• HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM | സിപിഎം നേതാവ് ജി സുധാകരനെതിരെ അച്ചടക്ക നടപടി; തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയതിന് പരസ്യശാസന

CPM | സിപിഎം നേതാവ് ജി സുധാകരനെതിരെ അച്ചടക്ക നടപടി; തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയതിന് പരസ്യശാസന

തെര‌ഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർത്ഥി എച്ച് സലാമിന് പിന്തുണ നൽകിയില്ലെന്നാണ് ജി സുധാകരനെതിരായ പ്രധാന കണ്ടെത്തൽ.

ജി. സുധാകരൻ

ജി. സുധാകരൻ

  • Share this:
    തിരുവനന്തപുരം: അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലുണ്ടായ വിഴ്ചയില്‍ മുന്‍ മന്ത്രിയും സിപിഎം(CPM) സംസ്ഥാന കമ്മിറ്റി അംഗവുമായ ജി സുധാകരനെതിരെ(G Sudhakaran) അച്ചടക്ക നടപടി(Disciplinary action). പരസ്യമായ ശാസനയാണ് സിപിഎം സംസ്ഥാന കമ്മിറ്റി ജി സുധാകരന് എതിരെ എടുത്തിരിക്കുന്ന നടപടി. സിപിഎം പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എകെജി സെന്ററില്‍(AKG Center) നടന്ന യോഗത്തിലാണ് തീരുമാനം. സിപിഎം പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

    നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയ സന്ദര്‍ഭത്തിലും തെരഞ്ഞെടുപ്പ് പ്രചരണ സമയത്തും പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗത്തിന് യോജിച്ചവിധമല്ല ജി സുധാകരന്‍ പെരുമാറിയതെന്ന് സംസ്ഥാന കമ്മിറ്റ കണ്ടെത്തി. ഇതിന്റെ പേരില്‍ തെറ്റുതിരുത്തുന്നതിന്റെ ഭാഗമായി ജി സുധാകരനെ പരസ്യമായി ശാസിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്.

    അമ്പലപ്പുഴയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന എച്ച്. സലാമിന്റെ വിജയം ഉറപ്പിക്കുന്നതിനാവശ്യമായ പ്രചാരണം നടത്തുന്നതില്‍ സുധാകരന് വീഴ്ച വന്നുവെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. കഴിഞ്ഞ സംസ്ഥാന സമിതി യോഗങ്ങളില്‍ സുധാകരന്‍ പങ്കെടുത്തിരുന്നില്ല. സുധാകരനെതിരെ പരാതി ഉന്നയിച്ച എച്ച് സലാമിനെതിരെയും റിപ്പോര്‍ട്ടില്‍ കണ്ടെത്തലുകളുണ്ട്.

    മൂന്നാമത്തെ വലിയ അച്ചടക്ക നടപടിയാണ് സുധാകരനെതിരെ ഉണ്ടായത്. താക്കീത്, ശാസന (സെന്‍ഷര്‍), പരസ്യശാസന, സ്ഥാനത്തുനിന്ന് നീക്കം ചെയ്യല്‍, ഒരു കൊല്ലത്തില്‍ കവിയാത്ത കാലയളവിലേക്ക് പൂര്‍ണ അംഗത്വം സസ്‌പെന്‍ഡ് ചെയ്യുക, പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുക എന്നിങ്ങനെയാണ് സിപിഎമ്മിലെ അച്ചടക്ക നടപടികള്‍.

    Also Read-'ഖുര്‍ആനെ തെറ്റായി വ്യാഖ്യാനിച്ചവരാണ് തീവ്രവാദികള്‍, നിര്‍ബന്ധിത മതപരിവര്‍ത്തനം അനിസ്ലാമികം': ജിഫ്രി മുത്തുക്കോയ തങ്ങള്‍

    എളമരം കരീം, കെ.ജെ. തോമസ് എന്നിവരാണ് സുധാകരനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിച്ച പാര്‍ട്ടി കമ്മീഷന്‍ അംഗങ്ങള്‍. ഇടത് സ്ഥാനാര്‍ഥിയുടെ വിജയത്തിനാവശ്യമായ നടപടികളല്ല അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും സിപിഎം സംസ്ഥാന സമിതി അംഗീകരിച്ച അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.

    Also Read-Khader committee report | ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള നടപടി ഊര്‍ജിതമാക്കും: മന്ത്രി വി ശിവന്‍കുട്ടി

    തെര‌ഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർത്ഥി എച്ച് സലാമിന് പിന്തുണ നൽകിയില്ലെന്നാണ് ജി സുധാകരനെതിരായ പ്രധാന കണ്ടെത്തൽ.  വിജയിച്ചെങ്കിലും സുധാകരന്റെ നിഷേധ സ്വഭാവം പ്രചാരണത്തിൽ പ്രതിഫലിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

    ഇത് രണ്ടാം തവണയാണ് ജി.സുധാകരനെതിരേ സിപിഎമ്മിന്റെ അച്ചടക്ക നടപടി. 2002 ലായിരുന്നു ഇതിനു മുമ്പ് നടപടി സ്വീകരിച്ചിരുന്നത്. ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ വിഭാഗീയ പ്രവർത്തനങ്ങൾ നടന്നെന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലായിരുന്നു ജി.സുധാകരനെതിരേ 2002 ൽ നടപടി എടുത്തത്. ആലപ്പുഴയിൽ നിന്നുള്ള നേതാക്കൾക്കെതിരേ കൂട്ട നടപടിയുണ്ടായി. ജി.സുധാകരനെ സംസ്ഥാന സമിതിയിൽ നിന്നു തരം താഴ്ത്തി. എം.എ.ബേബിക്ക് ജില്ലാ സെക്രട്ടറിയുടെ ചുമതല നൽകി.
    Published by:Jayesh Krishnan
    First published: