• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'അങ്ങനെ ഭയപ്പെടുത്താൻ കഴിയുന്ന ആളല്ല; കമഴ്ന്നുകിടന്ന പിണറായിയെ അനക്കാൻ പോലും പൊലീസിനായില്ല'; എംവി ഗോവിന്ദന്‍

'അങ്ങനെ ഭയപ്പെടുത്താൻ കഴിയുന്ന ആളല്ല; കമഴ്ന്നുകിടന്ന പിണറായിയെ അനക്കാൻ പോലും പൊലീസിനായില്ല'; എംവി ഗോവിന്ദന്‍

മുഖ്യമന്ത്രി പിണറായി വിജയനെ ഐപിഎസ് ഓഫീസര്‍ തോക്കെടുത്ത് വിരട്ടിയെന്ന ഗവർണറുടെ ആക്ഷേപം തള്ളി സിപിഎം

  • Share this:
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഐപിഎസ് ഓഫീസര്‍ തോക്കെടുത്ത് വിരട്ടിയെന്ന ഗവർണറുടെ ആക്ഷേപം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അങ്ങനെ ഭയപ്പടുത്താൻ കഴിയുന്ന ആളല്ല പിണറായി വിജയൻ എന്ന് അദ്ദേഹം പറഞ്ഞു.

'അങ്ങനെ ഭയപ്പെടുത്താന്‍ കഴിയുന്ന ആളല്ല പിണറായി. കമഴ്ന്നുകിടന്ന പിണറായിയെ അനക്കാൻ പോലും പൊലീസിനായില്ല, പിന്നല്ലേ' എന്നായിരുന്നു എംവി ഗോവിന്ദന്‍ പ്രതികരിച്ചത്.

Also Read-'കട്ട പണവുമായി മേയറുകുട്ടി കോഴിക്കോട്ടേക്ക് വിട്ടോ'; ആര്യ രാജേന്ദ്രനെതിരെ അധിക്ഷേപ പരാമർശവുമായി ജെബി മേത്തർ

കൊലപാതക കേസിൽ അറസ്റ്റിലായ ആളെ ബലം പ്രയോഗിച്ച് മോചിപ്പിക്കാനെത്തിയ പിണറായി വിജയനെ ഐപിഎസ് ഓഫീസർ തോടക്കെടുത്തപ്പോൾ വീട്ടിൽ പോയി വസ്ത്രം മാറി വന്ന കാര്യമറിയമെന്നായിരുന്നു ഗവർണര്‍ ആരിഫ് ഖാൻ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് സിപിഎം സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയത്.
Published by:Jayesh Krishnan
First published: