• HOME
 • »
 • NEWS
 • »
 • kerala
 • »
 • M A Baby | 'ശാസ്ത്രീയമായ രീതി പിന്തുടര്‍ന്നാണ് സി.പി.എം സമ്മേളനം ചേരുന്നത്'; എം എ ബേബി

M A Baby | 'ശാസ്ത്രീയമായ രീതി പിന്തുടര്‍ന്നാണ് സി.പി.എം സമ്മേളനം ചേരുന്നത്'; എം എ ബേബി

ഇന്ത്യയിൽ ആർ എസ് എസ് പടർത്തിയ വിഷം ഇല്ലാതാക്കണമെങ്കിൽ വർഷങ്ങളുടെ പോരാട്ടം നടത്തണം

 • Share this:
  തൃശൂർ: കോവിഡ് വ്യാപനത്തിനിടയിൽ സി പി എം തൃശൂർ ജില്ലാ സമ്മേളനത്തിന് തുടക്കമായി. 175 പേർ പങ്കെടുക്കുന്ന പ്രതിനിധി പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി സമ്മേളനം ഉദ്ഘാടനം ചെയ്തു. റിപ്പബ്ലിക്ക് ദിന പരേഡിൽ നിന്നും കേരളത്തിൻ്റെ നിശ്ചലദൃശ്യം ഒഴിവാക്കിയത് കേരളത്തിൻ്റെ നവോദാന മുന്നേറ്റത്തെ ഉൾകൊള്ളാത്തവരാണെ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് എം. എ. ബേബി അഭിപ്രായപ്പെട്ടു.

  കോവിഡിനെ എങ്ങനെ നേരിടാം എന്നതിനെ സംബന്ധിച്ച് പല രീതിയിൽ ലോകത്ത് ചർച്ച നടക്കുന്നുണ്ട്. ചിലർ പറയുന്നു സമ്പൂർണ്ണ ലോക്ക് ഡൗൺ ആണ് പരിഹാരമെന്ന്. മറ്റ് ചിലരുടെ വാദം മാസ്ക്കും വേണ്ട അടച്ച് പൂട്ടലും വേണ്ടെന്നു രോഗം വന്ന് സ്വയം പ്രതിരോധശേഷി ഉണ്ടാകുമെന്നാണ് അഭിപ്രായം. എന്നാൽ ശാസ്ത്രീയമായ പരിഹാരം വാക്സിനേഷനും, പ്രതിരോധവുമാണ്. കേരളമാണ് രാജ്യത്ത്  വാക്സിനേഷൻ വിതരണത്തിൽ ഏറ്റവും മുന്നിൽ നില്‍ക്കുന്നത്. പരമാവധി ആളുകൾക്ക് വാക്സിൻ നൽകി കഴിഞ്ഞു. അതുകൊണ്ട് തന്നെ ശാസ്ത്രീയമായ രീതിയാണ് കോവിഡിനെതിരെ ഏറ്റവും വലിയ പ്രതിരോധമായി കമ്യൂണിസ്റ്റ് പാർട്ടി കാണുന്നത്. അങ്ങനെ ശാസ്ത്രീയമായ രീതി പിന്തുടർന്നാണ് സമ്മേളനവും ചേരുന്നതെന്ന് എം എ ബേബി പറഞ്ഞു.

  ഇത് വരെ ഇന്ത്യയിൽ ഉണ്ടായ കമ്മ്യൂണിസ്റ്റ്‌ സർക്കാരുകളുടെ പിഴവ് തിരിച്ചറിഞ്ഞു തിരുത്തി കൊണ്ടാണ് കേരളത്തിലെ ഇടതു സർക്കാർ മുന്നോട്ട് പോകുന്നത്. രണ്ടാം തവണയും ഭരണം കിട്ടിയതിൽ അഹങ്കരിക്കുന്നില്ല. കെ റെയിലിൽ പാർട്ടിയെ സ്നേഹിക്കുന്നവർ ചില ആശങ്കകൾ പങ്കു വെക്കുന്നുണ്ട്. അവരുടെ ആശങ്ക കൂടി പരിഹരിച്ചെ മുന്നോട്ട് പോകു. കെ റെയിൽ യാഥാർത്ഥ്യമായാൽ 30 ശതമാനം കാറുകൾ നിരത്തിൽ നിന്നും ഒഴിവാകും. ഇത് കാർബൺ പുറന്തള്ളുന്നത് വലിയ തോതിൽ കുറവ് ഉണ്ടാകും. അത് പരിസ്ഥിതിക്ക് വലിയ പ്രയോജനം സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

  സി. പി. എംന് ലോകത്തിലെ കമ്യൂണിസ്റ്റ് പാർട്ടികളുമായി  ബന്ധമുണ്ടെന്ന് കരുതി ലോകത്തിലെ എതെങ്കിലും കമ്യൂണിസ്റ്റ് പാർട്ടിക്ക് തെറ്റ് സംഭവിച്ചാൽ അതിനെ സി. പി. എം വിമർശിക്കും. സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി വിമർശിച്ചിട്ടുണ്ട്. ലോകത്ത് ദാരിദ്ര്യം കുറഞ്ഞതിൽ 70 ശതമാനവും ചൈനയുടെ സഹായം കൊണ്ടാണ്.സ്വയം വിമർശനം നടത്തുന്ന പാർട്ടിയാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി. പാരിസ്ഥിതിക സന്തുലിനം കാത്ത് സൂക്ഷിക്കുന്നതിലെ വീഴ്ച്ച ചൈന തുറന്ന് പറഞ്ഞിട്ടുണ്ട്. ചൈന പരാമർശത്തിൻ്റെ പേരിൽ ചില വിമർശനങ്ങൾ ചൂണ്ടി കാണിക്കുമ്പോൾ അത് പിണറായി - എസ്. ആർ. പി പോരായി ചിത്രീകരിക്കാൻ മാധ്യമങ്ങൾ ശ്രമിക്കുകയാണ്.

  Also Read-V D Satheesan| കോവിഡ് വ്യാപനത്തിനിടയിൽ ജില്ലാ സമ്മേളനങ്ങൾ; മരണത്തിന്റെ വ്യാപാരികൾ സിപിഎം നേതാക്കളും മന്ത്രിമാരുമെന്ന് വിഡി സതീശൻ

  ദുഷ്ട ലക്ഷ്യത്തോടെയുള്ള വിമർശനങ്ങൾ ശരിയല്ല. ശരിയായ വിമർശനങ്ങൾ ഉണ്ടെങ്കിൽ തിരുത്താൻ തങ്ങൾ തയ്യാറാണ് ബി ജെ പി ഭരണം അവസാനിപ്പിച്ചു എന്നത് കൊണ്ട് മാത്രം വർഗീയത അവസാനിക്കില്ല. ഇന്ത്യയിൽ ആർ എസ് എസ് പടർത്തിയ വിഷം ഇല്ലാതാക്കണമെങ്കിൽ വർഷങ്ങളുടെ പോരാട്ടം നടത്തണം. ഇന്ത്യൻ ഹിന്ദു രാഷ്ട്രമാണെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണ്. ആർ. എസ്. എസ്  നിലപാടിന് രാഹുൽ ഗാന്ധി വളവും, വെളളവും ഒഴിച്ച് നൽകുകയാണ്. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസംഗം തെറ്റ് പറ്റിയതല്ല. അത് രണ്ട് പ്രാവശ്യം ആവർത്തിച്ച് പറഞ്ഞു. കോൺഗ്രസിൽ ന്യൂനപക്ഷ വിരുദ്ധമായ ആശയം കടന്ന് കൂടുന്നു. ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള പലരെയും ഇന്ന് കോൺഗ്രസിൽ കാണാനില്ല.  വർഗീയത ഒരു തരം വൈറാസാണ് വർഗീയതയെ നേരിടുന്നതിൽ കോൺഗ്രസിന് വ്യക്തതയില്ലെന്നും എം. എ. ബേബി വ്യക്തമാക്കി.

  Also Read-Covid 19 Kerala | സംസ്ഥാനത്ത് കോവിഡ് വ്യാപനം; പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു

  ഇന്ന് മുതൽ മൂന്ന് ദിവസമാണ്  സമ്മേളനം. തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ 16 ഏരിയ കമ്മിറ്റികളിൽ നിന്നുള്ള 175 പ്രതിനിധികൾ പങ്കെടുക്കും. ഇതിന് പുറമെ ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളും, വാളൻ്റിയർമാരും വരുന്നതോടെ സമ്മേളന നഗറിലെ അംഗസംഖ്യ 200 ഓളം വരും. 500 പേർക്ക് പങ്കെടുക്കാവുന്ന ഇൻഡോർ സ്റ്റേഡിയത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സമ്മേളനമെന്നാന്ന് സി.പി.എം അവകാശവാദം. കരുവന്നൂർ ബാങ്ക് തട്ടിപ്പ്, കുന്നംകുളം മേഖലയിലെ വിഭാഗിയത, ജില്ലയിലെ സംഘടനാ വിഷയങ്ങളും, സംസ്ഥാന സർക്കാരിന്റെ പ്രവർത്തന വിലയിരുത്തലും സമ്മേളനത്തിൽ ചർച്ചയാവും.

  Also Read-M V Jayarajan | 'മാക്കുറ്റിയോ പൂക്കുറ്റിയോ എന്നൊരു കക്ഷിയുണ്ട്; പാന്റിലാണ് എത്തിയത്, കള്ള സുവര്‍'; പരിഹാസവുമായി എം.വി ജയരാജന്‍

  16 ജില്ല കമ്മിറ്റികളും ഔദ്യോഗിക പക്ഷത്തുള്ളവരായതിനാൽ ജില്ല സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ പേരുകൾ ഉയർന്നു വരാനിടയില്ല. നിലവിലെ സെക്രട്ടറി എം എം വർഗീസ് തുടരും. 23 ന് ഉച്ചക്ക് ശേഷം വെർച്വൽ ആയി നടക്കുന്ന പൊതു സമ്മേളനം കോടിയേരി ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്യും. പ്രകടനം, പൊതു സമ്മേളനം എന്നിവ ഒഴിവാക്കിയുണ്ട്. എങ്കിലും കോവിഡ് വ്യാപനത്തിനിടയിൽ നടക്കുന്ന സമ്മേളനത്തിന് എതിരെ വിമർശനവും ഉയർന്നിട്ടുണ്ട്.
  Published by:Jayesh Krishnan
  First published: