്. അത്തരം ഇടപെടലുകള്‍ എന്‍ എസ് എസ് മുമ്പും സീകരിച്ചിട്ടുണ്ട്. അത്തരത്തിലുള്ള വിരട്ടലുകള്‍ക്ക് മുന്നില്‍ സി പി എം ഭയപ്പെടാന്‍ പോകുന്നില്ല. അത്തരത്തിലുള്ള രാഷ്ട്രീയ പരീക്ഷണത്തിന് സുകുമാരന്‍ നായര്‍ വീണ്ടും തുനിയുകയാണെങ്കില്‍ അതെല്ലാം നേരിടാന്‍ സിപിഎമ്മിന് കഴിയുമെന്നും കോടിയേരി പറഞ്ഞു.
First published: February 4, 2019, 1:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading