• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കത്ത് എഴുതിയെങ്കിലും യോഗ്യതയുള്ളവർക്കാണ് നിയമനം നൽകിയത്'; വിവാദമാക്കേണ്ടതില്ലെന്ന് ആനാവൂർ നാഗപ്പൻ

'കത്ത് എഴുതിയെങ്കിലും യോഗ്യതയുള്ളവർക്കാണ് നിയമനം നൽകിയത്'; വിവാദമാക്കേണ്ടതില്ലെന്ന് ആനാവൂർ നാഗപ്പൻ

നിയമപ്രകാരം തന്നെയാണ് നിയമം നടന്നതെന്നും വിവാദമാക്കേണ്ട സാഹചര്യമില്ലെന്നും ആനാവൂർ നാഗപ്പൻ

  • Share this:
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ മർക്കന്റെയിൽ സഹകരണ സംഘത്തിലേക്ക് മൂന്നുപേരെ നിയമിക്കാനാവശ്യപ്പെട്ട് തയാറാക്കിയ കത്ത് തന്റേത് തന്നെയെന്ന് സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. കത്ത് എഴുതിയെങ്കിലും യോഗ്യതയുള്ളവർക്ക് തന്നെയാണ് നിയമനം നൽകിയതെന്ന് അദ്ദേഹം പ്രതികരിച്ചു.

നിയമപ്രകാരം തന്നെയാണ് നിയമം നടന്നതെന്നും വിവാദമാക്കേണ്ട സാഹചര്യമില്ലെന്നും ആനാവൂർ നാഗപ്പൻ പ്രതികരിച്ചു. സഹകരണ മേഖലയിലെ നിയമനങ്ങളിലും സിപിഎം ഇടപെടൽ വ്യക്തമാക്കുന്ന കത്ത് ന്യൂസ് 18 പുറത്ത് വിട്ടിരുന്നു.

Also Read-Exclusive| സഹകരണ മേഖലയിലെ നിയമനങ്ങളിലും സിപിഎം ഇടപെടൽ; തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ കത്ത് പുറത്ത്

ജൂനിയർ ക്ലർക്ക് വിഭാഗത്തിൽ രണ്ടും ഡ്രൈവറായി മറ്റൊരാളെയും നിയമിക്കാനാണ് കത്തിൽ ആനാവൂരിന്റെ നിർദേശം. അറ്റൻഡർ വിഭാഗത്തിൽ ഉടൻ നിയമനം വേണ്ടെന്നും കത്തിൽ ആനാവൂർ നാഗപ്പൻ നിർദേശിക്കുന്നു. ജില്ല സെക്രട്ടറിയുടെ ലെറ്റർ പാഡിൽ തന്നെയാണ് നിയമന ശുപാർശ നൽകിയിരിക്കുന്നത്.
Published by:Jayesh Krishnan
First published: