തൃശൂർ: സുരേഷ് ഗോപിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തൃശൂരിൽ 365 ദിവസം ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചാലും സുരേഷ് ഗോപി ജയിക്കാൻ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ചാരിറ്റിയെ രാഷ്ട്രീയമായി കണക്കുകൂട്ടേണ്ടെന്നും അത് രാഷ്ട്രീയമാക്കി മാറ്റുന്ന ബിജെപിയുടെ നീക്കം കേരളത്തിലെ വോട്ടർമാർക്ക് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂരില്‍ ബി.ജെ.പി.യുടെ വോട്ടുശതമാനം ഗണ്യമായി കുറയുകയാണ്. സാമൂഹിക പ്രവര്‍ത്തനം എന്നത് സന്നദ്ധപ്രവര്‍ത്തനമാണ്. അത് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമല്ല. ചാരിറ്റിയെ രാഷ്ട്രീയമാക്കാന്‍ ശ്രമിച്ചാല്‍ അതുപിന്നെ ചാരിറ്റിയല്ല രാഷ്ട്രീയമാണ്. അതിനെ രാഷ്ട്രീയപ്രവര്‍ത്തനം എന്നേ പറയാന്‍ പറ്റൂവെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
ബിജെപി വിരുദ്ധ വോട്ടുകൾ ഒന്നിപ്പിക്കാനാണ് സിപിഎം ശ്രമം. അതിനായി ഒരോ സംസ്ഥാനവും ഓരോ യൂണീറ്റായെടുത്ത് ബിജെപി വിരുദ്ധ വോട്ടുകൾ കേന്ദ്രീകരിച്ച് ആർക്ക് ജയിക്കാനാകുമോ അവരെ ജയിപ്പിക്കാനാണ് സിപിഎം ശ്രമിക്കുകയെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.