വയനാട്ടിൽ വീട്ടമ്മയുടെ ആത്മഹത്യ: ജില്ലാ സെക്രട്ടറിക്കെതിരായ പരാതി പാർട്ടിയെ തകർക്കാനെന്ന് CPM

സി.കെ ശശീന്ദ്രൻ എം.എൽ.എയാണ് ജില്ലാ സെക്രട്ടറിയെ ന്യായീകരിച്ച് രംഗത്തെത്തിയത്.

News18 Malayalam | news18-malayalam
Updated: December 2, 2019, 8:35 PM IST
വയനാട്ടിൽ വീട്ടമ്മയുടെ ആത്മഹത്യ: ജില്ലാ സെക്രട്ടറിക്കെതിരായ പരാതി  പാർട്ടിയെ തകർക്കാനെന്ന് CPM
CPM വയനാട് ജില്ലാ സെക്രട്ടറി
  • Share this:
കൽപ്പറ്റ: യുവതിയുടെ ദുരൂഹമരണത്തിൽ   സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിനെതിരായ പരാതി  പാർട്ടിയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള  ആസൂത്രിത ഗൂഡാലോചനയെന്ന്  ജില്ലാ കമ്മറ്റി.  ജില്ലാ സെക്രട്ടറിക്കെതിരായ  പരാതി കെട്ടിച്ചമച്ചതാണെന്ന്  കൽപ്പറ്റ എം.എൽ എ യും സി.പി.എം സംസ്ഥാന കമ്മറ്റിയംഗവുമായ സി.കെ ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.  ഇത്യാദ്യമായാണ് ഈ വിഷയത്തിൽ പരസ്യ വിശദീകരണവുമായി സി.പി.എം രംഗത്ത് വന്നത്. ജില്ലാ സെക്രട്ടറി പി ഗഗാറിനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു .

ജില്ലാ സെക്രട്ടറിക്കെതിരെ വൈത്തിരി സ്വദേശിയായ യുവാവ് നൽകിയ പരാതിയെ തുടർന്ന് പാർട്ടിയിൽ തന്നെ ആക്ഷേപങ്ങൾ ഉരുന്നതിനിടയിലാണ് ജില്ലാ നേതൃത്വം  വിശദീകരണവുമായി രംഗത്തെത്തിയത്.സി പി.എം നെ രാഷ്ട്രീയമായി കരിവാരി തേക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായാണ് ഇത്തരം ആരോപണമെന്ന് കൽപ്പറ്റ എം.എൽ എ യും സി.പി.എം സംസ്ഥാന കമ്മറ്റി അംഗവുമായ സി.കെ.ശശീന്ദ്രൻ പറഞ്ഞു.

തന്നെ അന്യായമായി വിചാരണ ചെയ്യുകയാണ് ഒരു സംഘം മാധ്യമങ്ങൾ. ഏത് അന്യേഷണത്തെയും താൻ സ്വാഗതം ചെയ്യുന്നുവെന്നു പൊതുപ്രവർത്തകൻ എന്ന നിലയിൽ തന്റെ ജീവിതം സുതാര്യമാണ് എന്ന് ആരോപണ വിധേയനായ ജില്ലാ സെക്രട്ടറി പി ഗഗാറിനും വ്യക്തമാക്കി.

Also Read യുവതിയുടെ ആത്മഹത്യയില്‍ കുരുങ്ങി സിപിഎം വയനാട് ജില്ലാ സെക്രട്ടറി

പരാതി നൽകിയ യുവാവിന് മർദ്ദനമേറ്റതിനു പിന്നാലെ യുഡിഎഫ് ജില്ലാ കമ്മറ്റി ഈ വിഷയത്തിൽ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കി  സി.പി.എം ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം.
First published: December 2, 2019, 8:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading