• HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM TAKES ACTION AGAINST PARTY LEADERS IN ERNAKULAM DISTRICT OVER LAPSES IN ELECTION ACTIVITIES

എറണാകുളം ജില്ലയിലെ സിപിഎമ്മില്‍ കൂട്ടനടപടി; നിയമസഭാ തെരഞ്ഞെടുപ്പിലെ വീഴ്ച

ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി കെ മണിശങ്കറിനെ ജില്ലാ കമ്മിറ്റിയിലേക്കും, ജില്ലാ കമ്മിറ്റി അംഗം സി എം സുന്ദരനെ ഏരിയാ കമ്മിറ്റിയിലേക്കും തരംതാഴ്ത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എംസി മോഹനനെ പാർട്ടി താക്കീത് ചെയ്തു.

News18 malayalam

News18 malayalam

  • Share this:
    കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് വീഴ്ചയുടെ പേരിൽ എറണാകുളം സിപിഎമ്മില്‍ കൂട്ടനടപടി. തൃപ്പുണിത്തുറ, തൃക്കാക്കര, പിറവം, പെരുമ്പാവൂർ മണ്ഡലങ്ങളിലെ തോൽവി സംബന്ധിച്ച് പാർട്ടി നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് നടപടി.

    ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി കെ മണിശങ്കറിനെ ജില്ലാ കമ്മിറ്റിയിലേക്കും, ജില്ലാ കമ്മിറ്റി അംഗം സി എം സുന്ദരനെ ഏരിയാ കമ്മിറ്റിയിലേക്കും തരംതാഴ്ത്തി. വൈറ്റില ഏരിയ സെക്രട്ടറി കെ ഡി വിന്‍സന്റിനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനത്തുനിന്നും ഒഴിവാക്കി.

    കൂത്താട്ടുകുളം ഏരിയ കമ്മിറ്റി സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ ഷാജു ജേക്കബിനെ രണ്ട് പദവികളിൽനിന്നും നീക്കി. കൂത്താട്ടുകുളം പാര്‍ട്ടി ഓഫിസ് സെക്രട്ടറി അരുണിനെയും മാറ്റി. പെരുമ്പാവൂരിൽ നിന്നുള്ള സിപിഎം നേതാവും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എംസി മോഹനനെ പാർട്ടി താക്കീത് ചെയ്തു. പെരുമ്പാവൂരിൽ ഘടകകക്ഷി സ്ഥാനാർത്ഥിയുടെ പരാജയവുമായി ബന്ധപ്പെട്ടാണ് മോഹനനെ താക്കീത് ചെയ്തത്.

    ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പ് വീഴ്ചകൾ പരിശോധിക്കാൻ പാർട്ടി രണ്ടംഗ കമ്മീഷനെ വെച്ചിരുന്നു. ഇവരുടെ പരിശോധനാ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ 12 നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. വിശദീകരണം നൽകാന്‍ ഒരാഴ്ച സമയം നൽകിയിരുന്നു. എന്നാൽ വിശദീകരണം തൃപ്തികരമല്ലാതെ വന്നതിനാലാണ് നടപടിയെടുത്തത്.

    'അടുപ്പമുള്ള ഒരു മന്ത്രി ഫോൺ വിളിച്ചാൽ എടുക്കുന്നില്ല', പരിഭവം പരസ്യമാക്കി യു. പ്രതിഭ എംഎൽഎ


    ആലപ്പുഴ: പല തവണ വിളിച്ചെങ്കിലും തനിക്ക് അടുപ്പമുള്ള ഒരു മന്ത്രി ഫോണ്‍ എടുക്കുന്നില്ലെന്ന് പരാതി പറഞ്ഞ് എം എല്‍ എ യു. പ്രതിഭ. തിരക്കായിരിക്കുമോ എന്ന് നൂറ് തവണ ആലോചിച്ച ശേഷമാണ് മന്ത്രിയെ വിളിക്കാറുള്ളതെന്നും എം എല്‍ എ പറയുന്നു.

    ''എപ്പോള്‍ വിളിച്ചാലും തിരിച്ചുവിളിക്കുന്ന മന്ത്രിയാണ് വി ശിവന്‍കുട്ടി. അതിന് നന്ദിയുണ്ട്. എന്നാല്‍ മറ്റൊരു മന്ത്രിയുണ്ട്. പലതവണ വിളിച്ചിട്ടും ഫോണ്‍ എടുക്കുന്നില്ല. വ്യക്തിപരമായ കാര്യങ്ങള്‍ക്കായല്ല വിളിക്കുന്നതെന്ന് ആ മന്ത്രി മനസിലാക്കണം''- യു പ്രതിഭ പറഞ്ഞു. മന്ത്രി വി ശിവന്‍കുട്ടി, ആലപ്പുഴ എം പി എ എം ആരിഫ് എന്നിവര്‍ വേദിയിലിരിക്കെയാണ് എം എൽ എ പരിഭവം തുറന്നുപറഞ്ഞത്.

    ''തിരക്ക് ഉണ്ടാവുമെന്ന് കരുതി നൂറ് വട്ടം ആലോചിച്ചിട്ടാണ് മന്ത്രിയെ വിളിക്കുന്നത്. നമ്മളാരും നമ്മളുടെ വ്യക്തിപരമായ കാര്യം പറയാനല്ല വിളിക്കുന്നത്. എന്നാല്‍ ഞങ്ങളെയൊക്കെ വ്യക്തിപരമായ കാര്യം പറയാന്‍ നിരവധി പേര്‍ വിളിക്കാറുണ്ട്. എന്നോടെക്കെ സങ്കടം പറയാനായി നിരവധി കുട്ടികളും സ്ത്രീകളും വിളിക്കാറുണ്ട്. ചിലപ്പോള്‍ ചിലത് എടുക്കാന്‍ കഴിയാറില്ല. എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആരെയെങ്കിലും കൊണ്ട് തിരിച്ചുവിളിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. അപൂർവമായാണ് മന്ത്രിമാരെ വിളിക്കുന്നത്''- പ്രതിഭ പറഞ്ഞു. എന്നാല്‍ ഫോണ്‍ എടുക്കാത്ത മന്ത്രി ആരാണെന്ന് എം എൽ എ പ്രസംഗത്തില്‍ വ്യക്തമാക്കിയില്ല.
    Published by:Rajesh V
    First published:
    )}