അനധികൃത സ്വത്തു സമ്പാദനം: കളമശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെതിരെ CPM സ്വീകരിച്ചത് കടുത്ത നടപടിയോ?
അനധികൃത സ്വത്തു സമ്പാദനം: കളമശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെതിരെ CPM സ്വീകരിച്ചത് കടുത്ത നടപടിയോ?
സക്കീർ ഹുസൈനെ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കാനാണ് ജില്ലാ നേതൃത്വം ശുപാർശ ചെയ്തത്. എന്നാൽ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യാനാണ് സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശിച്ചത്.
കൊച്ചി: അനധികൃത സ്വത്തു ബന്ധപ്പെട്ട വിവാദത്തിൽ സി പി എം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനുള്ള സിപിഎമ്മിന്‍റെ നടപടി കടുത്ത തീരുമാനമെന്ന് വിലയിരുത്തൽ. ആറു മാസത്തേക്കാണ് സസ്പെൻഷൻ. ആറു മാസത്തിനു ശേഷം സക്കീര്‍ പ്രവര്‍ത്തിക്കേണ്ട ഘടകം ഏതാണെന്നതു സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി തീരുമാനമെടുക്കും.
സക്കീർ ഹുസൈനെ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കാനാണ് ജില്ലാ നേതൃത്വം ശുപാർശ ചെയ്തത്. എന്നാൽ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യാനാണ് സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശിച്ചത്.
ഒരു വര്‍ഷം മുമ്പ് പാര്‍ട്ടി ലോക്കൽ കമ്മിറ്റി അംഗം നല്‍കിയ പരാതി പരിശോധിച്ച അന്വേഷണ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരാതിയില്‍ വസ്തുതയുണ്ടെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റും തുടർന്ന് ജില്ലാ കമ്മിറ്റിയും ചർച്ച ചെയ്തു. സക്കീർ ഹുസൈനെ കളമശേരി ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്നും ജില്ലാ കമ്മിറ്റിയിൽനിന്നും ഒഴിവാക്കാൻ ധാരണയായിരുന്നു. ഇക്കാര്യം സംസ്ഥാന നേതൃത്വത്തിനോട് ശുപാർശ ചെയ്യാനുമായിരുന്നു ജില്ലാ നേതൃയോഗങ്ങളിലെ തീരുമാനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.