• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

യുവതിയുടെ മരണം: CPM വയനാട് ജില്ല സെക്രട്ടറിക്ക് എതിരെ ആരോപണം; നിലപാട് വിശദീകരിക്കാൻ പാർട്ടി

യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറിക്കെതിരെ ഭർത്താവ് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടക്കുകയാണ്

News18 Malayalam | news18-malayalam
Updated: November 11, 2019, 7:18 AM IST
യുവതിയുടെ മരണം: CPM വയനാട് ജില്ല സെക്രട്ടറിക്ക് എതിരെ ആരോപണം; നിലപാട് വിശദീകരിക്കാൻ പാർട്ടി
cpm
  • Share this:
കൽപ്പറ്റ: വയനാട്ടിൽ യുവതിയുടെ മരണത്തിൽ ജില്ലാ സെക്രട്ടറിക്കെതിരായ ആരോപണത്തിനുള്ള മറുപടി സിപിഎം കീഴ്ഘടകങ്ങളിൽ വിശദീകരിക്കും. പാർട്ടി അംഗങ്ങൾക്ക് വിശദീകരണം നൽകാൻ വൈത്തിരി ഏരിയാ കമ്മറ്റി ചേരും. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറിക്കെതിരെ ഭർത്താവ് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് സിപിഎം പാർട്ടി നിലപാട് അംഗങ്ങളോട് വിശദീകരിയ്ക്കുന്നത്.

ഏഴു ലോക്കൽ കമ്മിറ്റികൾ അടങ്ങുന്ന വൈത്തിരി ഏരിയാ കമ്മറ്റിയിൽ പാർട്ടി ഈ വിഷയത്തിൽ റിപ്പോർട്ടിംഗ് നടത്തും. നവംബർ 13 ന് രാഷ്ട്രീയ വിശദീകരണ യോഗവും നടക്കും.

യുവതിയുടെ ഭർത്താവിന്റെ മൊഴി കേസന്വേഷണ ചുമതലയുള്ള ക്രൈം ഡിറ്റാച്ച്മെൻറ് DySP രേഖപ്പെടുത്തിയിരുന്നു. മരിച്ച യുവതിയുടെ കൂട്ടുകാരിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും.
First published: November 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...