HOME » NEWS » Kerala » CPM WANTS TO CURB SOCIAL MEDIA POSTS BY PARTY MEMBERS AND SUPPORTERS AR TV

പാർട്ടി അംഗങ്ങൾക്കും അനുഭാവികൾക്കും സാമൂഹിക മാധ്യമ ഇടപെടലിന് കടിഞ്ഞാണിടാൻ സിപിഎം

ക്രിമിനലുകൾക്ക് വീരപരിവേഷം നൽകി ആരാധിക്കുന്നവർക്ക് സ്ഥാനം പ്രസ്ഥാനത്തിനു പുറത്തെന്ന് എം.എ.ബേബി

News18 Malayalam | news18-malayalam
Updated: July 5, 2021, 11:32 AM IST
പാർട്ടി അംഗങ്ങൾക്കും അനുഭാവികൾക്കും സാമൂഹിക മാധ്യമ ഇടപെടലിന് കടിഞ്ഞാണിടാൻ സിപിഎം
എം.എ ബേബി
  • Share this:
തിരുവനന്തപുരം:  പാർട്ടി അംഗങ്ങൾ, പോഷക സംഘടനാ ഭാരവാഹികൾ, അനുയായികൾ എന്നിവരുടെ സാമൂഹിക മാധ്യമ ഇടപെടലിന് കടിഞ്ഞാണിടാൻ സി പി എം തീരുമാനം. പാർട്ടി അഗങ്ങളുടെ സാമൂഹിക മാധ്യമ ഇടപ്പെടൽ എങ്ങനെ വേണമെന്ന് നിർദേശിക്കുന്ന കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ മാർഗരേഖ നിലവിലുണ്ട്. പുതിയ അനുഭവങ്ങളുടെ വെളിച്ചത്തിൽ മാർഗരേഖ കൂടുതൽ കർശനമാക്കുന്ന കാര്യം പാർട്ടി പരിശോധിക്കുമെന്ന് സി പി എം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ന്യൂസ് 18 നോടു പറഞ്ഞു. രാമനാട്ടുകര സ്വർണ കവർച്ചാ ശ്രമത്തിലും അതിനു ശേഷം കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളിലെ സ്വർണക്കടത്തു സംഘങ്ങളുമായി പാർട്ടി പ്രവർത്തകരുടെ പങ്ക് സംബന്ധിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് എം.എ.ബേബിയുടെ പ്രതികരണം.

Also Read- 'കഞ്ഞിക്കുഴി സതീശനിൽ നിന്ന് ഒരടിപോലും ഇവർ മുൻപോട്ട്‌ പോയിട്ടില്ല'; മുകേഷിന്‍റെ ഫോൺ വിളി വിവാദത്തി. പി. വി അൻവർ MLA

സമൂഹത്തിൽ പൊതുവിൽ കുറ്റകൃത്യങ്ങൾ പെരുകുന്നുണ്ട് എന്നത് വസ്തുതയാണ്. കേരളത്തിൻറെ പ്രത്യേക സാഹചര്യത്തിൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും കേസുകൾ ആയി മാറുകയും ചെയ്യുന്നുണ്ട്. രാഷ്ട്രീയ പാർട്ടികളിലും സംഘടനകളിലും ഉള്ളവരും  കുറ്റകൃത്യങ്ങളുടെ ഭാഗമാകുന്നുണ്ട്. അങ്ങനെ കുറ്റകൃത്യങ്ങളുടെ ഭാഗമാകുമ്പോൾ ആ രാഷ്ട്രീയ സംഘടന അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനമെന്ന് എം.എ.ബേബി അഭിപ്രായപ്പെട്ടു.

Also Read- തെരഞ്ഞെടുപ്പ് രംഗത്തെ വീഴ്ചകളിൽ തിരുത്തലിനും നടപടിക്കുമൊരുങ്ങി സി പി എം

സമൂഹത്തിൻ്റെ മൊത്തത്തിലുള്ള കൊള്ളരുതായ്മകൾ രാഷ്ട്രീയ പാർട്ടി പ്രവർത്തകരെയും ബാധിക്കും. അതിനെതിരെ വലിയ ജാഗ്രത ഉണ്ടാകണം സിപിഎമ്മും ഇടതുപക്ഷവും ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കില്ലെന്നു മാത്രമല്ല ഇത്തരം പ്രവണതകളിൽ ഉൾപ്പെട്ടവരെ പ്രസ്ഥാനത്തിൽനിന്ന് ഉടൻ പുറത്താകുകയും ചെയ്യും. കുറ്റവാളികൾക്ക് എന്തു ബന്ധമുണ്ടെങ്കിലും അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Also Read- ക്വട്ടേഷൻ മാഫിയാ സംഘങ്ങൾക്കെതിരെ സിപിഎം; കണ്ണൂർ ജില്ലയിൽ 3801 കേന്ദ്രങ്ങളിൽ കാമ്പയിൻ

കണ്ണൂരിലെ വിഷയത്തിൽ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ തന്നെ അക്കാര്യം വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. ഇത്തരക്കാർക്ക് പാർട്ടിയുമായി ബന്ധമുണ്ടെങ്കിൽ ഒരു കുറ്റവാളിക്കും ഒരു സംരക്ഷണവും പാർട്ടിയിൽ നിന്നും സർക്കാരിൽ നിന്നും ലഭിക്കില്ലെന്നും എം.എ.ബേബി വ്യക്തമാക്കി.

കുറ്റവാളികളുടെ ആരാധകവൃന്ദം വ്യാജം

കുറ്റവാളികൾക്ക് ആരാധകവൃന്ദം ഉണ്ടെന്ന് കരുതുന്നില്ലെന്ന് എം. എ. ബേബി പറഞ്ഞു. ഇപ്പോൾ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ആർക്കും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റും. അതു കൊണ്ടു തന്നെ ഇത്തരം കുറ്റവാളികൾക്ക് ആരാധകവൃന്ദം ഉണ്ടെന്ന വാർത്തകൾ വിശ്വസിക്കാനാകില്ല. സിപിഎമ്മോ ഡിവൈഎഫ്ഐയോ  സി പി എമ്മിൻ്റെ ഏതെങ്കിലും പോഷക സംഘടനയോ  ഇത്തരം കുറ്റവാളികളെ പ്രോത്സാഹിപ്പിക്കില്ല. ഈ കുറ്റവാളികൾക്ക് ആരാധകവൃന്ദം പാർട്ടിയിൽനിന്ന് ഉണ്ടെന്ന ആരോപണത്തിനും യാഥാർഥ്യവുമായി ബന്ധമില്ല. അങ്ങനെ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു നിൽക്കുന്നവർ ആരെങ്കിലും ഇത്തരം ക്രിമിനലുകൾക്ക് വീരപരിവേഷം നൽകി ആരാധിക്കുന്നുണ്ടെങ്കിൽ അവരെ പുറത്താക്കും. പ്രസ്ഥാനത്തിനു പുറത്തായിരിക്കും അവർക്കു സ്ഥാനമെന്നും എം.എ.ബേബി പറഞ്ഞു.
Published by: Anuraj GR
First published: July 5, 2021, 11:32 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories