• HOME
  • »
  • NEWS
  • »
  • kerala
  • »
  • Thrikkakkara | തൃക്കാക്കര പിടിക്കാൻ അരയും തലയും മുറുക്കി CPM; ലോക്കൽ കമ്മിറ്റികളിൽ നേരിട്ട് പങ്കെടുത്ത് മുഖ്യമന്ത്രി; 60 എംഎൽഎമാർക്ക് ചുമതല

Thrikkakkara | തൃക്കാക്കര പിടിക്കാൻ അരയും തലയും മുറുക്കി CPM; ലോക്കൽ കമ്മിറ്റികളിൽ നേരിട്ട് പങ്കെടുത്ത് മുഖ്യമന്ത്രി; 60 എംഎൽഎമാർക്ക് ചുമതല

കൂടുതൽ സമയവും തൃക്കാക്കരയിൽ ചെലവിടുന്ന മുഖ്യമന്ത്രി ഭരണപരായ അത്യാവശ്യങ്ങൾക്കുവേണ്ടി മാത്രമാണ് തിരുവനന്തപുരത്തേക്ക് പോകുന്നത്

  • Share this:
    കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ (Thrikkakkara By-Election) ജയം പിടിച്ചെടുക്കാൻ അരയും തലയും മുറുക്കി സിപിഎം (CPM). പാർട്ടിയുടെ സംഘടനാ സംവിധാനം മുഴുവനായി തൃക്കാക്കരയിൽ കേന്ദ്രീകരിച്ചാണ് പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. ലോക്കൽ കമ്മിറ്റികളുടെ ചുമതല മുതിർന്ന നേതാക്കൾക്ക് നൽകിയിട്ടുണ്ട്. തൃക്കാക്കരയിൽ ക്യാംപ് ചെയ്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. മൂന്ന് ലോക്കൽ കമ്മിറ്റി യോഗങ്ങളിലാണ് അദ്ദേഹം പങ്കെടുത്തത്.

    കൂടുതൽ സമയവും തൃക്കാക്കരയിൽ ചെലവിടുന്ന മുഖ്യമന്ത്രി ഭരണപരായ അത്യാവശ്യങ്ങൾക്കുവേണ്ടി മാത്രമാണ് തിരുവനന്തപുരത്തേക്ക് പോകുന്നത്. തൃക്കാക്കര ഈസ്റ്റ് ഉൾപ്പടെയുള്ള മൂന്ന് ലോക്കൽ കമ്മിറ്റികളിൽ മുഖ്യമന്ത്രി പങ്കെടുത്തു. പ്രവർത്തനത്തിൽ പിന്നാക്കമുള്ള പ്രദേശങ്ങൾ കണ്ടെത്തി, കൂടുതൽ പേരെ അവിടങ്ങളിൽ നിയോഗിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. സ്ക്വാഡ് പ്രവർത്തനം ഉൾപ്പടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിലയിരുത്തുന്നുണ്ട്.

    തൃക്കാക്കരയിലെ ഓരോ ലോക്കൽ കമ്മിറ്റികളിലും സിപിഎമ്മിന്‍റെ അഞ്ചും ആറും എംഎൽഎമാരാണ് പങ്കെടുക്കുന്നത്. ഓരോ എംഎൽഎമാർക്കും ഒന്നിലേറെ ബൂത്തുകളുടെ ചുമതല നൽകിയിട്ടുണ്ട്. കുടുംബ യോഗങ്ങളിൽ മന്ത്രിമാരും താര എംഎൽഎമാരുമൊക്കെയാണ് പങ്കെടുക്കുന്നത്. ഇത് സിപിഎമ്മിന്‍റെ സംഘടനാ സംവിധാനത്തിന്‍റെ കാര്യമാണ്. ഇതു കൂടാതെ ഇടതുമുന്നണിയിലെ മറ്റ് പാർട്ടികളിൽനിന്നുള്ള മന്ത്രിമാരും എംഎൽഎമാരും പ്രചാരണത്തിൽ സജീവമാണ്. ഓരോരുത്തർക്കും പങ്കെടുക്കേണ്ട ബൂത്ത്, മേഖലാ, കുടുംബയോഗങ്ങളുടെ ചുമതല നിശ്ചയിച്ചു നൽകിയിട്ടുണ്ട്. കേന്ദ്രകമ്മിറ്റിയിലെയും സംസ്ഥാന സമിതിയിലെയും നേതാക്കളും തൃക്കാക്കരയിൽ പ്രചരണത്തിന് സജീവമാണ്. ഇതുകൂടാതെ സമീപ ജില്ലകളിൽനിന്നുള്ള മികച്ച സംഘാടകരായിട്ടുള്ള നേതാക്കളെയും തൃക്കാക്കരയിൽ പ്രചരണരംഗത്ത് സിപിഎം ഇറക്കുന്നുണ്ട്.

    Also Read- Thrikkakkara By-Election | തൃക്കാക്കരയില്‍ ജയം അസാധ്യമല്ല; പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടണം; മുഖ്യമന്ത്രി

    നേരത്തെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിന്‍റെ മൊത്തത്തിലുള്ള ചുമതല സിപിഎം കേന്ദ്രകമ്മിറ്റി അംഗവും ഇടതുമുന്നണി കൺവീനറുമായ ഇ പി ജയരാജന് നൽകിയിരുന്നു. ഇതുകൂടാതെ മുഴുവൻ സമയവും മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ മന്ത്രി പി രാജീവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജും രംഗത്തുണ്ട്. എന്നാൽ ഓരോ ദിവസവും പോര് മുറുകുന്ന തൃക്കാക്കരയിൽ മുഖ്യമന്ത്രി തന്നെ രംഗത്തിറങ്ങിയതോടെ ഉപതെരഞ്ഞെടുപ്പിന് പാർട്ടിയും സർക്കാരും നൽകുന്ന പ്രാധാന്യം വ്യക്തമാകുകയാണ്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ തൃക്കാക്കര പിടിക്കണമെന്ന സന്ദേശം എറണാകുളത്തെ പാർട്ടി നേതൃത്വത്തിന് മുഖ്യമന്ത്രി നൽകിയിരുന്നു.

    Also read-KV Thomas | തോമസ് മാസ്റ്റർ എത്ര പെന്‍ഷന്‍ വാങ്ങുന്നുണ്ട്? അതെങ്കിലും ഓര്‍ക്കണ്ടേ? പദ്മജ വേണുഗോപാല്‍

    അപ്രതീക്ഷിതമായി ജോ ജോസഫിനെ സ്ഥാനാർഥിയാക്കിയാണ് അങ്കത്തട്ടിലേക്ക് സിപിഎം പ്രവേശിച്ചത്. സ്ഥാനാർഥി പ്രഖ്യാപനം വിവാദങ്ങൾ സൃഷ്ടിച്ചെങ്കിലും അമേരിക്കയിൽനിന്ന് മടങ്ങിയെത്തിയ മുഖ്യമന്ത്രി പങ്കെടുക്ക് എൽഡിഎഫ് കൺവെൻഷൻ ചേർന്നതോടെ പ്രചരണത്തിൽ സജീവമാകാൻ കഴിഞ്ഞതായാണ് നേതൃത്വത്തിന‍റെ വിലയിരുത്തൽ. യുഡിഎഫ് കുത്തക മണ്ഡലമായ തൃക്കാക്കരയിൽ സംഘടനാസംവിധാനങ്ങളുടെ കരുത്തിൽ അട്ടിമറി സൃഷ്ടിക്കാനാകുമോയെന്നാണ് സിപിഎം നേതൃത്വത്തിന്‍റെ ശ്രമം.
    Published by:Anuraj GR
    First published: