HOME » NEWS » Kerala » CPM TO FIELD FOOTBALL STAR U SHARAFALI FORMER MSP COMMANDANT IN MALAPPURAM ERANAD ASSEMBLY ELECTIONS KERALA RV TV ACV

ലീഗിന്റെ വല കുലുക്കാൻ ഏറനാട്ടിൽ യു.ഷറഫലി ഇടതു സ്വതന്ത്രനാകുമോ ? സിപിഐ സീറ്റ് വിട്ടുകൊടുത്തേക്കുമെന്ന് സൂചന

ഇടത് പക്ഷം സ്ഥാനാർഥി ആക്കിയാൽ, ഫുട്ബോൾ ചിഹ്നത്തിൽ മൽസരിക്കാൻ കൂടി കഴിഞ്ഞാൽ , ലീഗിൻ്റെ ഗോൾ പോസ്റ്റ് കുലുക്കാനാകുമെന്ന പ്രതീക്ഷയിലും ആത്മ വിശ്വാസത്തിലുമാണ്  യു ഷറഫലി  

News18 Malayalam | news18-malayalam
Updated: February 28, 2021, 12:16 PM IST
ലീഗിന്റെ വല കുലുക്കാൻ ഏറനാട്ടിൽ യു.ഷറഫലി ഇടതു സ്വതന്ത്രനാകുമോ ? സിപിഐ സീറ്റ് വിട്ടുകൊടുത്തേക്കുമെന്ന് സൂചന
U Sharafali -Malappuram
  • Share this:
മലപ്പുറം ഏറനാട് മണ്ഡലത്തിൽ ഫുട്ബോൾ താരവും എം എസ് പി  മുൻ കമാൻഡഡും ആയ യു. ഷറഫലിയെ മത്സരിപ്പിക്കാൻ ഒരുങ്ങി സിപിഎം. പാർട്ടി നേതൃത്വം മൽസരിക്കാൻ നിർദ്ദേശിച്ചാൽ തയ്യാറാണെന്ന് ഷറഫലി പറഞ്ഞു. ഷറഫലിയെ  മത്സരിപ്പിക്കാൻ സീറ്റ് വിട്ടു നൽകാൻ സി പി ഐയും വിട്ടു വീഴ്ച ചെയ്യും എന്നാണ് സൂചന.

മലപ്പുറത്തെ ഫുട്ബാളിൻ്റെ ഈറ്റില്ലം ആണ് ഏറനാട് മണ്ഡലം. ഫുട്ബോളിലൂടെ തെരഞ്ഞെടുപ്പിൽ ഗോൾ വല കുലുക്കി ലീഗിനെ വീഴ്ത്താൻ ഉള്ള നീക്കത്തിലാണ് സിപിഎം. യു ഷറഫലിയുടെ വ്യക്തി പ്രഭാവം തന്നെ ആണ് സിപിഎം അദ്ദേഹത്തെ പരിഗണിക്കാൻ ഉള്ള കാരണം. സിപിഎം  നിർദേശത്തോട് ഷറഫലിയുടെ പ്രതികരണം ഇങ്ങനെ- "ഔദ്യോഗികമായി അല്ലെങ്കിലും പാർട്ടിയുമായി ബന്ധപ്പെട്ട ചില സുഹൃത്തുക്കൾ ചിലർ ആണ് സമീപിച്ചത്. ഞാൻ അതിന് സമ്മതം നൽകി. ഇനി മുന്നണി ഔദ്യോഗികമായി വരികയാണെങ്കിൽ തയ്യാർ ആണെന്ന് അറിയിച്ചിട്ടുണ്ട്. ഞാൻ ഒരു കായിക താരത്തിന് ഉള്ള അംഗീകാരം ആയിട്ടാണ് ഇതിനെ കാണുന്നത്. അറിയുന്ന നാട് ആണ്. പൊതുരംഗത്ത് എന്തെങ്കിലും ചെയ്യണം എങ്കിൽ ഏതെങ്കിലും പാർട്ടിയുടെ ഭാഗം ആകണം.  ഈ നാട്ടുകാരൻ എന്നതും ഫുട്ബാൾ താരം എന്നതും മുൻതൂക്കം നൽകുന്ന കാര്യം ആണ്. ഒന്നും എളുപ്പം ആകില്ല , കടുപ്പം ആകും എന്ന് തന്നെയാണ് കരുതുന്നത്. രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് ഉള്ള ഒരു പൊതുസമ്മതി, കായിക താരം എന്ന പരിഗണന ഇതെല്ലാം നാട്ടുകാർ നൽകുമെന്ന് കരുതുന്നു "- അദ്ദേഹം പറഞ്ഞു.

Also Read- Gold Price Today| സ്വർണവില ഏറ്റവും കുറ‍‌ഞ്ഞ നിരക്കിൽ; ഇന്നത്തെ വില അറിയാം

നിലവിൽ സിപിഐയുടെ സീറ്റ് ആണ് ഏറനാട്. അത് കൊണ്ട് തന്നെ അവരുടെ കൂടി താത്പര്യം പരിഗണിച്ച് വേണം ഇവിടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ. മുന്നണിക്ക് വേണ്ടി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകും എന്ന സൂചന നൽകുന്നുണ്ട് സിപിഐ ജില്ലാ നേതൃത്വം.



" പൊതു സ്വീകാര്യത ഉള്ള സ്വതന്ത്ര സ്ഥാനാർത്ഥിയെ സിപിഐ എതിർക്കുന്നില്ല. നിലവിൽ ഏറനാട് മണ്ഡലം സിപിഐയുടെ ആണ്. സീറ്റ് വച്ച് മാറ്റവും മറ്റും സംസ്ഥാന നേതൃത്വം തീരുമാനിക്കും.  ഇടത് പക്ഷ ജനാധിപത്യ മുന്നണിക്ക് ജയിച്ചു കേറാൻ പറ്റുന്ന ഏത് സാഹചര്യവും ഉപയോഗിക്കും. ഒരു വൈകാരിക സമീപനവും മലപ്പുറം ജില്ലയിലെ ഒരു സീറ്റിനോടും സിപിഐക്ക് ഇല്ല. അത് കിട്ടിയേ തീരൂ എന്ന സമീപനം ഇല്ല. യുഡിഎഫിൻ്റെ കുത്തക തകർക്കുക എന്നത് മാത്രം ആണ് പ്രധാനം."- സി പി ഐ  ജില്ലാ  സെക്രട്ടറി പി കെ കൃഷ്ണദാസ് വ്യക്തമാക്കി.

Also Read- Petrol Diesel Price| മാറ്റമില്ലാതെ ഇന്ധന വില; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ അറിയാം

സിപിഐ സീറ്റ് വിട്ട് നൽകിയാൽ യു ഷറഫലിയെ തന്നെ ഏറനാട്ടിൽ ഇടത് സ്ഥാനാർഥി ആയേക്കും. മറു വശത്ത് നിലവിലെ എംഎൽഎ പി കെ ബഷീർ തന്നെ ഒരു വട്ടം കൂടി മൽസരിക്കാൻ ആണ് സാധ്യത. ഇടത് പക്ഷം സ്ഥാനാർഥി ആക്കിയാൽ, ഫുട്ബോൾ ചിഹ്നത്തിൽ മൽസരിക്കാൻ കൂടി കഴിഞ്ഞാൽ , ലീഗിൻ്റെ ഗോൾ പോസ്റ്റ് കുലുക്കാനാകുമെന്ന പ്രതീക്ഷയിലും ആത്മ വിശ്വാസത്തിലുമാണ്  യു ഷറഫലി  " എല്ലാവരെയും ഫുട്ബോളിലൂടെ ഓർമിപ്പിക്കാൻ കഴിയും എന്ന് തന്നെ ആണ് പ്രതീക്ഷ. സ്ഥാനാർഥി ആയാൽ ഫുട്ബോൾ ചിഹ്നം തന്നെ ലഭിക്കാൻ ശ്രമിക്കും. എന്തായാലും സ്ഥാനാർഥി ആകട്ടെ"  -അദ്ദേഹം പറഞ്ഞു നിർത്തുന്നു.

രൂപം കൊണ്ട കാലം മുതൽ മുസ്ലിം ലീഗിന്റെ ഉറച്ച സീറ്റാണ് ഏറനാട് . 2011 മുതൽ പി കെ ബഷീർ ആണ് മണ്ഡലത്തിലെ ജനപ്രതിനിധി . മണ്ഡലത്തിൽ മൂന്നാമങ്കത്തിന്   ഒരുങ്ങുന്ന പി കെ ബഷീറിനെ തോൽപ്പിക്കുക എളുപ്പമാകില്ല എങ്കിലും ആവനാഴിയിലെ സർവ്വ ആയുധങ്ങളും പ്രയോഗിക്കാൻ ഒരുങ്ങുകയാണ് ഇടതുപക്ഷം.
Published by: Rajesh V
First published: February 28, 2021, 11:23 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories