HOME » NEWS » Kerala » CPM WELFARE PARTY ALLIANCE IN MALAPPURAM VETTAM PANCHAYATH AA TV ACV

മലപ്പുറം വെട്ടം പഞ്ചായത്തിൽ സി.പി.എം - വെൽഫെയർ പാർട്ടി സഖ്യം

റുബീന ക്ഷേമകാര്യ സ്റ്റാൻ സിംഗ് കമ്മിറ്റി ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെട്ടു.

News18 Malayalam | news18-malayalam
Updated: February 20, 2021, 5:48 PM IST
മലപ്പുറം വെട്ടം പഞ്ചായത്തിൽ സി.പി.എം - വെൽഫെയർ പാർട്ടി സഖ്യം
News18
  • Share this:
മലപ്പുറം:  വെട്ടം പഞ്ചായത്തിൽ സി.പി.എം - വെൽഫെയർ പാർട്ടി സഖ്യം. വെൽഫെയർ പാർട്ടി പിന്തുന്നയോടെ സി.പി.എം അംഗം കെ.ടി. റുബീന ക്ഷേമകാര്യ സ്റ്റാൻ സിംഗ് കമ്മിറ്റി ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചംഗ കമ്മിറ്റിയിൽ എൽഡിഎഫിനും യുഡിഎഫിനും രണ്ട് അംഗങ്ങളും വെൽഫെയർ പാർട്ടിക്ക് ഒരംഗവുമാണുള്ളത്. ചെയർപേഴ്സൺ വോട്ടെടുപ്പ് നടന്നപ്പോൾ വെൽഫെയർ അംഗം ആയ ഷംല സുബൈർ കെ.ടി. റുബീനക്ക് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.

20 അംഗ പഞ്ചായത്തിൽ എൽഡിഎഫിന് പത്തും യുഡിഎഫിന് ഒൻപതും വെൽഫെയർ പാർട്ടിക്ക് ഒരംഗവുമാണുള്ളത്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് സമയത്ത് വെൽഫെയർ അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നിരുന്നു.

Also Read 'ചായക്കട ഉദ്ഘാടനത്തിനു പോലും ഒരുകോടിയുടെ പരസ്യം; കടുംവെട്ട് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണം': കെ.സുരേന്ദ്രന്‍

ഇടത് അംഗത്തെ പ്രാദേശിക നീക്കുപോക്കിൻ്റെ അടിസ്ഥാനത്തിലാണ് പിന്തുണച്ചതെണെന്ന് വെൽഫെയർ പാർട്ടി പ്രാദേശിക നേതൃത്വം വ്യക്തമാക്കുന്നത്. എന്നാൽ വെൽഫെയർ പിന്തുണ തേടിയില്ലെന്നും വെൽഫെയർ സ്വതന്ത്ര അംഗം വോട്ട് ചെയ്യുകയായിരുന്നെന്നുമാണ് സിപിഎം.വിശദീകരണം.

Also Read ​'ബിജെപിയെ അകറ്റാൻ' എസ്ഡിപിഐ സിപിഎമ്മിനെ തുണച്ചു; രണ്ടു മാസത്തിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി രണ്ടാം തവണ

വെട്ടം പഞ്ചായത്തിൽ നാൽപതു വർഷമാണ് യു.ഡി.എഫായിരുന്നു ഭരണകക്ഷി. എന്നാൽ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരം പിടിക്കുകയായിരുന്നു. പ്രസിഡന്റായി നെല്ലാഞ്ചേരി നൗഷാദും വൈസ് പ്രസിഡന്റായി രജനി മുല്ലയിലും തെരെഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്ത് രൂപീകരിച്ച ശേഷം ആദ്യമായാണ് ഇടതു മുന്നണി ഭരണത്തിലെത്തിയത്.

നേരത്തെ പത്തനംതിട്ട  കോട്ടാങ്ങൽ പഞ്ചായത്തിലും എസ്ഡിപിഐ സിപിഎമ്മിനെ പിന്തുണച്ചിരുന്നു. രണ്ടാം തവണ നടത്തിയ വോട്ടെടുപ്പിലും തെരഞ്ഞെടുക്കപ്പെട്ടെ സി പി എം അംഗം പ്രസിഡന്റായി എസ് ഡി പി ഐ പിന്തുണച്ചതിന്റെ പേരിൽ രാജിവച്ചു. സി പി എം അംഗം ബിനു ജോസഫാണ് രണ്ടാം തവണയും പ്രസിഡന്റായ ഉടൻതന്നെ സ്ഥാനം രാജിവച്ചത്.

വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സി പി എം അംഗം ജമീല ബീവിയും സ്ഥാനം ഉപേക്ഷിച്ചു. ഡിസംബർ 30ന് നടന്ന ആദ്യ തെരഞ്ഞെടുപ്പിലും ഇതേ കാരണത്താൽ ഇവർ ഇരുവരും രാജിവച്ചിരുന്നു. ഇതേത്തുടർന്നാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകൾ ഇന്നലെ വീണ്ടും നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്.

Also Read- വധശ്രമക്കസ് ഒത്തുതീർപ്പാക്കാൻ ഒന്നരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട സിഐയും ഇടനിലക്കാരനും അറസ്റ്റിൽ

എൽ ഡി എഫ് 5, എൻ ഡി എ 5, യു ഡി എഫ് 2, എസ് ഡി പി ഐ 1 എന്നിങ്ങനെയാണ് കക്ഷിനില. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി ജെ പിക്ക് അഞ്ചും സി പി എമ്മിന് നാലും അംഗങ്ങളാണുള്ളത്. സിപിഐ, കോൺഗ്രസ്, കേരളാ കോൺഗ്രസ് ഒന്നുവീതമാണ് അംഗബലം.

CPM enters into an alliance with Welfare party, the political wing of Jamaat i Islami in Vettom Panchayat in Malappuram despite a public stand against the latter.
Published by: Aneesh Anirudhan
First published: February 20, 2021, 3:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories