പർദ്ദ ധരിച്ച് വോട്ട് ചെയ്യുന്നതിൽ തെറ്റില്ല; പക്ഷെ മുഖാവരണം മാറ്റണമെന്ന് കോടിയേരി ബാലകൃഷ്ണൻ

വർഗീയ വിഷം തുപ്പുന്ന പ്രചാരണമാണ് ഈ വിഷയത്തിൽ കോൺഗ്രസ് നടത്തുന്നതെന്നും കോടിയേരി പറഞ്ഞു

news18india
Updated: May 19, 2019, 5:55 PM IST
പർദ്ദ ധരിച്ച് വോട്ട് ചെയ്യുന്നതിൽ തെറ്റില്ല; പക്ഷെ മുഖാവരണം മാറ്റണമെന്ന് കോടിയേരി ബാലകൃഷ്ണൻ
കോടിയേരി ബാലകൃഷ്ണൻ
  • Share this:
കണ്ണൂർ: പർദ്ദ ധരിച്ച് വോട്ട് ചെയ്യുന്നതിൽ തെറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എന്നാൽ വേട്ട് ചെയ്യാനെത്തുമ്പോൾ മുഖാവരണം മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. നാളെ മറ്റ് മതക്കാരും മുഖം മറച്ച് വോട്ട് ചെയ്യാൻ എത്തിയാൽ എന്ത് ചെയ്യാനാവും. വർഗീയ വിഷം തുപ്പുന്ന പ്രചാരണമാണ് ഈ വിഷയത്തിൽ കോൺഗ്രസ് നടത്തുന്നതെന്നും കോടിയേരി കണ്ണൂരിൽ പറഞ്ഞു.

പർദയും കള്ളവോട്ടും തമ്മിൽ ബന്ധിപ്പിച്ചത് ദുരുദ്ദേശത്തോടെ; സിപിഎമ്മിനെ വിമർശിച്ച് പി കെ കുഞ്ഞാലിക്കുട്ടിപര്‍ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യിക്കരുതെന്നായിരുന്നു സിപിഎം നേതാക്കളുടെ പ്രസ്താവന. ഇത് അപലപനീയമെന്ന് പ്രതികരണവുമായി കോൺഗ്രസ് നേരത്തെ രംഗത്ത് വന്നിരുന്നു. തുടർന്ന് പർദയും കള്ളവോട്ടും തമ്മിൽ ബന്ധിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്ന് സിപിഎമ്മിനെ വിമർശിച്ച് പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.

First published: May 19, 2019, 5:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading