• HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM | പോക്സോ കേസിൽ ഇടപെട്ട സി.പി.എം. പ്രാദേശിക നേതാക്കളെ സസ്പെൻ്റ് ചെയ്തു

CPM | പോക്സോ കേസിൽ ഇടപെട്ട സി.പി.എം. പ്രാദേശിക നേതാക്കളെ സസ്പെൻ്റ് ചെയ്തു

പാലക്കാട് ആലത്തൂരിലാണ് സംഭവം

CPM

CPM

  • Last Updated :
  • Share this:
പോക്സോ കേസ് (POCSO case) ഒഴിവാക്കാൻ പോലീസിനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തെ തുടർന്ന് പാലക്കാട് സി.പി.എം. പ്രാദേശിക നേതാക്കൾക്കെതിരെ നടപടി. തരൂർ ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി. വാസു, എസ്. രാജേഷ് എന്നിവർക്കെതിരെയാണ് നടപടി.

ട്യൂഷൻ സെന്ററിലെ അധ്യാപകനെതിരായ പോക്സോ കേസ് ഒഴിവാക്കുന്നതിന് പാർട്ടിയെ അറിയിക്കാതെ പോലീസിനെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നതാണ് തരൂർ ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി. വാസു, എസ്. രാജേഷ് എന്നിവർക്കെതിരായ പരാതി. ഇവരെ ഒരു വർഷത്തേയ്ക്ക് പാർട്ടി അംഗത്വത്തിൽ നിന്നും സസ്പെൻ്റ് ചെയ്തു.

പ്രതിയിൽ നിന്നും വൻതുക കൈപ്പറ്റി ഇരയ്ക്ക് തുച്ഛമായ തുക നൽകി കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്. ഏരിയ കമ്മിറ്റി അംഗത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ചത്. പാർട്ടി നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് നടപടിയെന്ന് സി.പി.എം. ആലത്തൂർ ഏരിയാ സെക്രട്ടറി പറഞ്ഞു. കാട്ടുശ്ശേരി ലോക്കൽ കമ്മിറ്റി അംഗം കെ. മാണിക്കനെതിരെയും സി.പി.എം. നടപടിയെടുത്തു.

ചുമട്ടുതൊഴിലാളി യൂണിയനിൽ പുതിയ അംഗങ്ങളെ ചേർക്കുന്നതിന് പണം ആവശ്യപ്പെട്ടെന്ന പരാതിയിലാണ് മാണിക്കനെ സസ്പെന്റ് ചെയ്തത്. കാട്ടുശ്ശേരി ലോക്കൽ കമ്മിറ്റി അംഗം കെ. മാണിക്കൻ സിഐടിയു ആലത്തൂർ ഡിവിഷൻ സെക്രട്ടറിയും, ചുമട്ടുതൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറിയുമാണ്. എന്നാൽ ആലത്തൂർ മേഖലയിലെ വിഭാഗീയതയാണ് നടപടികൾക്ക് കാരണമായതെന്ന ആരോപണവും ശക്തമാണ്.

Also read: യൂത്ത് കോൺഗ്രസ് ക്യാമ്പിലെ പീഡന പരാതി ഷാഫി പറമ്പിൽ മുക്കിയെന്ന് ഡിവൈഎഫ്ഐ

യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിൽ വനിതാ നേതാവിൻ്റെ പീഡന പരാതി പൊലീസിന് കൈമാറാതെ സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ മുക്കിയെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ നേതൃത്വമാണ് ഷാഫി പറമ്പിലിനെതിരെ രംഗത്ത് വന്നത്. സഹപ്രവർത്തകയെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വിവേക് എച്ച് നായർ പീഡിപ്പിച്ച പരാതി പോലീസിന് കൈമറാതെയുള്ള ഷാഫി പറമ്പിലിൻ്റെ ഒത്തുകളി അവസാനിപ്പിക്കണമെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

പാലക്കാട് വെച്ച് നടന്ന ക്യാമ്പിൽ തിരുവനന്തപുരത്ത് നിന്ന് എത്തിയ വനിതാ ഭാരവാഹിയെയാണ് വിവേക് പീഡിപ്പിച്ചത്. ഇതേ തുടർന്ന് ഇര സംസ്ഥാന നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും പരാതി നൽകിയിരുന്നു. ദേശീയ സെക്രട്ടറി പുഷ്പലത വിവേകിനെ പുറത്താക്കി തടിതപ്പുകയാണ് ചെയ്തത്. ഇപ്പോഴും ഷാഫി പറമ്പിൽ മൗനം പാലിക്കുകയും പരാതി കണ്ടില്ലെന്ന് നടിക്കുകയുമാണ്. ഷാഫി പ്രത്യേക താൽപര്യം എടുത്ത് സ്റ്റേറ്റ് എക്സിക്യൂട്ടീവിൽ ഉൾപെടുത്തപ്പെട്ട ആളാണ് വിവേക്. മുമ്പും സമാന പീഡന പരാതികളിൽ ആരോപിതനായ വിവേക് ഷാഫിയുടെ സംരക്ഷണയിലാണ് യൂത്ത് കോൺഗ്രസിൻ്റെ തലപ്പത്ത് കടിച്ചു തൂങ്ങിയിരുന്നത്. അഹല്യ ക്യാമ്പസിൽ നടന്ന ക്യാമ്പിൽ ദിവസവും മദ്യപിച്ച് ലക്ക് കെട്ട് വന്ന വിവേകിനെ ക്യാമ്പിൽ നിന്ന് ഒഴിവാക്കാൻ ഒരു പക്ഷത്തുള്ളവർ ശ്രമിച്ചിരുന്നുവെന്നാണ് അറിയുന്നത്.
Published by:Meera Manu
First published: