• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താനുള്ള ദൗത്യത്തിന് കേരളത്തിൽ CPM നേതൃത്വം നൽകും': എം വി ഗോവിന്ദൻ

'ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താനുള്ള ദൗത്യത്തിന് കേരളത്തിൽ CPM നേതൃത്വം നൽകും': എം വി ഗോവിന്ദൻ

എൽഡിഎഫ് അടിച്ചറ വിപുലീകരിക്കുക എന്നാൽ മറുപക്ഷത്തെ കൊണ്ടുവരികയല്ലെന്നും യുഡിഎഫിലെ ഘടകകക്ഷികളെ കൂട്ടിക്കൊണ്ടുവരില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഘടകകക്ഷികളിൽ പ്രവർത്തിക്കുന്നവരെ കൂടി എൽഡിഎഫിന്റെ ഭാഗമാക്കുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

  • Last Updated :
  • Share this:
    തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താനുള്ള ദൗത്യത്തിന് കേരളത്തിൽ സിപിഎം നേതൃത്വം നൽകുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എല്‍ഡിഎഫിന് ലഭിക്കുന്ന ഓരോ സീറ്റും മോദി ഭരണത്തിനെതിരായ വിധിയെഴുത്താകുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ദേശീയ രാഷ്‌ട്രീയ സാഹചര്യത്തിൽ എൽഡിഎഫ്‌ നേടുന്ന സീറ്റ്‌ വലിയ കരുത്താകുമെന്നും അദ്ദേഹം പറഞ്ഞു.

    Also Read- തൃശ്ശൂരിലെ പുലികളി ഞായറാഴ്ച തന്നെ; ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കുമെന്ന് ടൂറിസം വകുപ്പ്

    എൽഡിഎഫ് അടിച്ചറ വിപുലീകരിക്കുക എന്നാൽ മറുപക്ഷത്തെ കൊണ്ടുവരികയല്ലെന്നും യുഡിഎഫിലെ ഘടകകക്ഷികളെ കൂട്ടിക്കൊണ്ടുവരില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഘടകകക്ഷികളിൽ പ്രവർത്തിക്കുന്നവരെ കൂടി എൽഡിഎഫിന്റെ ഭാഗമാക്കുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

    Also Read- ആറന്മുള ഉത്രട്ടാതി വള്ളംകളി ഞായറാഴ്ച; ജലമേള രണ്ടു വർഷത്തിനു ശേഷം

    പ്രസ്താവനയുടെ പൂർണരൂപം-

    ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താനുള്ള ദൗത്യത്തിന്‌ കേരളത്തിൽ നേതൃത്വം നൽകുന്നത്‌ സിപിഎം ആയിരിക്കും. എൽഡിഎഫിന്‌ ലഭിക്കുന്ന ഒരോ സീറ്റും മോദി ഭരണത്തിനെതിരായ വിധിയെഴുത്താകും. വരുന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ നല്ല വിജയം നേടും. നിലവിലെ ദേശീയ രാഷ്‌ട്രീയ സാഹചര്യത്തിൽ എൽഡിഎഫ്‌ നേടുന്ന സീറ്റ്‌ വലിയ കരുത്താകും. രാജ്യത്ത് ഭരണഘടനപോലും സംരക്ഷിക്കാനാകാത്ത അവസ്ഥയാണ്‌. ഭരണ സംവിധാനങ്ങളെ വർഗീയത ഗ്രസിച്ചു. ഭരണഘടനാ സ്ഥാപനങ്ങളിൽ ആർഎസ്‌എസ്‌ പിടിമുറുക്കി. ആർഎസ്‌എസിന്റെ നൂറാംവാർഷികത്തിൽ ഹിന്ദുരാഷ്‌ട്രം പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ്‌ അവർ. ബിജെപിയെ എതിർക്കുന്നവരെല്ലാം ഒന്നിച്ചുനിൽക്കണം.

    Also Read- കറവപ്പശു ചത്തത് പേവിഷബാധ മൂലമെന്ന് സംശയം; തിരുവനന്തപുരം കല്ലറയില്‍ 29 പേര്‍ നിരീക്ഷണത്തില്‍

    എൽഡിഎഫ്‌ അടിത്തറ വിപുലീകരിക്കുകയെന്നാൽ മറുപക്ഷത്തെ കക്ഷികളെ കൊണ്ടുവരികയെന്നല്ല. ജനപിന്തുണ വർധിപ്പിക്കുക എന്നതാണ്. യുഡിഎഫിലെ ഘടകകക്ഷികളെ കൂട്ടിക്കൊണ്ടുവരില്ല. ആ പാർടികളിൽ പ്രവർത്തിക്കുന്നവരെക്കൂടി എൽഡിഎഫിന്റെ ഭാഗമാക്കും. സംസ്ഥാന സർക്കാർ ജനങ്ങളുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്‌. കേരള മോഡലെന്നത്‌ അർഥവത്താക്കും.
    Published by:Rajesh V
    First published: