നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ CPM നടപടിക്ക്; അനുപമയുടെ അച്ഛൻ ജയചന്ദ്രനെ പാര്‍ട്ടി സസ്പെൻഡ് ചെയ്യും

    കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ CPM നടപടിക്ക്; അനുപമയുടെ അച്ഛൻ ജയചന്ദ്രനെ പാര്‍ട്ടി സസ്പെൻഡ് ചെയ്യും

    വിവാദം ചർച്ച ചെയ്യാൻ സിപിഎം പേരൂർക്കട ലോക്കൽ കമ്മിറ്റി യോഗം ഉടൻ ചേരും

    • Share this:
    തിരുവനന്തപുരം: ദത്ത് വിവാദത്തിൽ അനുപമയുടെ അച്ഛൻ ജയചന്ദ്രനെതിരേ സിപിഎം നടപടി എടുക്കും. വിവാദം ചർച്ച ചെയ്യാൻ സിപിഎം പേരൂർക്കട ലോക്കൽ കമ്മിറ്റി യോഗം ഉടൻ ചേരും. ജയചന്ദ്രനെ സഹായിച്ച പാർട്ടി അംഗങ്ങൾക്കെതിരേയും നടപടിയുണ്ടായേക്കും. സംസ്ഥാന ശിശുക്ഷേ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെതിരേയും നടപടി ആവശ്യം ഉയരുന്നുണ്ടെങ്കിലും ഷിജുഖാനും ശിശുക്ഷേമ സമിതിക്കും വീഴ്ചയുണ്ടായിട്ടില്ലെന്നാണ് പാർട്ടി വിലയിരുത്തൽ.

    സിപിഎം സംസ്ഥാന സമിതി മുൻ അംഗം പേരൂർക്കട സദാശിവന്റെ മകനായ ജയചന്ദ്രൻ പാർട്ടി ലോക്കൽ കമ്മിറ്റി അംഗമാണ്. പാർട്ടി നേതാവെന്ന സ്വാധീനം ഉപയോഗിച്ചാണ് കുട്ടിയെ അമ്മയിൽ നിന്നകറ്റിയതും ശിശുക്ഷേമ സമതിയിൽ ഏൽപ്പിച്ചതും. കുടുംബ പ്രശ്നമെന്ന നിലയിൽ തുടങ്ങിയ പരാതി സിപിഎമ്മിനെ ദേശീയതലത്തിൽ തന്നെ വലിയ പ്രതിരോധത്തിലാക്കിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ജയചന്ദ്രനെതിരേ പാർട്ടി നടപടിക്കൊരുങ്ങുന്നത്.

    അടിയന്തിരമായി നടപടി സ്വീകരിക്കാൻ ജില്ലാ നേതൃത്വത്തിന് സംസ്ഥാന നേതൃത്വം നിർദേശം നൽകി. അനുപമ പരാതിയിൽ പോലീസെടുത്ത കേസിലെ ആറു പ്രതികളിൽ അഞ്ചു പേരും സിപിഎം അംഗങ്ങളാണ്. അനുപമയുട അമ്മ സ്മിത ജെയിംസും പാർട്ടി അംഗമാണ്.  സ്മിത ജെയിംസ് സിപിഎം പേരൂർക്കട എ ബ്രാഞ്ച് അംഗമാണ്. കേസിലെ മറ്റൊരു പ്രതിയായ അനിൽകുമാർ പേരൂർക്കട വാർഡ് മുൻ കൗൺസിലറും ജയചന്ദ്രന്റെ അടുത്ത ബന്ധുവുമാണ്.

    ജയചന്ദ്രനെ സഹായിച്ച രമേശൻ അമ്പലമുക്ക് ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. വിവാദങ്ങൾക്കിടയിലും കഴിഞ്ഞ ദിവസം ചേർന്ന പേരൂർക്കട ലോക്കൽ കമ്മിറ്റി സമ്മേളനം ജയചന്ദ്രനേയും അനിൽകുമാറിനെയും വീണ്ടും ലോക്കൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. ഇതിലും പാർട്ടി അംഗങ്ങൾക്കിടയിൽ ശക്തമായ പ്രതിഷേധം ഉണ്ട്. തിരുവനന്തപുരം ജില്ലയിലെ പാർട്ടി സമ്മേളനങ്ങളിൽ വിഷയം വലിയ ചർച്ചയായിക്കഴി‌ഞ്ഞു. ഇതും പാർട്ടി നേതതൃത്വത്തിനെ സമ്മർദ്ദത്തിലാക്കുന്നു.

    പൊലീസ് കേസെടുത്ത സാഹചര്യത്തിൽ ഇവർക്കെതിരേ നടപടിയെടുക്കാൻ പാർട്ടി നിർബന്ധിതമായി തീരുകയും ചെയ്യും. സംസ്ഥാന നേതൃത്വം തള്ളിപ്പറഞ്ഞിട്ടും നടപടി വൈകുന്നതിലും സിപിഎമ്മിൽ കടുത്ത അതൃപ്തിയുണ്ട്. ദത്ത് നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയ സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാനെതിരേ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്. എന്നാൽ ശിശുക്ഷേമ സമിതിയുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന വിലയിരുത്തലിലാണ് പാർട്ടി ജില്ലാ നേതൃത്വം. സമ്മർദ്ദം ശക്തമായാൽ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് നിർണായകമാകും.

    Also Read- കുഞ്ഞിനെ തിരികെ കിട്ടാൻ അനുപമ ഹൈക്കോടതിയിലേക്ക്; ഹേബിയസ് കോർപസ് ഹർജി നൽകും

     'അനുപമ സഹോദരിയെ പോലെയെന്ന് അജിത് പറഞ്ഞു; വിവാഹമോചനം ഭീഷണിപ്പെടുത്തി': ഇപ്പോൾ സഹായിക്കാൻ ആരുമില്ലെന്ന് നാസിയ

    'കുഞ്ഞിനെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷ'; സര്‍ക്കാര്‍ നടപടിയില്‍ സന്തോഷം: അനുപമ

    'പാർട്ടിയിലല്ല, കോടതിയിലാണ് വിശ്വാസം'; കുഞ്ഞിനെ തിരിച്ചുകിട്ടാൻ ഒപ്പം നില്‍ക്കുമെന്ന CPM വാഗ്ദാനത്തില്‍ വിശ്വാസമില്ലെന്ന് അനുപമ
    Published by:Karthika M
    First published:
    )}