കൊച്ചി: സക്കീര്‍ ഹുസൈനെ സിപിഎം കളമശേരി ഏരിയാ സെക്രട്ടറി സ്ഥാനത്ത് നീക്കാന്‍ എറണാകുളം ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനം. അനധികൃത സ്വത്ത് സമ്പാദന കേസില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷന് റിപ്പോര്ട്ടിന്മേലാണ് തീരുമാനം. ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ അനുമതിക്ക് വിട്ടു.
ഏരിയാ സെക്രട്ടറി എന്ന നിലയില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് കാണിച്ച് ലോക്കല്‍ കമ്മറ്റിയംഗം ശിവന് പാര്‍ട്ടിക്ക് നല്കിയ പരാതിയിന്മേലാണ് നടപടി. സംസ്ഥാന സമിതിയംഗം സിഎം ദിനേശ് മണി, ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പിആര്‍ മുരളീധരന് എന്നിവരടങ്ങിയ കമ്മീഷനാണ് പരാതി അന്വേഷിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരനില്‍ നിന്നും സക്കീര്ഹുസൈനില് നിന്നും കമ്മീഷന് മൊഴി എടുത്തിരുന്നു. ഭാര്യയുടെ ശബളവും മറ്റ് കെട്ടിട വാടകയുമാണ് തനിക്കുള്ള സാമ്പത്തിക ഉറവിടം എന്നാണ് സക്കീര്‍ ഹുസൈന്
കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയത്. എന്നാല്‍ പരാതിയില്‍ പറയുന്ന കാര്യങ്ങളില്‍ അടിസ്ഥാനമുണ്ടെന്ന് കണ്ടെത്തിയാണ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയത്. സക്കീര്‍ ഹുസൈന് ഒന്നില്‍ കൂടുതല്‍ വീടുകളുണ്ടെന്നും കമ്മീഷന്
റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. കമ്മീഷന് റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്ത ശേഷമാണ് സക്കീറിനെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്നും ജില്ലാ കമ്മിറ്റിയില്‍ നിന്നും മാറ്റാന്‍ ജീല്ലാ സെക്രട്ടറിയേറ്റ് തീരുമാനമെടുത്തത്.
പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് അനുമതിക്ക് ശേഷമെ നടപടി അംഗീകരിക്കപ്പെടുകയുള്ളു എന്നതിനാല്‍ ജില്ലാ നേതൃത്വം ഇക്കാര്യം അന്തിമമായി സ്ഥിരികരിച്ചിട്ടില്ല. വ്യവസായിയെ തട്ടികൊണ്ടുപോയി ഭീക്ഷണിപ്പെടുത്തിയ കേസില്‍ നേരത്തെയും സക്കീര്‍ ഹുസൈന് പാര്‍ട്ടി അച്ചടക്കനടപടി നേരിട്ടിട്ടുണ്ട്. അന്ന് ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ സക്കീര്‍ പിന്നീട് ആ പദവിയില്‍ തിരിച്ചെത്തുകയായിരുന്നു. ഈയിടെ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയംഗത്തിന്റെ ആത്മഹത്യക്കുറുപ്പില്‍ സക്കീര്‍ ഹുസൈന്റെ പേര് പരാമര്‍ശിക്കപ്പെട്ടതും ഏറെ ചര്‍ച്ചയായിരുന്നു.
TRENDING:Pinarayi | Veena: വീണയ്ക്കും മുഹമ്മദ് റിയാസിനും ആശംസകൾ അറിയിച്ച് രാഷ്ട്രീയ-സാമൂഹികരംഗത്തെ പ്രമുഖർ [NEWS]WhatsApp | ഒരേ സമയം നാല് ഫോണിൽ വരെ കാണാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് [NEWS]KSEB Bill | അധിക വൈദ്യുതി ബില്‍; കെഎസ്ഇബിയോട് ഹൈക്കോടതി റിപ്പോർട്ട് തേടി [NEWS]പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെട്ടതും ഇവരെ സംരക്ഷിക്കുന്നത് ജില്ലാ നേതൃത്വമാണെന്ന ആരോപണവും യുഡിഎഫ് ഉയര്‍ത്തിയിരുന്നു.
ലോക്ഡൗണ്‍കാലത്ത് പൊലീസ് ഉദ്യോഗസ്ഥനോട് തട്ടികയറിയതും. കളമശേരി എസ് ഐയെ ഫോണില്‍ ഭീക്ഷണിപ്പെടുത്തി എന്ന ആരോപണവും സക്കീറിനെതിരെ നേരത്തെ ഉയര്‍ന്നിരുന്നു. നേരത്തെ ഒരു തവണ ഏരിയാസെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ സക്കീര്‍ വീണ്ടും തിരിച്ചെത്തിയതിനാല്‍ ജില്ലാ സെക്രട്ടറിയേറ്റ് ശുപാര്‍ശയില്‍ ഗൗരവമില്ലെന്ന് വിലയിരുത്തുന്നവരുമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.