തിരുവനന്തപുരം: ആറു സിറ്റിംഗ് എം.പിമാരെ വീണ്ടും മത്സരിപ്പിക്കാൻ സിപിഎം തീരുമാനിച്ചു. കൊല്ലത്ത് കെ.എന്‍ ബാലഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കാനും ഇന്നു ചേർന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ തീരുമാനമായി.
പി.കെ. ശ്രീമതി, എ. സമ്പത്ത്, എം.ബി. രാജേഷ്, പി.കെ. ബിജു, ജോയ്സ് ജോര്‍ജ്, ഇന്നസെന്റ് എന്നിവരാണ് വീണ്ടും മത്സരിക്കുക. ചാലക്കുടി എം.പി ഇന്നസെന്റ് വീണ്ടും മത്സരിച്ചേക്കുമെങ്കിലും ഏതു സീറ്റെന്ന കാര്യത്തില്‍ തീരുമാനം പിന്നീടാണ് ഉണ്ടാവുക. അതേസമയം പി.കരുണാകരന് മത്സരിക്കില്ല.
കോട്ടയം സീറ്റ് ഏറ്റെടുക്കണമെന്നും സെക്രട്ടേറിയേറ്റില്‍ അഭിപ്രായമുണ്ടായി. കോട്ടയത്തെ സ്ഥാനാർത്ഥിയെ സംബന്ധിച്ച തീരുമാനം പിന്നീട് ഉണ്ടാകും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.