• HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM ഈരാറ്റുപേട്ടയിൽ 'പ്രത്യേക' താൽപര്യത്തോടെ ഒരു വിഭാഗം മത്സരത്തിനു ശ്രമിച്ചു, SDPI ബന്ധം; സിപിഎമ്മിൽ അച്ചടക്കനടപടി

CPM ഈരാറ്റുപേട്ടയിൽ 'പ്രത്യേക' താൽപര്യത്തോടെ ഒരു വിഭാഗം മത്സരത്തിനു ശ്രമിച്ചു, SDPI ബന്ധം; സിപിഎമ്മിൽ അച്ചടക്കനടപടി

ലോക്കൽ സമ്മേളനത്തിൽ ചില പ്രത്യേക താൽപര്യത്തോടെ ഒരു പ്രത്യേക വിഭാഗം മത്സരിക്കാൻ ശ്രമിച്ചിരുന്നതായി സി.പി.എം. വിലയിരുത്തുന്നു

CPM

CPM

  • Share this:
    ഈരാറ്റുപേട്ട ലോക്കൽ സമ്മേളനം സിപിഎമ്മിന് (CPM) തലവേദനയാവുന്നു. ഒരു വിഭാഗം മത്സരത്തിന് ശ്രമിച്ചതോടെ സമ്മേളനം നിർത്തിവെച്ചു എന്നാണ് അന്ന് സി.പി.എം. നൽകിയ വിശദീകരണം. പാർട്ടി ജില്ലാ സമ്മേളനത്തിന് ശേഷം മാത്രമേ ലോക്കൽ സമ്മേളനം നടത്തുവെന്ന് അന്ന് സി.പി.എം. ജില്ലാ നേതൃത്വം വിശദീകരിച്ചിരുന്നു. പ്രാദേശിക വിഭാഗീയതയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സി.പി.എം. വിശദീകരിച്ചത്. ഈ സംഭവത്തിലാണ് സി.പി.എം. അച്ചടക്ക നടപടിയുമായി രംഗത്ത് വന്നത്.

    ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചില പ്രവണതകളാണ് സിപിഎമ്മിനെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കാൻ പ്രേരിപ്പിച്ചതെന്നാണ് പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തിയത്. ലോക്കൽ സമ്മേളനത്തിൽ ചില പ്രത്യേക താൽപര്യത്തോടെ ഒരു പ്രത്യേക വിഭാഗം മത്സരിക്കാൻ ശ്രമിച്ചിരുന്നതായി സി.പി.എം. വിലയിരുത്തുന്നു.

    ഈരാറ്റുപേട്ട ലോക്കൽ കമ്മറ്റി പൂർണമായും തങ്ങൾക്ക് കീഴിൽ എത്തിക്കാനുള്ള ശ്രമമാണ് നടന്നത്. ലോക്കൽ സമ്മേളന സമയത്ത്   സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.എം. രാധാകൃഷ്ണനെ പ്രാദേശിക നേതാക്കൾ തടഞ്ഞുവെച്ചത് ജില്ലാ സെക്രട്ടറിയേറ്റ് ഗൗരവത്തോടെയാണ് കാണുന്നത്. മത്സരം നടത്തിയില്ലെങ്കിൽ പുറത്തുവിടില്ല എന്ന് ഒരു ഭാഗം പറഞ്ഞതായി അന്ന് തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത അച്ചടക്ക നടപടി ഉണ്ടായത്.

    പാർട്ടി പൂഞ്ഞാർ ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.എം. ബഷീർ, എം.എച്ച്. ഷമീർ എന്നിവരെയാണ് സി.പി.എം. താഴ്ത്തിയത്. ഇതുകൂടാതെ അഞ്ച്  പ്രാദേശിക നേതാക്കളെയും സി.പി.എം. സസ്പെൻഡ് ചെയ്തു. നിലവിൽ താൽക്കാലിക കമ്മിറ്റിയാണ് ഈരാറ്റുപേട്ടയിൽ പ്രവർത്തിക്കുന്നത്. സമ്മേളനം റദ്ദ് ചെയ്തതോടെയാണ് താൽക്കാലിക സമിതിയെ ജില്ലാ കമ്മിറ്റി നിയോഗിച്ചത്. ഈ മാസം നടക്കുന്ന ജില്ലാ സമ്മേളനത്തിന് ശേഷം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി സമ്മേളനം വീണ്ടും നടത്താനാണ് സി.പി.എം. തീരുമാനം.



    പ്രാദേശികമായ ചില നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് ഈരാറ്റുപേട്ടയിൽ ഉണ്ടായതെന്നാണ് സി.പി.എം. വിലയിരുത്തൽ. നഗരസഭയിൽ എസ്ഡിപിഐയുമായുള്ള ബന്ധവും കടുത്ത നടപടി എടുക്കാൻ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നു. അപകടകരമായ ചില പ്രവണതകളാണ് ഈരാറ്റുപേട്ടയിൽ പ്രാദേശികമായി നിലനിൽക്കുന്നത് എന്നാണ് സി.പി.എം. വിലയിരുത്തൽ. അത് തുടച്ചു നീക്കിയില്ലെങ്കിൽ ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകും എന്നും സി.പി.എം. കരുതുന്നു.

    ഈരാറ്റുപേട്ട നഗരസഭയിൽ എസ്ഡിപിഐ ബന്ധത്തിൽ യുഡിഎഫിനെ അവിശ്വാസ പ്രമേയത്തിൽ പരാജയപ്പെടുത്താൻ സിപിഎമ്മിന് കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ സി.പി.എം. വിട്ടു നിൽക്കുകയായിരുന്നു. എസ്ഡിപിഐ ബന്ധം വീണ്ടും ഉണ്ടായാൽ അത് സംസ്ഥാനത്തൊട്ടാകെ വലിയ തലവേദനക്ക് കാരണമാകും എന്ന് സി.പി.എം. വിലയിരുത്തുന്നു. ഇതുകൂടി പരിഗണിച്ചാണ് ശക്തമായ നടപടി വേണം എന്ന നിലപാടിലേക്ക് സി.പി.എം. എത്തിയത്.

    നേരത്തെയും എസ്ഡിപിഐ ബന്ധത്തിന്റെ പേരിൽ ഈരാറ്റുപേട്ടയിൽ സി.പി.എം. ഏറെ പഴി കേൾക്കേണ്ടി വന്നിരുന്നു. നഗരസഭാ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ എസ്ഡിപിഐ പിന്തുണച്ചത് സിപിഎമ്മിനെ ആയിരുന്നു. അന്ന് പിന്നീട് നഗരസഭ അധ്യക്ഷസ്ഥാനം സി.പി.എം. രാജിവെക്കുകയായിരുന്നു.അ ന്ന് രാജിവെക്കാതെയിരുന്ന സി.പി.എം. നേതാവിനെ പാർട്ടി പുറത്താക്കിയിരുന്നു. ഏതായാലും ഈരാറ്റുപേട്ടയിൽ സിപിഎമ്മിനുള്ള തലവേദന തുടരുമെന്ന സൂചന തന്നെയാണ് ഇതോടെ പുറത്തുവരുന്നത്.
    Published by:user_57
    First published: